/indian-express-malayalam/media/media_files/2025/01/31/zZcvw4VkKbshN2IS2WnL.jpg)
റെയിൽവേസിന് എതിരെ ആറ് റൺസിന് പുറത്തായി കോഹ്ലി: (എക്സ്പ്രസ് ഫോട്ടോ: അഭിനവ് സാഹ)
12 വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിൽ ഡൽഹിക്കായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് നിരാശ. റെയിൽവേസിന് എതിരായ ഡൽഹിയുടെ ഒന്നാം ഇന്നിങ്സിൽ ആറ് റൺസ് മാത്രം എടുത്ത് കോഹ്ലി പുറത്തായി. 15 പന്തുകൾ മാത്രമാണ് കോഹ്ലി നേരിട്ടത്.
റെയിൽവേസിന്റെ പേസർ ഹിമാൻഷു സാങ് വാൻ ആണ് കോഹ്ലിയെ ക്രീസിൽ നിലയുറപ്പിക്കാൻ അനുവദിക്കാതെ മടക്കിയത്. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ കോഹ്ലിയിൽ നിന്ന് മനോഹരമായൊരു കവർ ഡ്രൈവ് വന്നിരുന്നു. എന്നാൽ സമാനമായ ഷോട്ടിന് വീണ്ടും ശ്രമിച്ച കോഹ്ലിയുടെ ഓഫ് സ്റ്റംപ് ഹിമാൻഷു ഇളക്കി.
ഹിമാൻഷുവിന്റെ ഇൻസ്വിങ്ങിങ് ഡെലിവറിക്ക് മുൻപിലാണ് കോഹ്ലി വീണത്. കോഹ്ലിയുടെ ബാറ്റിങ് കാണാൻ വേണ്ടി നിരവധി കാണികളാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്. എന്നാൽ കോഹ്ലിയുടെ വിക്കറ്റ് വീണതോടെ സ്റ്റേഡിയം കാലിയാവാൻ തുടങ്ങി.
What A knock by virat kohli another failure
— Narendra Kumar (@Narendr35) January 31, 2025
Virat kohli
Kingkohli pic.twitter.com/pD2UQ2E3Sz
ബോർഡർ ഗാവസ്കർ ട്രോഫിയിലെ ഇന്ത്യൻ താരങ്ങളുടെ മോശം പ്രകടനത്തെ തുടർന്നാണ് രഞ്ജി ട്രോഫി കളിക്കണം എന്ന അന്ത്യശാസനം കളിക്കാർക്ക് ബിസിസിഐ നൽകിയത്. ബോർഡർ ഗാവസ്കർ ട്രോഫിയിൽ ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയെങ്കിലും പിന്നെ വന്ന ഇന്നിങ്സുകളിൽ എല്ലാം കോഹ്ലി നിരാശപ്പെടുത്തി. ഓഫ് സ്റ്റംപിന് പുറത്തായി എത്തുന്ന പന്തുകളിൽ ആണ് കോഹ്ലി തുടരെ വിക്കറ്റ് നഷ്ടപ്പെടുത്തി മടങ്ങിയത്.
വിരാട് കോഹ്ലി രഞ്ജി ട്രോഫിയിലേക്ക് തിരികെ എത്തിയ ആദ്യ ദിനം 15000 കാണികളാണ് മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയത്. രണ്ടാം ഇന്നിങ്സിൽ കോഹ്ലി ബാറ്റിങ്ങിന് ഇറങ്ങുമ്പോഴും കാണികൾ സ്റ്റേഡിയം നിറഞ്ഞ് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കോഹ്ലി തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും ക്യാപ്റ്റൻ ആയുഷ് ബദോനിയുടേയും സുമിതിന്റേയും ഇന്നിങ്സിന്റെ ബലത്തിൽ ഡൽഹി സ്കോർ 300 കടത്തി. 77 പന്തിൽ നിന്ന് 99 റൺസ് എടുത്താണ് ആയുഷ് മടങ്ങിയത്. 12 ഫോറഉം മൂന്ന് സിക്സും ആയുഷിന്റെ ബാറ്റിൽ നിന്ന് വന്നു. സുമിത് അർധ ശതകം നേടി പുറത്താവാതെ നിൽക്കുന്നു.
Read More
- കോഹ്ലി..കോഹ്ലി..! ഈ ജനക്കൂട്ടം പറയും ഇന്ത്യൻ ക്രിക്കറ്റിലെ രാജാവ് ആരെന്ന്
- Kerala Blasters: 11 വർഷത്തെ കാത്തിരിപ്പ്; ചെന്നൈ കോട്ടയിൽ ചരിത്ര ജയം തൊട്ട് ബ്ലാസ്റ്റേഴ്സ്
- Ranji Trophy Match :രക്ഷകനായി സൽമാൻ; സെഞ്ചുറി; ബിഹാറിനെതിരെ കേരളത്തിന് മികച്ച സ്കോർ
- Ranji Trophy: ആദ്യം സെഞ്ചുറി; ഇപ്പോൾ ഷാർദുലിന്റെ ഹാട്രിക്; ബിസിസിഐ കാണുന്നുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.