/indian-express-malayalam/media/media_files/2024/12/19/5qofXK4BUP21ADq0rQKt.jpg)
ആർ. അശ്വിൻ
വളരെ സംഭവ ബഹുലമായ പരമ്പരയായിരുന്നു അടുത്തിടെ അവസാനിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി. അതില്‍ ഇന്ത്യന്‍ ആരാധകരെ അമ്പരപ്പിച്ച ഒരു തിരുമാനമായിരുന്നു രവിചന്ദ്രന്‍ അശ്വിന്റെ പരമ്പരക്കിടയിലേ വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിന്‍ പരമ്പരയിലേ മൂന്നാം ടെസ്റ്റിന് ശേഷമാണ് വിരമിച്ചത്. ഡ്രസ്സിങ് റൂമില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും മാനേജ്‌മെന്റുമായി പല കളിക്കാര്‍ക്കും സ്വരച്ചേര്‍ച്ച ഇല്ലായ്മ ഉണ്ടെന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷമാണ് അശ്വിന്റെ ഈ തിരുമാനം ഉണ്ടായത്. ഇത് ആരാധകര്‍ക്കിടയില്‍ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു.
എന്നാല്‍ അശ്വിന്റെ വാക്കുകള്‍ മറിച്ചാണ് സൂചിപ്പിച്ചത്. സ്വന്തം കാരണങ്ങളാല്‍ വിരമിക്കുകയായിരിന്നു എന്നാണ് അശ്വിന്‍ വിരമിക്കലിന് ശേഷം സൂചിപ്പിക്കുന്നത്.
'ഞാന്‍ ഒരുപാട് ചിന്തിക്കും. ജീവിതത്തില്‍ എന്തു ചെയ്യണമെന്ന്. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണെന്ന് നിങ്ങള്‍ എല്ലാവരും മനസ്സിലാക്കണം. ആര്‍ക്കെങ്കിലും അവരുടെ ജോലി പൂര്‍ത്തിയായി എന്ന് തോന്നിയാല്‍, ആ ചിന്ത വന്നുകഴിഞ്ഞാല്‍, മറിച്ച് ചിന്തിക്കാന്‍ ഒന്നുമില്ല. ആളുകള്‍ പലതും പറഞ്ഞു. എന്നാല്‍ അതൊരു വലിയ കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല.' തന്റെ തിരുമാനത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലായ 'ആഷ് കീ ബാത്തി'ല്‍ താരം സൂചിപ്പിക്കുന്നു.
'എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ മനസിലാക്കുന്നുണ്ടോ? ആദ്യ ടെസ്റ്റ് ഞാന്‍ കളിച്ചില്ല, രണ്ടാമത്തേത് കളിച്ചു, മൂന്നാമത്തേത് കളിച്ചില്ല. എനിക്ക് അടുത്തത് കളിക്കാനോ അടുത്തത് കളിക്കാതിരിക്കാനോ സാധ്യതയുണ്ട്. ഇത് എന്റെ സര്‍ഗ്ഗാത്മകതയുടെ ഒരു വശമാണ്, ഞാന്‍ അത് കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. ആ സമയത്ത്, എന്റെ സര്‍ഗ്ഗാത്മകത അവസാനിച്ചതായി എനിക്ക് തോന്നി, അതിനാല്‍ അത് അവസാനിച്ചു. വളരെ ലളിതമായിരുന്നു.' അശ്വിന്‍ കൂട്ടിചേര്‍ത്തു.
വിടവാങ്ങല്‍ ടെസ്റ്റ് എന്തിന്?
അശ്വിന് ഒരു വിടവാങ്ങല്‍ ടെസ്റ്റ് അനിവാര്യമായിരുന്നു എന്ന് ഒട്ടേറെ വാദങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതും താന്‍ താല്‍പര്യപ്പെട്ടിരുന്നില്ലെന്ന് അശ്വിന്‍ പറഞ്ഞു.
'ഞാന്‍ പന്തുമായി പുറത്തുവരികയും ആളുകള്‍ കൈയടിക്കുകയും ചെയ്യുന്നതില്‍ എന്ത് വ്യത്യാസമാണ് ഉണ്ടാക്കുക? എത്രകാലം ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കും? സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നപ്പോള്‍ ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കുകയും ഒരാഴ്ചയ്ക്ക് ശേഷം അത് മറക്കുകയും ചെയ്തു. വിടവാങ്ങലിന്റെ ആവശ്യമില്ല. ക്രിക്കറ്റ് ഞങ്ങള്‍ക്ക് ധാരാളം നല്‍കി, ഞങ്ങള്‍ വളരെയധികം സന്തോഷത്തോടെ കളിച്ചു.' വിടവാങ്ങള്‍ ടെസ്റ്റ് ആവശ്യമാണോ എന്നതിനെ കുറിച്ച് അശ്വിന്‍ പറയുന്നു.
'എനിക്ക് ഇനിയും ക്രിക്കറ്റ് കളിക്കണം. എവിടെയാണ് എന്ന് ചോദിച്ചാല്‍ വ്യക്തമായും ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ അല്ല. മറിച്ച് മറ്റെവിടെയെങ്കിലും ആയിരിക്കും അത്. ആളുകള്‍ 'എന്തുകൊണ്ട്' (വിരമിച്ചു) എന്ന് ചോദിക്കുമ്പോള്‍ നിര്‍ത്തുനതാണ് എല്ലായ്‌പ്പോഴും നല്ലത്, അല്ലാതെ 'എന്തുകൊണ്ട് നിര്‍ത്തുന്നില്ല'എന്ന് ചോദിക്കുമ്പോള്‍ അല്ല,'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററായി ആണ് അശ്വിന്‍ വിരമിച്ചത്. 106 ടെസ്റ്റുകളില്‍ നിന്ന് 537 വിക്കറ്റുള്ള അശ്വിന്‍, എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നായി വീഴ്ത്തിയത് 765 വിക്കറ്റുകളാണ്. അനില്‍ കുംബ്ലേ ആണ് അശ്വിന് മുമ്പിലുള്ള ഏക ഇന്ത്യൻ താരം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us