scorecardresearch

MS Dhoni Birthday: എന്തൊരു സിംപിളാണ്! ലളിതമായി ധോണിയുടെ ജന്മദിനാഘോഷം

MS Dhoni birthday celebration video: ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിലെ സുഹൃത്തുക്കൾക്കും ജീവനക്കാർക്കും ഒപ്പം കേക്ക് മുറിക്കുന്ന ധോണിയുടെ വിഡിയോയാണ് വരുന്നത്

MS Dhoni birthday celebration video: ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിലെ സുഹൃത്തുക്കൾക്കും ജീവനക്കാർക്കും ഒപ്പം കേക്ക് മുറിക്കുന്ന ധോണിയുടെ വിഡിയോയാണ് വരുന്നത്

author-image
Sports Desk
New Update
MS Dhoni Birthday Celebration

MS Dhoni Birthday Celebration: (X)

MS Dhoni Birthday Celebration: ഇന്ത്യയെ മൂന്ന് ഐസിസി കിരീടങ്ങളിലേക്ക് നയിച്ച ഏക ക്യാപ്റ്റന്റെ ജന്മദിനമാണ് ഇന്ന്. ജൂലൈ ഏഴിന് ജന്മദിനം ആഘോഷിക്കുന്ന ക്യാപ്റ്റൻ കൂളിന് ആശംസാ പ്രവാഹമാണ് സമൂഹമാധ്യമങ്ങളിൽ. 44ാം ജന്മദിനം ധോണി റാഞ്ചിയിൽ സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വിഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്. 

Advertisment

ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിലെ സുഹൃത്തുക്കൾക്കും ജീവനക്കാർക്കും ഒപ്പം കേക്ക് മുറിക്കുന്ന ധോണിയുടെ വിഡിയോയാണ് വരുന്നത്. എത്ര സിംപിൾ ആണ് ഈ മനുഷ്യൻ എന്നാണ് ഈ വിഡിയോ കണ്ട് ആരാധകർ പറയുന്നത്. 

Also Read: ചേച്ചിക്ക് കാൻസർ; ആറ് മാസത്തിനിടെ അച്ഛനും സഹോദരനും മരിച്ചു; തളരാതെ ആകാശ്

'കേക്ക് മുറിക്കട്ടേ' എന്ന് എല്ലാവരോടും ചോദിക്കുകയാണ് ധോണി ആദ്യം ചെയ്തത്. പിന്നാലെ കേക്ക് മുറിച്ച് എല്ലാവർക്കുമായി ധോണി നൽകി. എല്ലാവരും സ്നേഹത്തോടെ വെച്ചുനീട്ടിയ കേക്ക് ധോണി ചിരിയോടെ കഴിക്കുകയും ചെയ്തു. ധോണിയുടെ ലളിതമായ ഈ ജന്മദിനാഘോഷത്തിന്റെ വിഡിയോ വൈറലായി കഴിഞ്ഞു. 

Advertisment

രണ്ട് ദിവസം മുൻപാണ് ധോണിയും സാക്ഷിയും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിച്ചത്. സാക്ഷിക്ക് ധോണിയും തിരിച്ചും മധുരം നൽകുന്ന ഫോട്ടോ സാക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് ഉൾപ്പെടെയുള്ളവർ ഇരുവർക്കും ആശംസകളുമായി എത്തിയിരുന്നു. 

Also Read: india Vs England: ഇംഗ്ലണ്ടിനെ 'ഗ്രില്ലാക്കി' ഗില്ലിന്റെ ഇന്ത്യ; എഡ്ജ്ബാസ്റ്റണിൽ ചരിത്ര ജയം  

200 ഏകദിനങ്ങളിലാണ് ധോണി ക്യാപ്റ്റനായി ഇന്ത്യയെ നയിച്ചത്. 110 കളിയിൽ ഇന്ത്യയെ ജയിപ്പിച്ചു കയറ്റാനായി. 55 ആണ് വിജയ ശതമാനം. 2011ലെ ഏകദിന ലോക കിരീട ജയവും 2013ലെ ചാംപ്യൻസ് ട്രോഫി ജയവും ധോണിയുടെ തൊപ്പിയിലെ പൊൻതൂവലുകളാണ്. 

90 ടെസ്റ്റുകളാണ് ഇന്ത്യക്കായി ധോണി കളിച്ചത്. 38 എന്ന ബാറ്റിങ് ശരാശരിയിൽ നേടിയത് 4876 റൺസ്. ആറ് സെഞ്ചറിയും 33 അർധ സെഞ്ചുറിയും ടെസ്റ്റിൽ നിന്ന് ധോണി കണ്ടെത്തി. 224ആണ് ടെസ്റ്റിലെ ധോണിയുടെ ഉയർന്ന സ്കോർ. 

Also Read: മാഗി മാത്രം കഴിച്ച് വിശപ്പടക്കിയ കാലം; ഹർദിക്കിന്റെ ഇന്നത്തെ ആസ്തി അറിയുമോ?

ട്വന്റി20യിലേക്ക് വരുമ്പോൾ 98 മത്സരങ്ങളാണ് ധോണി കളിച്ചത്. 37 എന്ന ബാറ്റിങ് ശരാശരിയിൽ നേടിയത് 1617 റൺസ്. യുവനിരയുമായി 2007ലെ ട്വന്റി20 ലോക കിരീടം ഇന്ത്യയിലേക്ക് എത്തിച്ചതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം എല്ലാ വിശ്വാസവും ധോണിയിൽ അർപ്പിക്കാൻ തുടങ്ങിയത്. 

Read More: ഗില്ലിന്റെ ഇന്നിങ്സ് ഡിക്ലയറേഷൻ ബിസിസിഐയെ കുരുക്കിലാക്കിയേക്കും; കരാർ ലംഘനം?

Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: