scorecardresearch

MS Dhoni IPL: മെയ് 25ന് ധോണി വിരമിക്കൽ പ്രഖ്യാപിക്കുമോ? ഫ്രാഞ്ചൈസിയുടെ പ്ലാൻ മറ്റൊന്ന്

MS Dhoni Chennai Super Kings IPL 2025: ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ മോശമാണ്. അതുകൊണ്ട് തന്നെ ധോണി ഇപ്പോൾ ടീം വിടുന്നത് ചെന്നൈയെ പ്രതികൂലമായി ബാധിക്കും എന്നാണ് ഫ്രാഞ്ചൈസിയുടെ വിലയിരുത്തൽ

MS Dhoni Chennai Super Kings IPL 2025: ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ മോശമാണ്. അതുകൊണ്ട് തന്നെ ധോണി ഇപ്പോൾ ടീം വിടുന്നത് ചെന്നൈയെ പ്രതികൂലമായി ബാധിക്കും എന്നാണ് ഫ്രാഞ്ചൈസിയുടെ വിലയിരുത്തൽ

author-image
Sports Desk
New Update
MS Dhoni, Virat Kohli New

MS Dhoni, Virat Kohli Photograph: (Screengrab)

MS Dhoni Chennai Super Kings IPL 2025: മെയ് 25ന് ആണ് സീസണിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ അവസാന മത്സരം. ഇത് ഐപിഎല്ലിലെ ധോണിയുടെ അവസാന മത്സരം ആവുമോ? ചെന്നൈ സൂപ്പർ കിങ്സ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ചോദ്യമാണ് ഇത്. എന്നാൽ ധോണി ഈ സീസണോടെ വിരമിക്കൽ പ്രഖ്യാപിക്കില്ല എന്ന വ്യക്തമായ സൂചന നൽകുകയാണ് ചെന്നൈ സൂപ്പർ കിങ്സ് ഫ്രാഞ്ചൈസി വൃത്തങ്ങൾ. 

Advertisment

2026 ഐപിഎൽ സീസണിലും ധോണി ചെന്നൈ സൂപ്പർ കിങ്സ് സ്ക്വാഡിൽ ഉണ്ടാവും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎല്ലിൽ നിന്ന് വിരമിക്കുന്നത് സംബന്ധിച്ച് ധോണി ഒരുതരത്തിലുള്ള ആശയ വിനിമയവും ഫ്രാഞ്ചൈസിയുമായി നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

ധോണി വിരമിക്കുന്നത് ഭയന്ന് ഫ്രാഞ്ചൈസി

അടുത്ത ഏതാനും മാസത്തിനുള്ള വിരമിക്കൽ സംബന്ധിച്ച തീരുമാനം എടുക്കാം എന്നാണ് ചെന്നൈ സൂപ്പർ കിങ്സിനെ ധോണി അറിയിച്ചിരിക്കുന്നതാണ് വിവരം. ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ മോശമാണ്. അതുകൊണ്ട് തന്നെ ധോണി ഇപ്പോൾ ടീം വിടുന്നത് ചെന്നൈയെ പ്രതികൂലമായി ബാധിക്കും എന്നാണ് ഫ്രാഞ്ചൈസിയുടെ വിലയിരുത്തൽ.

ചെന്നൈ സൂപ്പർ കിങ്സിലെ തലമുറ മാറ്റം സുഗമമായി നടക്കുന്നതിന് വേണ്ടിയാണ് ധോണിയുടെ സാന്നിധ്യം ഫ്രാഞ്ചൈസി ആവശ്യപ്പെടുന്നത്. 2023ലെ ടീമിന്റെ നിലവാരത്തിലേക്ക് ധോണിയുടെ സാന്നിധ്യത്തിലൂടെ ടീമിന് എത്താനാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

Advertisment

ധോണിയുടെ ഫിറ്റ്നസ് മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണുകളിൽ കാൽമുട്ടിലെ പരുക്ക് ധോണിയെ അലട്ടിയിരുന്നു. ഈ സീസണിൽ ചെന്നൈയുടെ എല്ലാ മത്സരങ്ങളിലും ധോണി വിക്കറ്റിന് പിന്നിൽ നിന്നിരുന്നു. ചില മത്സരങ്ങളിലെ നിർണായക സമയങ്ങളിൽ ആറാമത് ബാറ്റിങ്ങിന് ഇറങ്ങുകയും ചെയ്തിരുന്നു. 

ഈ സീസണിൽ ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും തിളങ്ങാൻ ക്യാപ്റ്റൻ ഋതുരാജ് ഗയ്ക്വാദിന് സാധിച്ചിരുന്നില്ല. പിന്നാലെ പരുക്കിനെ തുടർന്ന് ഋതുരാജിന് സീസൺ നഷ്ടമാവുകയും ക്യാപ്റ്റൻസി ധോണിയുടെ കൈകളിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അടുത്ത സീസണിൽ ഋതുരാജിലേക്ക് തന്നെ ക്യാപ്റ്റൻസി നൽകാൻ ചെന്നൈ തയ്യാറാകുമോ എന്ന ചോദ്യം ശക്തമാണ്. 

Read More

Ms Dhoni Chennai Super Kings

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: