/indian-express-malayalam/media/media_files/2025/04/29/YcTJq7MCS5syV46kugWf.jpg)
Riyan Parag, Tushar Deshpande Photograph: (Screengrab)
Rajasthan Royals IPL 2025: തുടർ തോൽവികൾ എന്ന നാണക്കേടിൽ നിന്ന് പതിനാലുകാരൻ രാജസ്ഥാൻ റോയൽസിനെ രക്ഷിച്ചിരിക്കുകയാണ്. എവിടേയും വൈഭവിന്റെ സെഞ്ചുറിയാണ് ചർച്ചാ വിഷയം. എന്നാൽ മത്സരത്തിന് ഇടയിൽ സഹതാരവുമായി കൊമ്പുകോർക്കുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവരുന്നു.
രാജസ്ഥാൻ റോയൽസ് ബോളർ തുഷാർ ദേഷ്പാണ്ഡേയോടാണ് റിയാൻ പരാഗ് ഗ്രൗണ്ടിൽ വെച്ച് ക്ഷുഭിതനായി സംസാരിക്കുന്നത്. സ്ട്രാറ്റജിക് ടൈംഔട്ടിന്റെ ഇടയിലാണ് സംഭവം. രാജസ്ഥാൻ റോയൽസിന്റെ ബോളിങ് കോച്ചായ ഷെയ്ൻ ബോണ്ട് എത്തിയാണ് ഇരുവരേയും പിടിച്ചുമാറ്റി അന്തരീക്ഷം രൂക്ഷമാകുന്ന സാഹചര്യം ഒഴിവാക്കിയത്.
Riyan Parag Fight with Tushar deshpande in Live match #gtvsrr#riyanparag#ipl2025pic.twitter.com/GSBqiv5mwT
— Shiva Shukla (@ShivamS89577455) April 28, 2025
എന്തായിരുന്നു റിയാൻ പരാഗും തുഷാർ ദേഷ്പാണ്ഡേയും തമ്മിലുണ്ടായ രൂക്ഷമായ വാക്കുതർക്കത്തിന്റെ കാരണം എന്ന് വ്യക്തമല്ല. എന്നാൽ വൈഭവിന്റെ സെഞ്ചുറിയുടെ ബലത്തിൽ തകർപ്പൻ ചെയ്സിങ് ജയത്തിലേക്ക് എത്തിയ സന്തോഷത്തിൽ നിൽക്കുമ്പോഴും രാജസ്ഥാൻ ക്യാംപിൽ നിന്ന് ഇങ്ങനെയൊരു രംഗം വന്നത് രാജസ്ഥാൻ ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
നേരത്തെ സഞ്ജു സാംസണും രാഹുൽ ദ്രാവിഡും തമ്മിൽ പ്രശ്നങ്ങളുണ്ട് എന്ന നിലയിലും റിപ്പോർട്ടുകൾ വന്നിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൂപ്പർ ഓവറിന് മുൻപ് ടീം അംഗങ്ങളോട് ദ്രാവിഡ് സംസാരിക്കുമ്പോൾ സഞ്ജു മാറി നിന്നതാണ് വിവാദമായത്. രാജസ്ഥാൻ റോയൽസ് ക്യാംപിനുള്ളിൽ വിള്ളലുകളുണ്ടെന്ന വാദം ശക്തമായിരുന്നു.
നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. 10 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം മാത്രമാണ് രാജസ്ഥാൻ റോയൽസിന് ഇതുവരെ നേടാനായത്. വൈഭവിന്റെ അതിവേഗ സെഞ്ചുറിയുടെ ബലത്തിലാണ് അഞ്ച് തോൽവികൾക്ക് ശേഷം രാജസ്ഥാൻ റോയൽസിന് ജയം പിടിക്കാനായത്. ഗുജറാത്തിനെതിരെ ജയിച്ചെങ്കിലും രാജസ്ഥാന്റെ പ്ലേഓഫ് സാധ്യതകൾ വിദൂരതയിൽ തന്നെയാണ്.
Read More
- ബുമ്രയുടെ മാജിക് ഓവർ; വീണ്ടും കിരീടം സ്വപ്നം കണ്ട് തുടങ്ങി മുംബൈ ആരാധകർ
- സഞ്ജുവിനെ പ്രകോപിപ്പിച്ചത് എന്ത്? രാജസ്ഥാന്റെ നീക്കങ്ങളിൽ ക്ഷുഭിതനെന്ന് റിപ്പോർട്ട്
- ഹൈദരാബാദ് കളിക്കാർ മാലിദ്വീപിൽ; സീസൺ മധ്യത്തിൽ വെച്ച് വിനോദയാത്ര
- ഇന്ത്യൻ കളിക്കാരിൽ പോണ്ടിങ് വിശ്വസിക്കുന്നില്ല; പഞ്ചാബ് കിങ്സ് കിരീടം നേടില്ലെന്ന് മനോജ് തിവാരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us