scorecardresearch

ഒമ്പതാം മാച്ചിൽ പിഴച്ചു; എങ്കിലും ധോണി മടങ്ങിയത് റെക്കോർഡുമായി

കുറച്ച് സമയവും പന്തുകളുമാണ് ധോണി കളിച്ചതെങ്കിലും അദ്ദേഹം ആരാധകരെ കൈയ്യിലെടുക്കുന്ന തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്

കുറച്ച് സമയവും പന്തുകളുമാണ് ധോണി കളിച്ചതെങ്കിലും അദ്ദേഹം ആരാധകരെ കൈയ്യിലെടുക്കുന്ന തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്

author-image
Sports Desk
New Update
MS Dhoni hit most sixes in the 20th over

ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന അത്യപൂർവ്വ ബഹുമതിയാണ് ധോണി ബുധനാഴ്ച സ്വന്തം പേരിലാക്കിയത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ എട്ടു മത്സരങ്ങളിൽ പുറത്താകാത്ത താരമെന്ന മികവോടെയാണ് മഹേന്ദ്ര സിങ് ധോണി ഇന്ന് പഞ്ചാബിനെതിരെ കളിക്കാനിറങ്ങിയത്. കുറച്ച് സമയവും പന്തുകളുമാണ് ധോണി കളിച്ചതെങ്കിലും അദ്ദേഹം ആരാധകരെ കൈയ്യിലെടുക്കുന്ന തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്.

Advertisment

37* (16), 1* (2), 1*(3), 20*(4), 28*(9), 4*(1), 5*(2), 14 (11) എന്നിങ്ങനെയാണ് 2024 ഐപിഎൽ സീസണിൽ ധോണിയുടെ പ്രകടനം. പഞ്ചാബ് സൂപ്പർ കിങ്സിനെ നേരിടാനെത്തിയ ധോണിക്ക് 11 പന്തിൽ നിന്ന് 14 റൺസ് മാത്രമെ നേടാനായുള്ളൂ.

രാഹുൽ ചഹാർ ഉൾപ്പെടെ പഞ്ചാബ് ബോളർമാർ മികച്ച കണിശതയോടെ പന്തെറിഞ്ഞപ്പോൾ ചെന്നൈയുടെ ഇതിഹാസ താരത്തിനും കാര്യമായി തകർത്തടിക്കാൻ കഴിഞ്ഞില്ല. പതിവിലും ഇഴഞ്ഞിഴഞ്ഞാണ് ചെന്നൈ ബാറ്റർമാർ റൺസ് കണ്ടെത്തിയത്.

Advertisment

അതേസമയം, ഐപിഎല്ലിൽ പുത്തനൊരു റെക്കോർഡും എം.എസ്. ധോണി ഇന്ന് സ്വന്തം പേരിലാക്കി. ഐപിഎല്ലിൽ അവസാന ഓവറായ ഇരുപതാമത്തെ ഓവറിൽ, ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന അത്യപൂർവ്വ ബഹുമതിയാണ് ധോണി ബുധനാഴ്ച സ്വന്തം പേരിലാക്കിയത്.

ഇത്തരത്തിൽ 66ാമത്തെ സെഞ്ചുറിയാണ് ധോണി ഇന്ന് പറത്തിയത്. ലോക ക്രിക്കറ്റിലെ ബെസ്റ്റ് ഫിനിഷറാണ് ധോണി.

Read More Sports News Here

IPL 2024 Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: