/indian-express-malayalam/media/media_files/2UdIHnmwTaYCpIQqaQZO.jpg)
എംഎസ് ധോണി(ഫയൽ ഫോട്ടോ)
പരിശീലക കുപ്പായത്തിൽ ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്.ധോണി എത്തുമോ? ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ് ഇത്. ഐപിഎല്ലിൽ നിന്ന് വിരമിച്ചാൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കോച്ചിങ് സ്റ്റാഫിലേക്ക് ധോണി എത്തുമോ എന്ന ചോദ്യവും ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഉയർന്ന് നിൽക്കുന്നുണ്ട്. എന്നാൽ അതിനിടയിൽ ധോണിക്ക് മറ്റൊരു ജോലിയിൽ തിളങ്ങാനാവും എന്ന് പറയുകയാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല.
"ധോണിക്ക് ഒരു നല്ല രാഷ്ട്രീയക്കാരനാവാൻ സാധിക്കും എന്നാണ് എനിക്ക് തോന്നുന്നത്. രാഷ്ട്രീയത്തിൽ ഇറങ്ങണോ വേണ്ടയോ എന്നത് ധോണിയാണ് തീരുമാനിക്കേണ്ടത്. ഗാംഗുലി ബംഗാൾ രാഷ്ട്രിയത്തിൽ ഇറങ്ങണം എന്നാണ് എല്ലായ്പ്പോഴും ഞാൻ പറഞ്ഞിരുന്നത്. ധോണിക്കും രാഷ്ട്രീയത്തിൽ തിളങ്ങാനാവും," രാജീവ് ശുക്ല പറഞ്ഞു.
രാഷ്ട്രീയത്തിൽ ധോണിക്ക് അനായാസം വിജയിക്കാൻ സാധിക്കും. അത്രയും പ്രശസ്തനാണ് ധോണി. ധോണി രാഷ്ട്രീയത്തിൽ ഇറങ്ങുമോ എന്ന് എനിക്ക് അറിയില്ല. ആ തീരുമാനം പൂർണമായും ധോണിയുടെ കൈകളിലാണ്. ലോക് സഭാ സീറ്റിൽ മത്സരിക്കാൻ പോകുന്നു എന്ന് കേൾക്കുന്നല്ലോ എന്ന് ഒരിക്കൽ ഞാൻ ധോണിയോട് ചോദിച്ചു. ഇല്ലാ എന്നായിരുന്നു ധോണിയുടെ മറുത്തൊന്ന് ആലോചിക്കാതെയുള്ള മറുപടി എന്നും രാജീവ് ശുക്ല പറഞ്ഞു.
ഒരു മൊബൈൽ ഫോൺ കൂടി കയ്യിൽ ഇല്ല
"ഒളിച്ചിരിക്കുന്നത് പോലെയാണ് ധോണി. ധോണിയുടെ കയ്യിൽ ഒരു മൊബൈൽ ഫോൺ കൂടി ഇല്ല. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ബിസിസിഐ സെലക്ടർമാർക്ക് വരെ ധോണിയുമായി ബന്ധപ്പെടാൻ പ്രയാസമായിരുന്നു. ഒരിക്കലും ധോണി തന്റെ മൊബൈൽ ഫോൺ കയ്യിൽ വയ്ക്കില്ല. അതാണ് ധോണിയുടെ സ്വഭാവം. അത്രയും അച്ചടക്കത്തോടെ ജീവിക്കുന്ന വ്യക്തിയാണ് ധോണി. എല്ലാ കാര്യങ്ങളും അത് അർഹിക്കുന്ന പ്രാധാന്യത്തോടെ മാത്രമേ ധോണി സംസാരിക്കുകയുള്ളു,"രാജീവ് ശുക്ല പറഞ്ഞു.
നിലവിൽ ഈ വരുന്ന ഐപിഎൽ സീസണിൽ ധോണി കളിക്കുമോ എന്ന ചോദ്യമാണ് ആരാധകർക്ക് മുൻപിൽ വന്ന് നിൽക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ ഡെത്ത് ഓവറുകളിൽ റൺറേറ്റ് ഉയർത്തി കളിക്കാൻ ധോണിക്ക് സാധിച്ചിരുന്നു. എന്നാൽ ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങി കളിക്കുന്ന ധോണി ടീമിന് ബാധ്യതയാവുന്നു എന്ന വിമർശനങ്ങളും കഴിഞ്ഞ സീസണിൽ ശക്തമായിരുന്നു. ഈ വരുന്ന സീസണോടെ ചെപ്പോക്കിൽ കളിച്ച് ധോണി വിരമിക്കൽ പ്രഖ്യാപിച്ചേക്കും എന്ന വിലയിരുത്തലുകളാണ് ശക്തം.
Read More
- india Vs England Twenty20: 97 റൺസിന് ഇംഗ്ലണ്ട് പുറത്ത്; ഇന്ത്യക്ക് കൂറ്റൻ ജയം
- Indian Women Cricket Team: ഇന്ത്യൻ പെൺപടയ്ക്ക് അഞ്ച് കോടി; പാരിതോഷികം
- പ്രഖ്യാപിച്ച് ബിസിസിഐ
- Abhishek Sharma Century: വാങ്കഡേയിൽ 'അഭിഷേക് ഷോ'; 37 പന്തിൽ സെഞ്ചുറി
- India Vs England Twenty20: വീണ്ടും നിരാശപ്പെടുത്തി സഞ്ജു; അഞ്ചാം വട്ടവും വീണത് ഷോർട്ട് പിച്ച് പന്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us