scorecardresearch

'ഓടി പന്തെടുക്കാൻ പോലും വയ്യ';മറുപടിയുമായി പൃഥ്വി ഷാ

ഒരു കാലത്ത് ഇന്ത്യയുടെ ഭാവി താരം എന്ന് വിലയിരുത്തപ്പെട്ടിരുന്ന പൃഥ്വിക്ക് മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ പോലും ഇടം നേടാൻ സാധിക്കുന്നില്ല. ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി എത്തുകയാണ് പൃഥ്വി

ഒരു കാലത്ത് ഇന്ത്യയുടെ ഭാവി താരം എന്ന് വിലയിരുത്തപ്പെട്ടിരുന്ന പൃഥ്വിക്ക് മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ പോലും ഇടം നേടാൻ സാധിക്കുന്നില്ല. ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി എത്തുകയാണ് പൃഥ്വി

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
prithvi shaw

പൃഥ്വി ഷാ : (ഇൻസ്റ്റഗ്രാം)

മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ നിന്നും തഴയപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ. ഡിസംബറിൽ സയിദ് മുഷ്താഖ് അലി ട്രോഫിയിലാണ് പൃഥ്വി അവസാനമായി കളിച്ചത്. മുംബൈയുടെ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിൽ ഇടം നേടാൻ പൃഥ്വിക്ക് സാധിച്ചിരുന്നില്ല. 

Advertisment

പൃഥ്വി ഷാ തന്നെയാണ് പൃഥ്വിയുടെ ശസ്ത്രു എന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വൃത്തങ്ങൾ പറയുന്നു. 'ടീം പൃഥ്വിയെ ഒളിപ്പിച്ചുനിർത്താനാണ് ശ്രമിച്ചത്. സയിദ് മുഷ്താഖ് അലി ട്രോഫിയിൽ 10 ഫീൽഡർമാരുമായാണ് ഞങ്ങൾ കളിച്ചത്. കാരണം പൃഥ്വിയുടെ സമീപത്തേക്ക് പന്ത് എത്തിയാൽ പന്തിന് അടുത്തേക്ക് എത്താൻ പോലും പൃഥ്വിക്ക് സാധിച്ചിരുന്നില്ല, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വൃത്തങ്ങൾ പറയുന്നു. 

 ബാറ്റിങ്ങിന്റെ സമയത്തും പൃഥ്വി പ്രയാസപ്പെടുന്നത് വ്യക്തമാണ്. ബോളിലേക്ക് എത്താൻ പൃഥ്വിക്ക് സാധിക്കുന്നില്ല. പൃഥ്വിയുടെ ഫിറ്റ്നസ്, അച്ചടക്കം, ആറ്റിറ്റ്യൂഡ് എല്ലാം വളരെ മോശമാണ്. എല്ലാ കളിക്കാർക്കും നിയമങ്ങൾ ഒരുപോലെയാണ്. പൃഥ്വിക്ക് മാത്രം പ്രത്യേകത ഒന്നുമില്ല. ടീമിലെ സീനിയർ താരങ്ങളും പൃഥ്വിയെ കുറിച്ച് പരാതിപ്പെട്ടു എന്നും എംസിഎ വൃത്തങ്ങൾ പറഞ്ഞു. 

Advertisment

സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെച്ചാണ് ടീമിൽ നിന്ന് ഒഴിവാക്കിയതിന് പൃഥ്വി മറുപടി നൽകുന്നത്. നിങ്ങൾക്കെന്നെ കളിയിൽ നിന്ന് പുറത്താക്കാനാവും. എന്നാൽ പരിശ്രമങ്ങളിൽ നിന്ന് നിങ്ങൾക്ക് എന്നെ തടയാനാവില്ല, പൃഥ്വി ഷാ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. 

25 വയസുകാരനായ പൃഥ്വി ഷാ 2021ലാണ് ഇന്ത്യക്ക് വേണ്ടി അവസാനമായി കളിക്കുന്നത്. അഞ്ച് ടെസ്റ്റും ആറ് ഏകദിനവും ഒരു ട്വന്റി20യും പൃഥ്വി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്ന നിലയിൽ ഉയർത്തിക്കാണിക്കപ്പെട്ട താരം ഫിറ്റ്നസ് പ്രശ്നങ്ങളേയും അച്ചടക്കമില്ലായ്മയേയും തുടർന്ന് വിമർശനങ്ങൾ നേരിടുകയാണ്. ഐപിഎല്ലിൽ പൃഥ്വിയെ സ്വന്തമാക്കാനും ഫ്രാഞ്ചൈസിൾ മടിച്ചിരുന്നു. 

Read More

Indian Cricket Team Indian Cricket Players Prithvi Shaw Ranji Trophy indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: