/indian-express-malayalam/media/media_files/2025/02/21/vaGkPy1mbahWnXy12EvX.jpg)
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരങ്ങൾ Photograph: (വനിതാ പ്രീമിയർ ലീഗ്, ഇൻസ്റ്റഗ്രാം)
തുടരെ മൂന്നാം ജയം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇറങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ പാളി. ടോസ് നേടിയ മുംബൈ ആർസിബിയെ ബാറ്റിങ്ങിന് അയച്ചു. 57 റൺസിലേക്ക് എത്തിയപ്പോൾ വീണത് നാല് വിക്കറ്റുകൾ. ഒടുവിൽ എല്ലിസ് പെറി രക്ഷയ്ക്ക് എത്തിയപ്പോൾ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് മുംബൈക്ക് മുൻപിൽ വെച്ച് ആർസിബി.
തകർത്തടിച്ചാണ് ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ഥാന തുടങ്ങിയത്. എന്നാൽ 13 പന്തിൽ നിന്ന് 26 റൺസ് എടുത്ത് നിൽക്കുമ്പോഴേക്കും മന്ഥാനയെ ശബ്നിം ഇസ്മയിൽ മടക്കി. നാല് ഫോറും ഒരു സിക്സുമാണ് മന്ഥാനയുടെ ബാറ്റിൽ നിന്ന് വന്നത്. എല്ലീസ് പെറി മികച്ച ടച്ചോടെ കളിക്കുന്നതിന് ഇടയിൽ ഡാനി വ്യാട്ടിനേയും മുംബൈ മടക്കി.
താളം കണ്ടെത്താനാവാതെ നിന്ന വ്യാട്ടിനെ നാറ്റ് ബ്രന്റ് ആണ് ഡ്രസ്സിങ് റൂമിലേക്ക് തിരികെ അയച്ചത്. 51 റൺസിലേക്ക് ആർസിബി സ്കോർ എത്തിയപ്പോഴേക്കും ബിസ്റ്റിനേയും 57ലേക്ക് സ്കോർ എത്തിയപ്പോഴേക്കും അഹൂജയേയും മുംബൈ കൂടാരം കയറ്റി. വിക്കറ്റ് കീപ്പർ ബാറ്റർ റിച്ചാ ഘോഷ് ആണ് അൽപ്പമെങ്കിലും എല്ലിസ് പെറിക്ക് പിന്തുണ നൽകിയത്.
റിച്ചാ ഘോഷ് 25 പന്തിൽ നിന്നാണ് 28 റൺസ് നേടിയത്. ഒറ്റയാൾ പോരാട്ടം നടത്തിയ എല്ലിസ് പെറി 43 പന്തിൽ നിന്ന് 11 ഫോറും രണ്ട് സിക്സും പറത്തിയാണ് 81 റൺസ് അടിച്ചെടുത്തത്. ആറ് ബോളർമാരുടെ കൈകളിലേക്ക് മുംബൈ പന്ത് നൽകിയപ്പോൾ അമൻജോദ് കൗർ മൂന്ന് വിക്കറ്റ് പിഴുതു. ശബ്നിം ഇസ്മെയിലും നാറ്റും ഹെയ്ലി മാത്യൂസും സൻസ്ക്രിതി ഗുപ്തയം ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ട് കളിയിൽ രണ്ടിലും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ആർസിബി. രണ്ട് കളിയിൽ ഒരു ജയവും ഒരു തോൽവിയുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്.
Read More
- Ranji Trophy Semi: രഞ്ജിയിൽ ത്രില്ലർ ക്ലൈമാക്സ്; കേരളത്തിന് ചരിത്രം രചിക്കാൻ വേണ്ടത് ഒരു വിക്കറ്റ്
- Ranji Trophy Semi: സ്വപ്ന ഫൈനൽ മൂന്ന് വിക്കറ്റ് അകലെ; ഗുജറാത്ത് വാലറ്റം പൊരുതുന്നു
- Women Premier League: ക്യാച്ചുകൾ നഷ്ടപ്പെടുത്തി യുപി; ഒരു പന്ത് ശേഷിക്കെ ജയിച്ച് ഡൽഹി
- Pakistan Vs New Zealand: സ്വന്തം മണ്ണിൽ 'പവറില്ലാതെ' പാക്കിസ്ഥാൻ; ന്യൂസിലൻഡിന് 60 റൺസ് ജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.