scorecardresearch

'സ്ത്രീകളെ തളച്ചിടുന്നത് കാണുന്നില്ലേ'? അഫ്ഗാനെതിരായ കളി ബഹിഷ്കരിക്കണമെന്ന് മുറവിളി

ഐസിസി ചാംപ്യൻസ് ട്രോഫിയിലെ അഫ്ഗാനിസ്താന് എതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിക്കണം എന്ന മുറവിളി രാജ്യത്ത് ശക്തമാകുന്നതിനിടെ ഈ ആവശ്യം തള്ളി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ.

ഐസിസി ചാംപ്യൻസ് ട്രോഫിയിലെ അഫ്ഗാനിസ്താന് എതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിക്കണം എന്ന മുറവിളി രാജ്യത്ത് ശക്തമാകുന്നതിനിടെ ഈ ആവശ്യം തള്ളി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
England | T20 world Cup

England Cricket Team (File Photo)

ഐസിസി ചാംപ്യൻസ് ട്രോഫിയിലെ അഫ്ഗാനിസ്താന് എതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിക്കണം എന്ന മുറവിളി രാജ്യത്ത് ശക്തമാകുന്നതിനിടെ ഈ ആവശ്യം തള്ളി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ. സ്ത്രീകൾക്കെതിരായ താലിബാന്റെ അടിച്ചമർത്തൽ ഭരണം ചൂണ്ടിക്കാണിച്ചാണ് അഫ്ഗാനിസ്ഥാന് എതിരായ മത്സരം ബഹിഷ്കരിക്കണം എന്ന ആവശ്യം ഇംഗ്ലണ്ടിൽ ശക്തമായി ഉയർന്നത്. 

Advertisment

'സ്ത്രീകൾക്കെതിരായ താലിബാന്റെ നയങ്ങളേയും നീക്കങ്ങളേയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ശക്തമായി അപലപിക്കുന്നു. ഇതിനെതിരെ ആഗോള തലത്തിൽ പ്രതിഷേധം ഉയർന്ന് വരണം. എന്നാൽ അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിക്കില്ല. കാരണം ഒരുപാട് അഫ്ഗാനികൾക്ക് പ്രതീക്ഷയും പോസിറ്റീവിറ്റിയും നൽകുന്നതാണ് ക്രിക്കറ്റ് മത്സരം', ഇസിബി ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് ഗൌൾഡ് പറഞ്ഞു. 
 
ഫെബ്രുവരി 26ന് ലാഹോറിലാണ് അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം. വിദ്യാഭ്യാസം, തൊഴിൽ എന്നീ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന 14.2 മില്യൺ അഫ്ഗാൻ വനിതകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അഫ്ഗാനെതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിക്കണം എന്ന ആവശ്യമാണ് ഇംഗ്ലണ്ടിൽ ശക്തമായത്. 160ലേറെ രാഷ്ട്രീയക്കാരാണ് മത്സരം ബഹിഷ്കരിക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 

2021ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാൻ വനിതാ ക്രിക്കറ്റ് ടീമിനെ പിരിച്ചുവിട്ടിരുന്നു. എന്നാൽ ഐസിസി ഭരണഘടന എല്ലാ അംഗ രാജ്യങ്ങളും വനിതാ ക്രിക്കറ്റ് ടീമിന്റെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കണം എന്നാണ് പറയുന്നത്. എന്നാൽ 2017ൽ ഐസിസിയിൽ ഫുൾ മെമ്പർ പദവി ലഭിച്ച അഫ്ഗാനിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം മാത്രമായാണ് ഇപ്പോൾ മുൻപോട്ട് പോകുന്നത്. 

ആദ്യമായാണ് അഫ്ഗാനിസ്ഥാൻ ചാംപ്യൻസ് ട്രോഫി കളിക്കാനെത്തുന്നത്. 2023ലെ ഏകദിന ലോകകപ്പിൽ ആറാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ ഫിനിഷ് ചെയ്തത്. കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാൻ ട്വന്റി20 ലോകകപ്പിന്റെ സെമി​ ഫൈനലിൽ എത്തി. സെമിയിൽ ദക്ഷിണാഫ്രിക്കയോട് തോറ്റു. 

Advertisment

Read More

England England Cricket Team Taliban Afghanistan Afghanistan Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: