/indian-express-malayalam/media/media_files/2025/01/20/2vaDSbQiwIficXcfN4N7.jpg)
നീരജ് ചോപ്ര വിവാഹിതനായി : (എക്സ്)
തുടരെ രണ്ട് ഒളിംപിക്സുകളിൽ ഇന്ത്യയുടെ യശസ് ഉയർത്തിയ താരമാണ് നീരജ്. ടോക്യോയിൽ സ്വർണത്തിലേക്കും പാരിസിൽ വെള്ളിയിലേക്കും ജാവലിൻ ത്രോയിൽ നീരജ് എത്തി. ഇങ്ങനെ രാജ്യത്തെ ഏറ്റവും പ്രശസ്തനായ കായിക താരം പക്ഷെ തന്റെ വിവാഹം ഏറെ രഹസ്യമാക്കി വെച്ചു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങ്. ആരാധകർക്ക് സർപ്രൈസ് ആയിട്ടായിരുന്നു നീരജിന്റെ വിവാഹ ഫോട്ടോകൾ എത്തിയത്. ഇപ്പോൾ നീരജിന്റെ സ്ത്രീധനത്തെ കുറിച്ചുള്ള നിലപാടാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.
വിവാഹത്തിന് സ്ത്രീ ധനം വാങ്ങില്ലെന്ന് നീരജ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഹിമാനിയുമായുള്ള വിവാഹത്തിന് നീരജിന്റെ കുടുംബം ഒരു രൂപയാണ് വധുവിന്റെ കുടുംബത്തിൽ നിന്ന് സ്വീകരിച്ചത്. വധുവിന്റെ കുടുംബത്തിൽ നിന്ന് ഒരു രൂപ സ്വീകരിച്ചാണ് നീരജ് അനുഗ്രഹം വാങ്ങിയത്.
'ഞങ്ങൾ എന്നും സ്ത്രീധന സമ്പ്രദായത്തിന് എതിരാണ്. ഞങ്ങളുടെ കുടുംബം സ്ത്രീധനത്തിൽ വിശ്വസിക്കുന്നില്ല. ഞങ്ങളുടെ ആചാരപ്രകാരം ഒരു രൂപയാണ് 'ഷാഗുൻ' ആയി സ്വീകരിച്ചത്, നീരജിന്റെ ബന്ധു പറയുന്നു.
വിവാഹത്തിന് മുൻപ് ഹിമാനി നീരജിന്റെ ഗ്രാമത്തിൽ എത്തി. വിവാഹത്തിന് മുൻപ് നടത്തേണ്ട ചടങ്ങുകളിൽ പങ്കെടുത്തു. 14 മണിക്കൂറോളമാണ് ഇവിടെ ചിലവഴിച്ചത്. അടുത്ത രണ്ട് വർഷം നീരജിന് ഒരുപാട് മത്സരങ്ങൾ വരുന്നു എന്നതിനാലാണ് വിവാഹം ഇപ്പോൾ നടത്തിയത്. വിവാഹം വീണ്ടും നീട്ടിവയ്ക്കുന്നത് ബുദ്ധിമുട്ടായിരുന്നു എന്നും നീരജിന്റെ ബന്ധു പറഞ്ഞു.
ഹിമാചൽ പ്രദേശിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. മൂന്ന് ദിവസം ഞങ്ങൾ മലമുകളിലായിരുന്നു. 65-70 പേർ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വലിയ ചടങ്ങായല്ല നടത്തിയത്. കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. നീരജ് ഒരു സാധാരണ വ്യക്തിയാണ്. കുടുംബാംഗങ്ങൾക്കെല്ലാം ഒത്തുകൂടാനുള്ള അവസരമായിരുന്നു വിവാഹം എന്നും നീരജിന്റെ ബന്ധു പറഞ്ഞു.
അമേരിക്കയിൽ വെച്ചാണ് നീരജും ഹിമാനിയും കണ്ടുമുട്ടിയത്. കുടുംബത്തിന്റെ സമ്മതം വാങ്ങിയതിന് ശേഷമാണ് ഹിമാനിയെ വിവാഹം ചെയ്യാനുള്ള തീരുമാനവുമായി നീരജ് മുൻപോട്ട് പോയത്. ടെന്നീസ് താരമാണ് ഹിമാനി മോർ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.