/indian-express-malayalam/media/media_files/2025/04/19/wo5CgMy0cMt6GcJvWkQJ.jpg)
Rishabh Pant, Preity Zinta Photograph: (Screengrab)
PBKS vs LSG IPL 2025 Match: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ട് താരങ്ങൾ ഇന്ന് നേർക്കുനേർ വരുന്നു. പ്ലേഓഫ് പ്രതീക്ഷകളും മുൻപിൽ വെച്ച് ഋഷഭ് പന്തും ശ്രേയസ് അയ്യരുമാണ് ഇന്ന് നേർക്കുനേർ ഇറങ്ങുന്നത്. പണമെറിഞ്ഞ് ശ്രേയസിനെ സ്വന്തമാക്കിയത് പഞ്ചാബ് കിങ്സിനെ സീസണിൽ തുണച്ചു. എന്നാൽ ഋഷഭ് പന്തിനെ വാങ്ങാൻ ലക്നൗ മുടക്കിയ പണം വെള്ളിത്തിലാകാനാണ് സാധ്യത.
26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ശ്രേയസിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ 10 കളിയിൽ നിന്ന് പഞ്ചാബ് ആറ് ജയം നേടി. ബാറ്റിങ്ങിലേക്ക് വരുമ്പോഴും ശ്രേയസ് നിരാശപ്പെടുത്തുന്നില്ല. 10 മത്സരത്തിൽ നിന്ന് കണ്ടെത്തിയത് 360 റൺസ്. നാല് അർധ ശതകം ഇതിൽ ഉൾപ്പെടുന്നു. ബാറ്റിങ് ശരാശരി 51. സ്ട്രൈക്ക്റേറ്റ് 180.
10 കളിയിൽ നിന്ന് ഋഷഭ് പന്തിന്റെ സമ്പാദ്യം 110 റൺസ്
ഋഷഭ് പന്തിന്റെ ലക്നൗ നിലവിൽ 10 കളിയിൽ നിന്ന് 10 പോയിന്റ് എന്ന നിലയിലാണ്. 10 മത്സരങ്ങളിൽ നിന്ന് ഋഷഭ് പന്ത് സ്കോർ ചെയ്തതാവട്ടെ 110 റൺസും. ശരാശരി 12 മാത്രം. ഒരു അർധ ശതകമാണ് സീസണിൽ പന്ത് കണ്ടെത്തിയത്. സീസണിൽ ഇതിന് മുൻപ് ഏറ്റുമുട്ടിയപ്പോൾ ജയം പിടിച്ചത് പഞ്ചാബ് ആണ്. ഇന്നും അത് ആവർത്തിച്ചാൽ ലക്നൗവിന്റെ പ്ലേഓഫ് പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാവും.
പഞ്ചാബ് കിങ്സ് സാധ്യത ഇലവൻ: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിങ്, ശ്രേയസ് അയ്യർ, നേഹാൽ വധേര, ഇൻഗ്ലിസ്, ശശാങ്ക് സിങ്, അസ്മതുള്ള ഒമർസായി, സ്റ്റോയ്നിസ്, ജാൻസൻ, അർഷ്ദീപ് സിങ്, ചഹൽ
ലക്നൗ സാധ്യതാ ഇലവൻ: മർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത്, ഡേവിഡ് മില്ലർ, ആയുഷ് ബദോനി, അബ്ദുൽ സമദ്, രവി ബിഷ്ണോയി, ആവേശ് ഖാൻ, പ്രിൻസ് യാദവ്, ദിഘ്വിജയ്
Read More
- RCB Vs CSK IPL 2025: ആയുഷിനും രക്ഷിക്കാനായില്ല; ത്രില്ലറിൽ ചെന്നൈയെ വീഴ്ത്തി ബെംഗളൂരു ഒന്നാമത്
- ആരാണ് അവ്നീത് കൗർ? ഒരു 'ലൈക്കിന്' കോഹ്ലിയുടെ വിശദീകരണം എന്തിന്?
- 'ദൈവത്തിന്റെ സ്വന്തം മകന് വേണ്ടി സംസാരിക്കുക മാത്രമാണ് ചെയ്തത്'; ശ്രീശാന്തിന്റെ പ്രതികരണം
- അംപയറോട് കലിപ്പിച്ച സംഭവം; ശുഭ്മാൻ ഗില്ലിനെതിരെ കടുത്ത നടപടി വന്നേക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us