scorecardresearch

Rafael Nadal: വിരമിക്കൽ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ

22 ഗ്രാൻ‌‌സ്‌ലാം കിരീടങ്ങളുമായി ചരിത്രത്തിൽ ഇടം നേടിയ ഐതിഹാസിക കരിയറാണ് ഇതോടെ അവസാനിക്കുന്നത്

22 ഗ്രാൻ‌‌സ്‌ലാം കിരീടങ്ങളുമായി ചരിത്രത്തിൽ ഇടം നേടിയ ഐതിഹാസിക കരിയറാണ് ഇതോടെ അവസാനിക്കുന്നത്

author-image
Sports Desk
New Update
Rafael Nadal

Rafael Nadal Retire from tennis (ചിത്രം: ഇൻസ്റ്റഗ്രാം)

Rafael Nadal Retire: ഇതിഹാസ ടെന്നീസ് താരം റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. 22 ഗ്രാൻ‌‌സ്‌ലാം കിരീടങ്ങളുമായി ചരിത്രത്തിൽ ഇടം നേടിയ ഐതിഹാസിക കരിയറാണ് ഇതോടെ അവസാനിക്കുന്നത്. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലോടെ 38 കാരനായ നദാൽ കളി അവസാനിപ്പിക്കും.

Advertisment

14-ാം വയസ്സിൽ പ്രൊഫഷണൽ കരിയർ ആരംഭിച്ച നദാൽ, തന്റെ നീണ്ട 23 വർഷത്തെ സീനിയർ കരിയറിൽ, 14 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളും, നാല് യുഎസ് ഓപ്പൺ കിരീടങ്ങളും, രണ്ടു വീതം വിംബിൾഡൺ, ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങളും നേടി. 

വീഡിയോ സന്ദേശത്തിലൂടെയാണ് നദാൽ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. "ഈ ജീവിതത്തിൽ, എല്ലാത്തിനും തുടക്കവും അവസാനവുമുണ്ട്. സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ വിജയകരവും നീണ്ടതുമായ ഒരു കരിയർ അവസാനിപ്പിക്കാനുള്ള ഉചിതമായ സമയമാണിതെന്നാണ് ഞാൻ കരുതുന്നത്.

Advertisment

പ്രഫഷണൽ ടെന്നിസിൽ നിന്ന് വിരമിക്കുന്ന കാര്യം നിങ്ങളെ അറിയിക്കാനാണ് എന്റെ ഈ വരവ്. കുറച്ചുകാലമായി വളരെയധികം ബുദ്ധിമുട്ടിയാണ് ഞാൻ ടെന്നിസിൽ തുടരുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു വർഷമായി. പരിമിതികളില്ലാതെ കളിക്കാനാകുമെന്ന് ഞാൻ ഒരു കാലത്തും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ അനുഭവിച്ചതെല്ലാം സ്വപ്ന സാക്ഷാത്കാരമായിരുന്നു. എൻ്റെ ഏറ്റവും മികച്ചത് നൽകിയതിൻ്റെയും പരിശ്രമിച്ചതിൻ്റെയും പൂർണ്ണ സംതൃപ്തിയുണ്ട്. എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് മാത്രമേ എനിക്ക് അവസാനിപ്പിക്കാൻ കഴിയൂ," നദാൽ പറഞ്ഞു.

Read More

Retirement Rafel Nadal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: