/indian-express-malayalam/media/media_files/xN3B0HNozpTAlW1A6W81.jpg)
രവീന്ദ്ര ജഡേജയാണ് ചെന്നൈ ആരാധകരുടെ പുതിയ ദളപതിയെന്നാണ് ആരാധകർ പ്രശംസിക്കുന്നത് (Photo: X/ Chennai Super Kings)
ഐപിഎല്ലിലെ പ്രകടനമികവിൽ സാക്ഷാൽ ചെന്നൈ സൂപ്പർ കിങ്സിന്റെ തല മഹേന്ദ്ര സിങ് ധോണിയേയും, ചിന്നതല സുരേഷ് റെയ്നയേയും മറികടന്ന് സർ രവീന്ദ്ര ജഡേജ. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ സ്വന്തമാക്കിയ സിഎസ്കെ താരമെന്ന ധോണിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ജഡേജ സ്വന്തം പേരിലാക്കിയത്.
Swing and Spin for the win!🥳💥#WhistlePodu#Yellove🦁💛 #PBKSvCSKpic.twitter.com/N8dHXtmXK9
— Chennai Super Kings (@ChennaiIPL) May 5, 2024
ജഡേജയ്ക്ക് പതിനാറ് മത്സരങ്ങളിൽ മികച്ച കളിക്കാരനുള്ള പുരസ്ക്കാരം ലഭിച്ചപ്പോൾ, ധോണിക്ക് ഇതുവരെ ലഭിച്ചത് 15 പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങളാണ്. മൂന്നാം സ്ഥാനക്കാരനായ സുരേഷ് റെയ്ന നേടിയത് 12 പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങളുമാണ്. രവീന്ദ്ര ജഡേജയാണ് ചെന്നൈ ആരാധകരുടെ പുതിയ ദളപതിയെന്നാണ് ആരാധകർ പ്രശംസിക്കുന്നത്.
Man with the most POTM accolades! 🥳⚔️#ThalapathyForAReason#PBKSvCSK#WhistlePodu 🦁💛 @imjadejapic.twitter.com/RRaIOI877j
— Chennai Super Kings (@ChennaiIPL) May 5, 2024
രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവാണ് ചെന്നൈയ്ക്ക് അപ്രതീക്ഷിത ജയം സമ്മാനിച്ചത്. ചെന്നൈയ്ക്ക് വേണ്ടി 26 പന്തില്‍ 43 റണ്‍സെടുത്ത ജഡേജ പഞ്ചാബ് ഇന്നിങ്സില്‍ മൂന്ന് വിക്കറ്റും വീഴ്ത്തി തിളങ്ങി. പഞ്ചാബ് കിങ്സിനെതിരെ 28 റണ്‍സ് വിജയമാണ് ചെന്നൈ നേടിയത്.
Good haul. All in all! 🦁#PBKSvCSK#WhistlePodu 🦁💛 pic.twitter.com/PSSfJBEAis
— Chennai Super Kings (@ChennaiIPL) May 5, 2024
168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിനെ 139 റണ്‍സിന് ചുരുട്ടിക്കെട്ടാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞു. വിജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച ചെന്നൈ പ്ലേ ഓഫ് പ്രതീക്ഷകളും സജീവമാക്കി.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ 'ആവേശം' കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
- 'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.