/indian-express-malayalam/media/media_files/fZ26ZDkw8gVf93nnk1oh.jpg)
ഐപിഎല്ലിൽ പുതിയൊരു റെക്കോർഡിന് കൂടി ഉടമയായിരിക്കുകയാണ് ഈ റാഞ്ചിക്കാരൻ (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
എന്നും റെക്കോർഡുകളുടെ തോഴനാണ് മുൻ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി. നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈയുടെ പ്രധാന തുറുപ്പുചീട്ടും ധോണി തന്നെയാണ്. ഏറ്റവുമൊടുവിൽ ഐപിഎല്ലിൽ പുതിയൊരു റെക്കോർഡിന് കൂടി ഉടമയായിരിക്കുകയാണ് ഈ റാഞ്ചിക്കാരൻ.
ഐപിഎല്ലിൽ 150 ക്യാച്ചുകൾ നേടുന്ന ആദ്യത്തെ കളിക്കാരനെന്ന സുവർണനേട്ടമാണ് ഇന്നലെ ധോണി സ്വന്തമാക്കിയത്. മത്സരത്തിന്റെ പത്താം ഓവറിലെ നാലാം പന്തിൽ പഞ്ചാബിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ ജിതേഷ് ശർമ്മയാണ് ധോണിക്ക് അനായാസമായ ക്യാച്ച് സമ്മാനിച്ചത്.
സിമർജീത് സിങ്ങിന്റെ ഉയർന്നുവന്ന പന്തിൽ ഷോട്ടിന് ശ്രമിച്ച ജിതേഷിന്റെ ബാറ്റിനരികിൽ തട്ടിയ പന്ത് ധോണി ഗ്ലൌസിൽ ഒതുക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ സ്വന്തമാക്കിയ സിഎസ്കെ താരമെന്ന ധോണിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് രവീന്ദ്ര ജഡേജ ഇന്നലെ സ്വന്തം പേരിലാക്കിയിരുന്നു.
MS Dhoni becomes the first player in IPL history to complete 150 catches. 🐐 pic.twitter.com/Kr8TYcLJ5A
— Johns. (@CricCrazyJohns) May 5, 2024
ജഡേജയ്ക്ക് പതിനാറ് മത്സരങ്ങളിൽ മികച്ച കളിക്കാരനുള്ള പുരസ്ക്കാരം ലഭിച്ചപ്പോൾ, ധോണിക്ക് ഇതുവരെ ലഭിച്ചത് 15 പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങളാണ്. മൂന്നാം സ്ഥാനക്കാരനായ സുരേഷ് റെയ്ന നേടിയത് 12 പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങളുമാണ്.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ 'ആവേശം' കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
- 'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us