/indian-express-malayalam/media/media_files/2025/01/17/F4T713b7qyNS30EUAHs7.jpeg)
പൃഥ്വി ഷാ Photograph: (ഇൻസ്റ്റഗ്രാം)
അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി. മാൻ ഓഫ് ദ് മാച്ച് അവാർഡ്. ഇതോടെ ഇന്ത്യയുടെ ഭാവി താരം എന്ന് പൃഥ്വി ഷായ്ക്ക് നേരെ വാഴ്ത്തുപാടലുകൾ ഉയർന്നു. സച്ചിനും സെവാഗും ലാറയും ഒന്നിച്ച താരം എന്നെല്ലാം പ്രശംസകൾ ഉയർന്നു. പക്ഷെ ക്രിക്കറ്റ് ലോകം കീഴടക്കും എന്ന് കരുതിയ കരിയർ പൃഥ്വി തന്നെ നശിപ്പിച്ചു. പൃഥ്വിയുടെ അച്ചടക്കമില്ലാത്ത ജീവിതം വരെ അതിന് കാരണമായി...
25 വയസുകാരനായ പൃഥ്വിയുടെ ആസ്തി 25 കോടി എന്നാണ് കണക്ക്. ഇതിൽ പകുതിയും വന്നത് ഐപിഎൽ പ്രതിഫലം വഴി. എട്ട് കോടി രൂപയായിരുന്നു ഡൽഹി ക്യാപിറ്റൽസിലെ പൃഥ്വിയുടെ പ്രതിഫലം. എന്നാൽ ഈ സീസണിൽ പൃഥ്വിയെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും തയ്യാറായില്ല. മദ്യപാനമാണോ പൃഥ്വിയുടെ കരിയർ നശിപ്പിച്ചത് എന്ന ചോദ്യവും ഉയരുന്നു.
ആരും കൊതിക്കുന്ന ലൈഫ് സ്റ്റൈൽ
കളിക്കളത്തിന് പുറത്ത് ആരും കൊതിക്കുന്ന ലൈഫ്സ്റ്റൈലാണ് പൃഥ്വി നയിക്കുന്നത്. പ്രതിമാസം 40 ലക്ഷം രൂപയ്ക്ക് മുകളിലാണ് പൃഥ്വിയുടെ വരുമാനം. എൻഡോഴ്സ്മെന്റ് ഡീലുകളിലൂടെയാണ് ഇതിൽ കൂടുതലും ലഭിക്കുന്നത്. ബിഎംഡബ്ല്യു 6 സീരീസ് ഉൾപ്പെടെയുള്ള കാറുകളം പൃഥ്വിയുടെ പക്കലുണ്ട്.
/indian-express-malayalam/media/media_files/2025/01/17/33XGxfXzgy1CrgYSxDYK.jpg)
മുംബൈയിലെ ആഡംബര വസതി
മുംബൈയിലെ അത്യാഡംബര അപ്പാർട്ട്മെന്റും പൃഥ്വി സ്വന്തമാക്കിയിട്ടുണ്ട്. 2024 ഏപ്രിലിലാണ് കടലിലേക്ക് മുഖം നോക്കി നിൽക്കുന്ന ഈ അപ്പാർട്ട്മെന്റ് പൃഥ്വി വാങ്ങിയത്. ബാന്ദ്രയിലെ ഈ അപ്പാർട്ട്മെന്റിലെ വില 15 കോടി രൂപയാണ്.
/indian-express-malayalam/media/media_files/2025/01/17/RtCvMTz33DpcsbzQPB8K.jpg)
52 ലക്ഷത്തിന്റെ അപ്പാർട്ട്മെന്റ്
81 ഔറീറ്റേ ടവറിലും പൃഥ്വിക്ക് അപ്പാർട്ട്മെന്റുണ്ട്. 2,209 സ്ക്വയർ ഫീറ്റ് കാർപെറ്റ് ഏരിയയിൽ വരുന്നതാണ് ഇത്. നാല് ബെഡ്റൂമുകളുള്ള അപ്പാർട്ട്മെന്റ് ആണ് ഇത്. ഏപ്രിൽ 8, 2022ലാണ് പൃഥ്വി ഈ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയത്. രണ്ട് വർഷത്തിന് ശേഷം പൃഥ്വി ഈ അപ്പാർട്ട്മെന്റിൽ പല മാറ്റങ്ങളും വരുത്തി.
/indian-express-malayalam/media/media_files/2025/01/17/AM9KGDBP0KKdkPOR6Jhg.jpg)
പ്രശസ്ത ആർക്കിടെക്റ്റ് തോമസ് പറമ്പിലാണ് ഈ അപ്പാർട്ട്മെന്റ് ഡിസൈൻ ചെയ്തത്. ടെറസ് പൂൾ, പനോരമിക് ഫ്ലോർ ടു വാൾ വിൻഡോ, മാർബിൾ ഫ്ളോറിങ്, പ്രത്യേക തരത്തിലെ വുഡൻ വർക്കുകൾ എന്നിവ ഉൾപ്പെട്ടതാണ് പൃഥ്വിയുടെ ഈ വസതി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.