scorecardresearch

IPL 2024: ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ചെന്നൈ

168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിനെ 139 റണ്‍സിന് ചുരുട്ടിക്കെട്ടാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞു. വിജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച ചെന്നൈ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി

168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിനെ 139 റണ്‍സിന് ചുരുട്ടിക്കെട്ടാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞു. വിജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച ചെന്നൈ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി

author-image
Sports Desk
New Update
PBKS vs CSK | Live Score

Photo by Saikat Das / Sportzpics for IPL

17ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിൽ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. പഞ്ചാബ് കിങ്‌സിനെതിരെ 28 റണ്‍സ് വിജയമാണ് ചെന്നൈ നേടിയത്. 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിനെ 139 റണ്‍സിന് ചുരുട്ടിക്കെട്ടാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞു. വിജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച ചെന്നൈ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

Advertisment

രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവാണ് ചെന്നൈയ്ക്ക് അപ്രതീക്ഷിത ജയം സമ്മാനിച്ചത്. ചെന്നൈയ്ക്ക് വേണ്ടി 26 പന്തില്‍ 43 റണ്‍സെടുത്ത ജഡേജ പഞ്ചാബ് ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും വീഴ്ത്തി തിളങ്ങി. തുഷാര്‍ ദേശ്പാണ്ഡേയും സിമര്‍ജീത് സിങ്ങും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി പഞ്ചാബിനെ ചുരുട്ടിക്കൂട്ടി.

Advertisment

ധരംശാലയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് മാത്രമേ എടുക്കാനേ സാധിച്ചുള്ളൂ. ജഡേജയ്‌ക്കൊപ്പം (43) ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്ക്വാദ് (32), ഡാരില്‍ മിച്ചല്‍ (30) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി.

ഇതിഹാസ താരം എം.എസ്. ധോണിയും (0), ശിവം ദുബെയും (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. പഞ്ചാബിന് വേണ്ടി രാഹുല്‍ ചഹാറും ഹര്‍ഷല്‍ പട്ടേലും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ചെന്നൈ പഞ്ചാബ് ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കുന്നതാണ് കണ്ടത്. പഞ്ചാബ് നിരയില്‍ ആര്‍ക്കും 30 റണ്‍സില്‍ കൂടുതല്‍ റണ്‍സെടുക്കാന്‍ സാധിച്ചില്ല. 23 പന്തില്‍ 30 റണ്‍സെടുത്ത ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 20 പന്തില്‍ 27 റണ്‍സെടുത്ത ശശാങ്ക് സിങ്ങും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

Read More Sports News Here

IPL 2024 Ravindra Jadeja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: