scorecardresearch

റയൽ മാഡ്രിഡും ബ്രസീൽ ദേശിയ ടീമുമായി സൗഹൃദ മത്സരം; വമ്പൻ പോരിന് വഴി തെളിയുന്നു

Carlo Ancelotti move to Brazil national team: 2026 വരെ ആഞ്ചലോട്ടിക്ക് റയൽ മാഡ്രിഡുമായി കരാറുണ്ട്. എന്നാൽ 2026ലെ ലോകകപ്പ് മുൻപിൽ കണ്ട് ബ്രസീൽ ടീമിനൊപ്പം ചേരാനാണ് ആഞ്ചലോട്ടി ലക്ഷ്യം വയ്ക്കുന്നത്

Carlo Ancelotti move to Brazil national team: 2026 വരെ ആഞ്ചലോട്ടിക്ക് റയൽ മാഡ്രിഡുമായി കരാറുണ്ട്. എന്നാൽ 2026ലെ ലോകകപ്പ് മുൻപിൽ കണ്ട് ബ്രസീൽ ടീമിനൊപ്പം ചേരാനാണ് ആഞ്ചലോട്ടി ലക്ഷ്യം വയ്ക്കുന്നത്

author-image
Sports Desk
New Update
Real Madrid vs Brazil National Team Match

Real Madrid vs Brazil National Team Match Photograph: (Real Madrid, Brazil National Team Instagram)

Real Madrid vs Brazil National Team: സ്പാനിഷ് വമ്പനായ റയൽ മാഡ്രിഡും ബ്രസീൽ ദേശിയ ടീമും തമ്മിൽ സൗഹൃദ മത്സരം കളിക്കുമോ? ബെർണാബ്യു വിട്ട് കാർലോ ആഞ്ചലോട്ടി ഈ സീസൺ അവസാനത്തോടെ ബ്രസീൽ ദേശിയ ടീമിന്റെ പരിശീലകനായി പോകുമെന്ന് ഉറപ്പായി കഴിഞ്ഞു. റയൽ മാഡ്രിഡിൽ നിന്ന് ബ്രസീൽ ടീമിലേക്കുള്ള ആഞ്ചലോട്ടിയുടെ മാറ്റം ഇരുടീമുകളും തമ്മിലുള്ള സൗഹൃദ മത്സരത്തോടെയാവുമോ എന്നാണ് ചോദ്യം ഉയരുന്നത്. 

Advertisment

ക്ലബ് ലോകകപ്പിൽ റയൽ മാഡ്രിഡിനൊപ്പം താൻ ഉണ്ടാവില്ലെന്ന് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷനെ ഇറ്റാലിയൻ തന്ത്രജ്ഞൻ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. 2026 വരെ ആഞ്ചലോട്ടിക്ക് റയൽ മാഡ്രിഡുമായി കരാറുണ്ട്. എന്നാൽ 2026ലെ ഫിഫ ലോകകപ്പ് മുൻപിൽ കണ്ട് ബ്രസീൽ ടീമിനൊപ്പം നേരത്തെ തന്നെ ചേരാനാണ് ആഞ്ചലോട്ടി ലക്ഷ്യം വയ്ക്കുന്നത്. 

ബ്രസീൽ ദേശിയ ടീമും റയൽ മാഡ്രിഡും തമ്മിൽ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് ഒ ഗ്ലോബോയും റെലെവോയും റിപ്പോർട്ട് ചെയ്യുന്നു. ബ്രസീൽ ടീമുമായുള്ള ആഞ്ചെലോട്ടിയുടെ കരാറിൽ ബ്രസീൽ ദേശിയ ടീമും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരം ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഫാബ്രിസിയോ റൊമാനോയും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 

Advertisment

ആശാനൊപ്പം ചേരാൻ കക്ക

അതിനിടയിൽ ആഞ്ചലോട്ടിയുടെ ബ്രസീൽ കോച്ചിങ് സ്റ്റാഫ് സംഘത്തിൽ ചേരാൻ താത്പര്യം ഉണ്ടെന്ന് ബ്രസീൽ ഇതിഹാസ താരം കക്കാ അറിയിച്ചതായും റിപ്പോർട്ടുകൾ വരുന്നു. കക്കയും ആഞ്ചലോട്ടിയും തമ്മിൽ ഒരുമിച്ച് നിരവധി കിരീടങ്ങൾ നേടിയതിന്റെ ചരിത്രമുണ്ട്. ആഞ്ചലോട്ടിയുടെ കീഴിൽ കളിക്കുമ്പോഴാണ് കക്ക തന്റെ കരിയറിലെ ഏറ്റവും മികവിലേക്ക് എത്തുന്നത്. 

"ടീമിനെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ എനിക്ക് സാധിക്കും എന്ന് അവർക്ക് തോന്നുന്നുണ്ടെങ്കിൽ ഈ നിമിഷം ഞാൻ തയ്യാറാണ്. ഞാൻ ഒരുങ്ങി കഴിഞ്ഞു. ബ്രസീൽ ദേശിയ ടീമിനൊപ്പമുള്ള പരിചയം എനിക്കുണ്ട്. അവസരം വരികയാണ് എങ്കിൽ ബ്രസീൽ ദേശിയ ടീമിന് എന്റെ സേവനം നൽകാൻ ഞാൻ തയ്യാറാണ്, കസെ ടിവിക്ക് നൽകിയ അഭിമുഖത്തിൽ കക്കാ പറഞ്ഞു. 

ഫിഫ ലോകകപ്പിൽ തുടരെ പതറുന്ന ബ്രസീലിനെയാണ് അടുത്ത വർഷങ്ങളിൽ ലോകം കണ്ടത്. കഴിഞ്ഞ അഞ്ച് ലോകകപ്പുകളിൽ നാല് വട്ടവും ക്വാർട്ടർ ഫൈനലിന് അപ്പുറം കടക്കാൻ ബ്രസീലിന് സാധിച്ചിട്ടില്ല. ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും മികച്ച പ്രകടനം അല്ല ബ്രസീലിൽ നിന്ന് വരുന്നത്. 

Read More

Real Madrid Brazil Coach Brazil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: