scorecardresearch

രാഹുൽ ദ്രാവിഡ് വീണ്ടും ഐപിഎല്ലിലേക്ക്; സഞ്ജുവിന്റെ ടീമുമായി കരാർ

2012, 2013 സീസണുകളിൽ രാജസ്ഥാൻ ക്യാപ്റ്റനായിരുന്ന രാഹുൽ ദ്രാവിഡ്, 2014, 2015 സീസണുകളിൽ ഡയറക്ടറായും മെൻ്ററായും ടീമിനൊപ്പം പ്രവർത്തിച്ചു

2012, 2013 സീസണുകളിൽ രാജസ്ഥാൻ ക്യാപ്റ്റനായിരുന്ന രാഹുൽ ദ്രാവിഡ്, 2014, 2015 സീസണുകളിൽ ഡയറക്ടറായും മെൻ്ററായും ടീമിനൊപ്പം പ്രവർത്തിച്ചു

author-image
Sports Desk
New Update
Sanju Samson, Rahul Dravid, RR

ചിത്രം: എക്സ്

മുൻ ഇന്ത്യൻ താരവും ഇന്ത്യയുടെ മുഖ്യ പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. മലയാളി താരം സഞ്ജു സാസംൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്കാണ് ഇന്ത്യയുടെ വൻമതിൽ എത്തുന്നത്. 2025 ഐപിഎൽ സീസണിന് മുന്നോടിയായി ദ്രാവിഡ് രാജസ്ഥാൻ റോയൽസിനൊപ്പം ചേരും.

Advertisment

ദ്രാവിഡ് ടീമുമായി കരാർ ഒപ്പിട്ടതായി ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്തു. മെഗാ താര ലേലത്തിന് മുന്നോടിയായി ടീമിൽ നിലനിർത്തേണ്ട കളിക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ടീമുമായി ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്.

2012, 2013 സീസണുകളിൽ രാജസ്ഥാൻ ക്യാപ്റ്റനായിരുന്ന രാഹുൽ ദ്രാവിഡ് 2014, 2015 സീസണുകളിൽ ഡയറക്ടറായും മെൻ്ററായും ടീമിനൊപ്പം പ്രവർത്തിച്ചു. 2016-ൽ, താരം ഡൽഹി ഡെയർഡെവിൾസിലെത്തി (ഡൽഹി ക്യാപിറ്റൽസ്). 2019-ൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായി നിയമിതനായ ദ്രാവിഡ് 2021-ൽ, ഇന്ത്യൻ പുരുഷ ടീമിൻ്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റു.

Advertisment

ദ്രാവിഡിൻ്റെ അസിസ്റ്റൻ്റ് കോച്ചുമാരിൽ ഒരാളായ മുൻ ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോറും രാജസ്ഥാനുമായി കൈകോർക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യക്ക് ടി20 ലോകകപ്പ് നേടിക്കൊടുത്ത ദ്രാവിഡിനു കീഴിൽ രണ്ടാം കിരീടമാണ് രാജസ്ഥാന്റെ ലക്ഷ്യം. 2008ലെ ഉദ്ഘാടന സീസണിന് ശേഷം രാജസ്ഥാൻ ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ല.

Read More

Rahul Dravid Rajastan Royals Ipl Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: