/indian-express-malayalam/media/media_files/2025/03/21/24uWSa7WNvW89y0jY6au.jpg)
ന്യൂസിലൻഡിനെ തോൽപ്പിച്ച് പാക്കിസ്ഥാൻ Photograph: (പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ഇൻസ്റ്റഗ്രാം)
ആദ്യ രണ്ട് ട്വന്റി20യിലും തോറ്റ് ആത്മവിശ്വാസം നഷ്ടപ്പെട്ട് നിൽക്കുന്ന ടീം. മൂന്നാം മത്സരത്തിൽ ന്യൂസിലൻഡ് മുൻപിൽ വെച്ചത് 204 റൺസ് വിജയ ലക്ഷ്യം. പാക്കിസ്ഥാൻ ഒരിക്കൽ കൂടി ന്യൂസിലൻഡിന് മുൻപിൽ തകർന്നടിയും എന്ന് തോന്നിച്ചു. എന്നാൽ 16 ഓവറിൽ 204 റൺസ് അടിച്ചെടുത്താണ് പാക്കിസ്ഥാൻ കരുത്ത് കാണിച്ചത്.
17 വർഷം നീണ്ട ചെയ്സിങ് റെക്കോർഡുകളിൽ ഒന്നും പാക്കിസ്ഥാൻ കടപുഴക്കി. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ റൺ ചെയ്സ് ആണ് പാക്കിസ്ഥാനിൽ നിന്ന് വന്നത്. 17.4 ഓവറിൽ 206 റൺസ് ചെയ്സ് ചെയ്ത് ജയിച്ച ദക്ഷിണാഫ്രിക്കയുടെ 17 വർഷം മുൻപത്തെ റെക്കോർഡ് ആണ് പാക്കിസ്ഥാൻ മറികടന്നത്.
മൂന്നാം ട്വന്റി20യിൽ ഒൻപത് വിക്കറ്റിന് ജയിച്ച് പാക്കിസ്ഥാൻ പരമ്പരയിൽ ജീവൻ നിലനിർത്തി. ഹസൻ നവാസ് 45 പന്തിൽ 10 ഫോറും 7 സിക്‌സും സഹിതം പുറത്താകാതെ 105 റൺസ് നേടി തകർത്തടിച്ചതാണ് പാക്കിസ്ഥാനെ തുണച്ചത്. 31 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയ ക്യാപ്റ്റൻ സൽമാൻ ആഘയും ജയം വേഗത്തിലാക്കി. മുഹമ്മദ് ഹാരിസ് 20 പന്തിൽ 41 റൺസും കണ്ടെത്തി.
മാർക്ക് ചാപ്മാൻ്റെ 44 പന്തിൽ 94 റൺസെടുത്ത വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിലാണ് ന്യൂസിലൻഡ് 204 റൺസ് കണ്ടെത്തിയത്. 29 റൺസ് വഴങ്ങി ഹാരിസ് റൗഫ് 3 വിക്കറ്റ് വീഴ്ത്ത. ഷഹീൻ അഫ്രീദിയും അബ്രാർ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.