scorecardresearch

RCB vs KKR: കൊൽക്കത്ത-ബെംഗളൂരു മത്സരം ഉപേക്ഷിച്ചു; പ്ലേഓഫ് സാധ്യത ഇനി എങ്ങനെ?

RCB vs KKR: കൊൽക്കത്തക്കെതിരെ ജയിച്ചിരുന്നെങ്കിൽ ഈ സീസണിൽ ആദ്യമായി പ്ലേഓഫ് ഉറപ്പിക്കുന്ന ടീമാകാൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് സാധിക്കുമായിരുന്നു

RCB vs KKR: കൊൽക്കത്തക്കെതിരെ ജയിച്ചിരുന്നെങ്കിൽ ഈ സീസണിൽ ആദ്യമായി പ്ലേഓഫ് ഉറപ്പിക്കുന്ന ടീമാകാൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് സാധിക്കുമായിരുന്നു

author-image
Sports Desk
New Update
Chinnaswamy Stadium

Chinnaswamy Stadium Photograph: (IPL, Instagram)

KKR vs RCB: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിർത്താതെ മഴ പെയ്തതോടെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്-റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം ഒരു ബോൾ പോലും എറിയാനാവാതെ ഉപേക്ഷിച്ചു. ഇതോടെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ നേരിയ പ്ലേഓഫ് സാധ്യതയും അവസാനിച്ചു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 17 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്താനായെങ്കിലും പ്ലേഓഫ് ഉറപ്പിക്കാൻ അടുത്ത മത്സര ഫലത്തിനായി കാത്തിരിക്കണം. 

Advertisment

ബെംഗളൂരുവിൽ അഞ്ച് ഓവർ വീതമുള്ള മത്സരം നടത്താനാവുമോ എന്ന സാധ്യതയും പരിഗണിച്ചെങ്കിലും അതിനായില്ല. കൊൽക്കത്തക്കെതിരെ ജയിച്ചിരുന്നെങ്കിൽ ഈ സീസണിൽ ആദ്യമായി പ്ലേഓഫ് ഉറപ്പിക്കുന്ന ടീമാകാൻ ആർസിബിക്ക് സാധിക്കുമായിരുന്നു. മെയ് 23ന് ഹൈദരാബാദിന് എതിരെയാണ് ഇനി ബെംഗളൂരുവിന്റെ അടുത്ത മത്സരം.

നിലവിൽ പോയിന്റ് പട്ടികയിൽ 12 കളിയിൽ നിന്ന് എട്ട് ജയവും മൂന്ന് തോൽവിയുമായി 17 പോയിന്റോടെയാണ് ആർസിബി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 13 കളിയിൽ നിന്ന് അഞ്ച് ജയവുമായി 12 പോയിന്റാണ് കൊൽക്കത്തയ്ക്കുള്ളത്. 

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ മത്സരമായതിനാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെള്ള ജഴ്സി അണിഞ്ഞാണ് ആരാധകർ എത്തിയത്. എന്നാൽ കോഹ്ലിക്ക് ആദരമർപ്പിച്ച് ആരവം ഉയർത്താൻ ആരാധകർക്ക് മഴയെ തുടർന്ന് അവസരം ലഭിച്ചില്ല. 

മറ്റ് ടീമുകളുടെ പ്ലേഓഫ് സാധ്യത ഇങ്ങനെ; 

ഗുജറാത്ത് ടൈറ്റൻസ്

Advertisment

ലീഗ് ഘട്ടത്തിൽ നാല് ടീമുകൾക്കാണ് 18 പോയിന്റിൽ എത്താനാവുക. മൂന്ന് മത്സരം കളിക്കാനുള്ള ഗുജറാത്തിന് ഈ 18 പോയിന്റിലേക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാവില്ല. നിലവിൽ 16 പോയിന്റുള്ള ഗുജറാത്തിന് എല്ലാ മത്സരങ്ങളും ജയിച്ചാൽ 22 പോയിന്റിലേക്ക് എത്താനാവും. ഡൽഹിക്കും ലക്നൗവിനും ചെന്നൈക്കും എതിരെയാണ് ഇനി ഗുജറാത്തിന്റെ മത്സരങ്ങൾ. 

പഞ്ചാബ് കിങ്സ്

ഡൽഹി ക്യാപിറ്റൽസിന് എതിരെ ധരംശാലയിൽ നടന്ന മത്സരത്തിൽ മിന്നും തുടക്കമാണ് പഞ്ചാബ് കിങ്സിന് ലഭിച്ചത്. എന്നാൽ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് മത്സരം നിർത്തിവയ്ക്കേണ്ടി വന്നത് പഞ്ചാബിന് തിരിച്ചടിയായി. ഡൽഹിക്ക് മത്സരം നിർത്തിവെച്ചത് ആശ്വാസമായിരുന്നു. എന്നാൽ പഞ്ചാബ് കിങ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം വീണ്ടും നടത്തും. ഡൽഹിയെ കൂടാതെ രാജസ്ഥാൻ, മുംബൈ ഇന്ത്യൻസ് എന്നിവരെയാണ് പഞ്ചാബിന് ഇനി നേരിടേണ്ടത്. കാര്യങ്ങളൊന്നും കീഴ്മേൽ മറിഞ്ഞില്ലെങ്കിൽ പഞ്ചാബിന് പ്ലേഓഫിലെത്താം. 

മുംബൈ ഇന്ത്യൻസ്

ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ മുംബൈ ഇന്ത്യൻസിന് 18 പോയിന്റിലേക്ക് എത്താനാവും. എന്നാൽ ഇനി ഒരു മത്സരം തോറ്റാൽ മുംബൈ പ്ലേഓഫ് കാണാതെ പുറത്താവാൻ സാധ്യതയുണ്ട്. ഗുജറാത്ത് ടൈറ്റൻസിനും പഞ്ചാബിനും ഡൽഹിക്കും എതിരെയാണ് ഇനി മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങൾ.

ഡൽഹി ക്യാപിറ്റൽസ്

11 കളിയിൽ നിന്ന് 13 പോയിന്റ് ആണ് ഡൽഹി ക്യാപിറ്റൽസിനുള്ളത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ ജയിച്ചാൽ ഡൽഹിക്ക് 19 പോയിന്റ് ആവും. ഇതിലൂടെ മുംബൈ ഇന്ത്യൻസിനെ മറികടന്ന് ഡൽഹി ക്യാപിറ്റൽസിന് പ്ലേഓഫിലെത്താനാവും. ഗുജറാത്ത്, മുംബൈ, പഞ്ചാബ് എന്നിവർക്കെതിരെയാണ് ഇനി ഡൽഹിയുടെ മത്സരങ്ങൾ. 

Read More

Royal Challengers Bangalore Kolkata Knight Riders IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: