scorecardresearch

എട്ട് കോടിയുടെ കൊമ്പൻ; റൊണാൾഡോ സ്വന്തമാക്കിയ ഫെരാരി മോഡൽ വാങ്ങി നെയ്മർ

Neymar Jr Ferrari SUV: ക്രിസ്റ്റ്യാനോ റൊണാൾഡോയും മെക്സിക്കൻ ബോക്സർ കനെലോ അൽവാരസും സ്വന്തമാക്കിയിരിക്കുന്ന ഫെരാരിയുടെ മോഡലാണ് ഇപ്പോൾ നെയ്മറും സ്വന്തമാക്കിയത്

Neymar Jr Ferrari SUV: ക്രിസ്റ്റ്യാനോ റൊണാൾഡോയും മെക്സിക്കൻ ബോക്സർ കനെലോ അൽവാരസും സ്വന്തമാക്കിയിരിക്കുന്ന ഫെരാരിയുടെ മോഡലാണ് ഇപ്പോൾ നെയ്മറും സ്വന്തമാക്കിയത്

author-image
Sports Desk
New Update
Neymar New Car

Neymar JR Photograph: (Instagram)

Neymar Jr: പരുക്കിനെ തുടർന്ന് ഗ്രൗണ്ടിൽ നിന്ന് വിട്ടുനിൽക്കുകയാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും തന്റെ വാഹന ശേഖരത്തിലേക്ക് ഒരു വമ്പനെ കൂടി ചേർത്തിരിക്കുകയാണ് നെയ്മർ ഇപ്പോൾ. 

Advertisment

ഒരു മില്യൺ ഡോളർ വില വരുന്ന പേഴ്സണലൈസ്ഡ് ഫെരാരി ഫാമിലി എസ് യുവിയാണ് നെയ്മർ ഇപ്പോൾ സ്വന്തമാക്കിയത്. തന്റെ നാലാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നതിന് ഇടയിലാണ് ഗ്യാരേജിലേക്ക് ഒരു അത്യാഡംബര വാഹനം കൂടി നെയ്മർ ചേർത്തിരിക്കുന്നത്. 

തന്റെ പേര് എഴുതിയ ഫെരാരിയാണ് നെയ്മറിന്റെ കൈകളിലേക്ക് വരുന്നത്. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മെക്സിക്കൻ ബോക്സർ കനെലോ അൽവാരസും സ്വന്തമാക്കിയിരിക്കുന്ന ഫെരാരിയുടെ മോഡലാണ് ഇപ്പോൾ നെയ്മറും സ്വന്തമാക്കിയത്. 

Neymar Instagram Story
Neymar Instagram Story Photograph: (screenshot)

Advertisment

മണിക്കൂറിൽ പൂജ്യത്തിൽ നിന്ന് 100 കിമീ വേഗതയിലേക്ക് 3.2 സെക്കന്റിൽ ഈ വാഹനത്തിന് എത്താനാവും. ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ് യുവികളിലൊന്നാണ് ഇത്. റോൾസ് റോയിസ് ഗോസ്റ്റ്, ബെന്റ്ലി കോണ്ടിനെന്റൽ ജിടി,മേഴ്സിഡസ് ജി വാഗൺ ഉൾപ്പെടെയുള്ള കൊമ്പന്മാർ നെയ്മറിന്റെ പക്കലുണ്ട്. 

Read More

Brazil Neymar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: