/indian-express-malayalam/media/media_files/HOEIn8G6MnQSuLOGzDKV.jpg)
സന്ദീപ് ലാമിച്ചാനെ (ഫയൽ ചിത്രം)
കാഠ്മണ്ഠു: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ സന്ദീപ് ലാമിച്ചാനെ കുറ്റക്കാരനാണെന്ന് കോടതി വിധി. കാഠ്മണ്ഡു ജില്ലാ കോടതിയാണ് സന്ദീപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ജനുവരി 10ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ താരത്തിന് ശിക്ഷ വിധിക്കും. ജാമ്യത്തിലായിരുന്ന താരത്തിനെ കോടതി വിധിക്ക് പിന്നാലെ പൊലിസ് വീണ്ടും അറസ്റ്റ് ചെയ്തു.
2022 ആ​ഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ വച്ച് 23കാരനായ സന്ദീപ് പീഡിപ്പിച്ചെന്ന് പെൺകുട്ടി പരാതി നൽകി. താരം അറസ്റ്റിലായെങ്കിലും ജനുവരിയിൽ 2 ലക്ഷം രൂപയുടെ ജാമ്യം ലഭിച്ചു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി രാജ്യം വിടുന്നതിനും താരത്തിന് വിലക്കുണ്ടായിരുന്നു. പരാതിക്കാസ്പദമായ സംഭവം നടന്ന സമയത്ത് യുവതി പ്രായപൂർത്തിയായിരുന്നു എന്നും കോടതി
കേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ താരത്തിന്‍റെ ക്രിക്കറ്റ് കരിയറിനും അവസാനമാകും. 2018ലാണ് സന്ദീപ് നേപ്പാളിനായി അരങ്ങേറ്റം കുറിക്കുന്നത്. നേപ്പാളിനായി വേഗത്തിൽ നൂറു വിക്കറ്റെന്ന നേട്ടം സന്ദീപ് സ്വന്തമാക്കിയിട്ടുണ്ട്. 42 മത്സരങ്ങളിൽ നിന്നാണ് താരത്തിന്റെ നേട്ടം. ഉടൻ തന്നെ താരത്തിന് നേപ്പാൾ ക്രിക്കറ്റിന്റെ വിലക്ക് വന്നേക്കും. സെപ്റ്റംബറിൽ ശ്രീലങ്കയിലും പാകിസ്താനിലുമായി നടന്ന ഏഷ്യാ കപ്പിൽ നേപ്പാൾ ടീമിൽ സന്ദീപ് കളിച്ചിരുന്നു.
ഫെബ്രുവരിയിൽ നേപ്പാളിനോട് 3 വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയ ശേഷം സ്‌കോട്ട്‌ലൻഡ് ക്രിക്കറ്റ് ടീം കളിക്കാർ ലാമിച്ചാനെയ്ക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചിരുന്നു. നമീബിയയും ഉൾപ്പെടുന്ന ഐസിസിയുടെ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 പരമ്പരയിൽ, ബലാത്സംഗ കേസിൽ ആരോപണവിധേയനായ ഒരു കളിക്കാരന്റെ പങ്കാളിത്തത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായി ലാമിച്ചാനെ ഒഴികെയുള്ള എല്ലാ നേപ്പാൾ കളിക്കാർക്കും സ്കോട്ടിഷ് കളിക്കാർ ഹസ്തദാനം നൽകി. പ്രതിഷേധത്തെക്കുറിച്ച് ലാമിച്ചാനെയെ നേരത്തെ അറിയിച്ചിരുന്നു.
2018ൽ ഡൽഹി ക്യാപിറ്റൽസിനായി അരങ്ങേറ്റം കുറിച്ചതോടെ, ഐപിഎല്ലിൽ കളിക്കുന്ന നേപ്പാളിൽ നിന്നുള്ള ആദ്യ ക്രിക്കറ്റ് താരമായി ലാമിച്ചാനെ പേരെടുത്തിരുന്നു. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് (ബിബിഎൽ), പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്‌എൽ), സിപിഎൽ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള മറ്റ് ബിഗ് ടിക്കറ്റ് ടി 20 ലീഗുകളിലും ഈ ലെഗ് സ്പിന്നർ ഏറെ ഡിമാൻഡുള്ള ക്രിക്കറ്റ് കളിക്കാരനായിരുന്നു.
ഏറ്റവും വേഗത്തിൽ 50 ഏകദിന വിക്കറ്റുകൾ നേടിയ ലോകത്തിലെ രണ്ടാമത്തെ ബൗളർ എന്ന റെക്കോർഡും, ഏറ്റവും വേഗത്തിൽ 50 ടി20 വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോർഡും ലാമിച്ചാനെ സ്വന്തമാക്കി. ഈ വർഷം ഓഗസ്റ്റിൽ കെനിയയ്‌ക്കെതിരെ ടി20 ഏറ്റുമുട്ടലിൽ കളിച്ചതാണ് ലാമിച്ചാനെയുടെ അവസാന അന്താരാഷ്ട്ര മത്സരം.
In Other News:
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
- രാഹുലിന്റെ യാത്ര വെറും 'ടൈം പാസ്'; ബിജെപി
- 'മനുഷ്യക്കടത്ത്' വിമാനത്തില്‍ ഏറിയ പങ്കും ചെറുപ്പക്കാരായ പുരുഷന്മാര്
- മനുഷ്യക്കടത്ത് സംശയം: ഗുജറാത്തിൽ 21 യാത്രക്കാരെ ചോദ്യം ചെയ്തു സിഐഡി സംഘം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.