/indian-express-malayalam/media/media_files/2025/05/18/PTwNuBKkqYuhkDt5YDIG.jpg)
Vaibhav Suryavanshi, Jaiswal Photograph: (IPL, Rajasthan Royals, Instagram)
Vaibhav Suryavanshi and Yashaswi Jaiswal: പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർമാർ 29 പന്തിൽ നിന്ന് അടിച്ചെടുത്തത് 76 റൺസ്. പഞ്ചാബ് മുൻപിൽ വെച്ച കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ വൈഭവ് സൂര്യവൻഷിയും യശസ്വി ജയ്സ്വാളും ഭയമില്ലാതെ ബാറ്റ് വീശി രാജസ്ഥാന് തകർപ്പൻ തുടക്കം നൽകി.
4.5 ഓവറിൽ രാജസ്ഥാൻ സ്കോർ 76 റൺസിൽ എത്തി. പതിനാലുകാരൻ വൈഭവ് സൂര്യവൻഷി 15 പന്തിൽ നിന്നാണ് 40 റൺസ് അടിച്ചെടുത്തത്. നാല് ഫോറും നാല് സിക്സും സഹിതം 266 എന്ന സ്ട്രൈക്ക്റേറ്റിലായിരുന്നു വൈഭവിന്റെ ബാറ്റിങ്. 25 പന്തിൽ നിന്ന് ഒൻപത് ഫോറും ഒരു സിക്സും സഹിതം 50 റൺസ് എടുത്താണ് യശസ്വി പുറത്തായത്.
ഐപിഎൽ 2025 സീസണിലെ ഉയർന്ന പാർട്ണർഷിപ്പ് ശരാശരിയിൽ യശസ്വിയുടേയും വൈഭവിന്റേയും പേരാണ് ഉള്ളത്. ഐപിഎല്ലിൽ നിലവിൽ ആറ് മത്സരങ്ങളാണ് വൈഭവ് കളിച്ചത്. നേടിയത് 195 റൺസ്. ബാറ്റിങ് ശരാശരി 30. സ്ട്രൈക്ക്റേറ്റ് 221. 20 സിക്സുകൾ ഈ ആറ് കളികളിൽ നിന്ന് തന്നെ വൈഭവിന്റെ ബാറ്റിൽ നിന്ന് പറന്നു. അർഷ്ദീപിന് എതിരെ തുടരെ രണ്ട് വട്ടം പറത്തിയ തകർപ്പൻ സിക്സും പതിനാലുകാരൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിതാരമാണെന്ന് വ്യക്തമാക്കുന്നു.
സഞ്ജു സാംസൺ പരുക്കിൽ നിന്ന് മുക്തനായി പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തിയെങ്കിലും വൈഭവിന്റെ ഓപ്പണിങ് സ്ഥാനത്തിന് കോട്ടം തട്ടിയില്ല. താൻ ബാറ്റിങ് പൊസിഷനിൽ താഴേക്കിറങ്ങി കളിക്കും എന്ന് ടോസിന്റെ സമയത്ത് തന്നെ സഞ്ജു വ്യക്തമാക്കി.
പഞ്ചാബ് കിങ്സിന് എതിരെ ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും രാജസ്ഥാൻ മധ്യനിരയ്ക്ക് അത് മുതലെടുക്കാനായില്ല. തിരിച്ചുവരവിൽ സഞ്ജു സാംസൺ 16 പന്തിൽ നിന്ന് 20 റൺസ് മാത്രം എടുത്ത് മടങ്ങി. റിയാൻ പരാഗിന് നേടാനായത് 13 റൺസ് മാത്രം.ഹർപ്രീത് ബ്രാർ ആണ് വൈഭവിനേയും യശസ്വിയേയും റിയാൻ പരാഗിനേയും മടക്കിയത്.
Read More
- വൈഭവ് സൂര്യവംശി പത്താം ക്ലാസ് പരീക്ഷയിൽ തോറ്റോ? വൈറൽ പോസ്റ്റുകൾക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
- Sanju samson:ഷോട്ട്..ഷോട്ട്..ബഡ്ഡി; 19കാരന്റെ വെടിക്കെട്ട് കണ്ട് ഞെട്ടി സഞ്ജു
- Sanju Samson: സഞ്ജു ഫിറ്റ്നസ് വീണ്ടെടുത്തോ? നിർണായക സൂചനയുമായി രാജസ്ഥാൻ റോയൽസ്
- ലോക ടെസ്റ്റ് ചാംപ്യൻ പണം വാരും; ഇന്ത്യക്ക് 12.31 കോടി; സമ്മാനത്തുക ഇരട്ടിപ്പിച്ച് ഐസിസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us