/indian-express-malayalam/media/media_files/2025/04/14/2mR14CXrjWAul4FWZrdJ.jpg)
MS Dhoni: (Chennai Super Kings, Instagram)
MS Dhoni Chennai Super Kings IPL 2025: കായിക താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കാറുണ്ട്. ഇങ്ങനെ പരന്ന വിചിത്രമായ അഭ്യൂഹങ്ങൾ നിരവധിയാണ്. ഇപ്പോഴിതാ താന്‍ കേട്ടതില്‍ വെച്ച് തന്നെ കുറിച്ച് പ്രചരിച്ച ഏറ്റവും വിചിത്രമായ അഭ്യൂഹത്തെ കുറിച്ച് പറയുകയാണ് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ധോണിയുടെ രസകരമായ പ്രതികരണം.
ധോണി കേട്ടതില്‍ വെച്ച് അദ്ദേഹത്തെ കുറിച്ചുള്ള ഏറ്റവും വിചിത്രമായ അഭ്യൂഹം ഏതായിരുന്നുവെന്നാണ് ഒരു ആരാധകൻ പരിപാടിയിൽ വെച്ച് ചോദിച്ചത്. ഈ ചോദ്യത്തോട് ചിരിച്ചുകൊണ്ടായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് നായകന്റെ മറുപടി. "ദിവസേന അഞ്ച് ലിറ്റര്‍ പാല്‍ ഞാന്‍ കുടിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഒരു ലിറ്റര്‍ പാലൊക്കെ ഞാന്‍ ഒരു ദിവസം കുടിക്കാറുണ്ട്. പക്ഷേ അഞ്ച് ലിറ്റര്‍..നാല് ലിറ്റര്‍ തന്നെ അധികമാണ്," ധോണി പറഞ്ഞു.
വാഷിങ് മെഷീനില്‍ ലസ്സി ഉണ്ടാക്കാറുണ്ടെന്ന അഭ്യൂഹം ഉണ്ടായിരുന്നല്ലോ എന്നും ധോണിക്ക് നേരെ ചോദ്യം എത്തി. ഇത് സത്യമാണോ എന്ന ചോദ്യത്തിന് ഞാന്‍ ലസ്സി കുടിക്കാറില്ലെന്നാണ് ധോണി മറുപടി നൽകിയത്. ചിരിയോടെയാണ് ധോണി ഈ ചോദ്യങ്ങളെല്ലാം കേട്ടതും മറുപടി നൽകിയതും.
Finishing off the rumour in style! 🥛 #WhistlePodu#Yellove🦁💛 @fedexmeisapic.twitter.com/JPKTramxl7
— Chennai Super Kings (@ChennaiIPL) April 22, 2025
ടൂർണമെന്റിലേക്ക് വരുമ്പോൾ പ്ലേഓഫ് പ്രതീക്ഷ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് അകന്ന് കഴിഞ്ഞു. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ചെന്നൈ ഇപ്പോൾ. എട്ട് മത്സരങ്ങളില്‍ നിന്ന് നേടിയത് രണ്ട് ജയം മാത്രം. ഋതുരാജ് ഗയ്ക്വാദിന് പരുക്കേറ്റതോടെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ധോണി തിരിച്ചെത്തിയത്. എന്നാൽ ടീമിനെ തുടർ ജയങ്ങളിലേക്ക് നയിക്കാൻ ധോണിക്കും സാധിച്ചില്ല.
Read More
- Sanju Samson: സഞ്ജുവിന് തിരിച്ചടി; പരുക്ക് സാരമുള്ളത്; ബെംഗളൂരുവിനെതിരേയും കളിക്കില്ല
- 'പഞ്ചാബ് തോറ്റത് ശ്രേയസ് അയ്യരുടെ സഹോദരി കാരണം'; വായടപ്പിച്ച് മറുപടി
- Vignesh Puthur: ആ സ്വപ്നം സാക്ഷാത്കരിച്ചു; ഡ്രസ്സിങ് റൂമിൽ ധോണിക്കൊപ്പം വിഘ്നേഷ് പുത്തൂർ
- സഞ്ജു സാംസൺ ഏത് കാറ്റഗറിയിൽ? രോഹിത്തിനും കോഹ്ലിക്കും എ പ്ലസ് എന്തുകൊണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us