/indian-express-malayalam/media/media_files/2025/01/15/ROjVws5xLDxkJhw8Y201.jpg)
Gautam Gambhir: (File Photo)
ചാംപ്യൻസ് ട്രോഫിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് എതിരെ കളിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. എന്നാൽ അതിന് ഇടയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളിൽ നിന്ന് അത്ര ശുഭകരമല്ലാത്ത ഒരു റിപ്പോർട്ടാണ് വരുന്നത്. ടീമിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിൽ സ്റ്റാർ വിക്കറ്റ് കീപ്പറിന് മുഖ്യ പരിശീലകൻ ഗംഭീറിനോട് അതൃപ്തിയുണ്ടെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ ഇന്ത്യൻ ടീമിൽ ഉള്ള, എന്നാൽ ഏകദിനത്തിൽ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെടാത്ത താരത്തിനാണ് ഗംഭീറുമായി അസ്വാരസ്യമുള്ളത് എന്ന് ടൈംസ് നൗവിന്റെ റിപ്പോർട്ടിൽ പറയന്നു. എന്നാൽ ഈ വിക്കറ്റ് കീപ്പറുടെ പേര് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നില്ല. ഈ വിക്കറ്റ് കീപ്പർ ചാംപ്യൻസ് ട്രോഫി സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നും റിപ്പോർട്ടിൽ പറയുന്നില്ല.
നിലവിൽ ചാംപ്യൻസ് ട്രോഫിയിൽ കെ.എൽ.രാഹുലാണ് കേരളത്തിന്റെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ. ഇക്കാര്യം പരിശീലകൻ ഗംഭീർ സ്ഥിരീകരിച്ചിരുന്നു. സ്ക്വാഡിലുള്ള രണ്ടാമത്തെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ആണ്. ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയിൽ മൂന്ന് കളിയിലും വിക്കറ്റ് കീപ്പറായത് രാഹലായിരുന്നു.
ഇംഗ്ലണ്ടിന് എതിരെ ആദ്യ രണ്ട് ഏകദിനത്തിലും രാഹുൽ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയിട്ടും മൂന്നാം മത്സരത്തിലും ഋഷഭ് പന്തിന് പ്ലേയിങ് ഇലവനിൽ അവസരം നൽകിയില്ല. മൂന്നാം മത്സരത്തിൽ സ്കോറിങ്ങിന്റെ വേഗം കൂട്ടിയ ഇന്നിങ്സുമായി രാഹുൽ ഫോമിലേക്ക് എത്തുന്ന സൂചന നൽകുകയും ചെയ്തു.
നെറ്റ്സിൽ താളം തെറ്റി ഋഷഭ് പന്ത്
ചാംപ്യൻസ് ട്രോഫിക്ക് മുൻപായുള്ള പരിശീലനത്തിന് ഇടയിൽ ഋഷഭ് പന്തിന് പരുക്കേറ്റിരുന്നു. ഞായറാഴ്ച നടന്ന പരിശീലനത്തിന് ഇടയിൽ ഹർദിക് പാണ്ഡ്യയുടെ ഷോട്ട് കാൽമുട്ടിൽ കൊണ്ടാണ് ഋഷഭ് പന്തിന് പരുക്കേറ്റത്. ഞായറാഴ്ച ഋഷഭ് പന്ത് പരിശീലന സെഷനിൽ പ്രത്യക്ഷപ്പെട്ടപ്പോഴും കാൽമുട്ടിൽ പ്രശ്നങ്ങളുണ്ടെന്ന സൂചനയാണ് കാണാനായത്.
വിക്കറ്റ് കീപ്പിങ്, ഫീൽഡിങ് പരിശീലനം ഒഴിവാക്കിയ ഋഷഭ് പന്ത് നെറ്റ്സിലെ ബാറ്റിങ്ങിൽ താളം കണ്ടെത്താനാവാതെയും കുഴങ്ങി. മറുവശത്ത് തന്റെ ടെക്നിക്കൽ മികവിൽ എന്നും കയ്യടി നേടുന്ന കെ എൽ രാഹുൽ ബിഗ് ഹിറ്റിങ്ങ് സ്കില്ലുകളിൽ ശ്രദ്ധ വെച്ചാണ് നെറ്റ്സിൽ പരിശീലനം നടത്തിയത്. ചാംപ്യൻസ് ട്രോഫിക്കുള്ള പ്ലേയിങ് ഇലവനിൽ സ്ഥാനം നിലനിടത്തണം എങ്കിൽ രാഹുലിന് കൂടുതൽ പവർ ഹിറ്റിങ് മൈൻഡോടെ കളിക്കണം.
Read More
- Ranji Trophy Semi: രഞ്ജി ട്രോഫി: അസ്ഹറുദീന് സെഞ്ചുറി, സ്കോർ 300 കടത്തി കേരളം
- Ranji Trophy Semi: ക്ഷമയോടെ നേടിയെടുത്ത സെഞ്ചുറി; പക്ഷേ മറ്റൊരു ഉഗ്രരൂപമുണ്ടായിരുന്നു ഈ അസ്ഹറുദ്ദീന്
- WPL: മന്ഥാനയുടെ തകർപ്പൻ അർധ ശതകം; ധോണി സ്റ്റൈലിൽ റിച്ചയുടെ ഫിനിഷ്; ആർസിബിയുടെ കുതിപ്പ്
- WPL: അഞ്ച് വിദേശ കളിക്കാർ പ്ലേയിങ് ഇലവനിൽ; ഡൽഹി നിയമം ലംഘിച്ചു?
- Champions Trophy: കറാച്ചി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ പതാക മാത്രം ഇല്ല; വിമർശനം ശക്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.