/indian-express-malayalam/media/media_files/2025/04/27/I9uhzDcEgUTCR6RfLN9x.jpg)
Shahid Afridi, Indian Army Photograph: (ഫയൽ ഫോട്ടോ)
Pahalgam Attack, Shahid Afridi: ഇന്ത്യൻ സൈന്യത്തിന് എതിരെ പ്രകോപനപരമായ വാക്കുകളുമായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഇന്ത്യൻ ആർമിയുടെ ഇത്രയും സേനാംഗങ്ങൾ കശ്മീരിൽ ഉണ്ടായിട്ടും എങ്ങനെ ഇതുപോലെ ഒരു ആക്രമണം ഉണ്ടായി എന്നാണ് ഷാഹിദ് അഫ്രീദിയുടെ വാക്കുകൾ. സമാ ടിവിയിൽ സംസാരിക്കുമ്പോഴാണ് ഇന്ത്യക്കെതിരായ ഷാഹിദ് അഫ്രീദിയുടെ പ്രതികരണം.
"അവിടെ ഒരു പടക്കം പൊട്ടിയാൽ പോലും അവർ പാക്കിസ്ഥാനെയാവും കുറ്റപ്പെടുത്തുക. നിങ്ങൾക്ക് കശ്മീരിൽ എട്ട് ലക്ഷത്തോളം വരുന്ന ശക്തമായ സൈനികരുണ്ട്. എന്നിട്ടും ഇങ്ങനെ സംഭവിച്ചു. ഇത് അർഥമാക്കുന്നത് ജനങ്ങൾക്ക് സുരക്ഷയൊരുക്കാനുള്ള പ്രാപ്തി നിങ്ങൾക്ക് ഇല്ലെന്നാണ്," ഷാഹിദ് അഫ്രീദി പറഞ്ഞു.
ബോളിവിഡ് സ്റ്റൈലിൽ ആണ് ഇന്ത്യൻ മാധ്യമങ്ങൾ പഹൽഗാം ആക്രമണം കവർ ചെയ്തത് എന്നും ഷാഹിദ് അഫ്രീദി പരിഹസിച്ചു. " ആക്രമണം ഉണ്ടായി ഒരു മണിക്കൂറിനുള്ളിൽ തന്നെ ഇന്ത്യൻ മാധ്യമങ്ങൾ ബോളിവുഡ് രീതിയിലേത്ത് തിരിഞ്ഞു. ദൈവത്തെയോർത്ത് എല്ലാം ബോളിവുഡ് ശൈലിയിലാക്കരുത്. ഇങ്ങനെയൊക്കെ ചെയ്തിട്ടും വിദ്യാസമ്പന്നരായ ജനങ്ങൾ എന്നാണ് അവർ സ്വയം അവകാശപ്പെടുന്നത് ,"പാക്കിസ്ഥാൻ മുൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി പറഞ്ഞു.
ചില ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന യാതൊരു തെളിവും ഇല്ലാതെ തന്നെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നതായി അഫ്രീദി ആരോപിച്ചു. "ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങൾ കളിച്ച രണ്ട് ക്രിക്കറ്റ് താരങ്ങൾ. ക്രിക്കറ്റിന്റെ അംബാസിഡർമാരാണ് അവർ, ടോപ് ക്രിക്കറ്റ് കളിക്കാർ. എന്നിട്ടും അവർ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നു. സഹോദരാ, എന്തുകൊണ്ട് പാക്കിസ്ഥാൻ? എന്തെങ്കിലും തെളിവ് കാണിക്കു, " ഷാഹിദ് അഫ്രീദി പറഞ്ഞു.
26 നിരപരാധികളുടെ ജീവനാണ് പഹൽഗാമിൽ തീവ്രവാദികൾ എടുത്തത്. ആക്രമണത്തിൽ പങ്കില്ലെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് വിശ്വാസ്യത്തിലെടുക്കാൻ ഇന്ത്യ തയ്യാറായില്ല. ഇതോടെയാണ് പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ നിഷേധിക്കും പാക്കിസ്ഥാൻ പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശിച്ചും നയനതന്ത്ര തലത്തിൽ ഇന്ത്യ തിരിച്ചടിച്ചത്.
Read More
- എന്റെ രാജ്യ സ്നേഹം ചോദ്യം ചെയ്താൽ ഞാൻ മിണ്ടാതിരിക്കില്ല: നീരജ് ചോപ്ര
- രാജസ്ഥാൻ മനപൂർവം തോൽക്കുന്നതാണോ? അവസാന മൂന്ന് കളികണ്ടാൽ ആരും സംശയിച്ച് പോകും
- Vaibhav Suryavanshi: 'അടുത്ത ഐപിഎല്ലിൽ വൈഭവ് ഉണ്ടാവില്ല'; മുന്നറിയിപ്പുമായി സെവാഗ്
- പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാൻ സൂപ്പർ ലീഗ് സംപ്രേഷണം ഇന്ത്യയിൽ നിർത്തിവച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.