/indian-express-malayalam/media/media_files/2UdIHnmwTaYCpIQqaQZO.jpg)
MS Dhoni (File Photo)
മറ്റൊരു ഐപിഎൽ സീസൺ മുൻപിൽ വന്ന് നിൽക്കുമ്പോൾ പതിവ് പോലെ ആ ഒരു ചോദ്യവും ഉയരുന്നു. ധോണി വിരമിക്കൽ പ്രഖ്യാപിക്കുമോ? ഐപിഎൽ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കുന്നതിന് മുൻപ് തന്നെ ആ ചോദ്യത്തിന് മറുപടി നൽകുകയാണ് ധോണി. ഗ്ലൌസ് അഴിക്കാൻ അടുത്ത് തന്നെ ഉദ്ധേശിക്കുന്നില്ല എന്ന് ധോണി വ്യക്തമാക്കുന്നു.
തന്റെ ക്രിക്കറ്റ് കരിയറിലെ അടുത്ത ഏതാനും വർഷങ്ങൾ കൂടി ആസ്വദിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് ധോണിയുടെ വാക്കുകൾ. കഴിഞ്ഞ ഐപിഎൽ സീസണിൽ ബാറ്റിങ് പൊസിഷനിൽ താഴേക്ക് ഇറങ്ങി ഡെത്ത് ഓവറുകളിൽ ബാറ്റിങ് വെടിക്കെട്ട് തീർത്താണ് ധോണി ആരാധകരെ ത്രില്ലടിപ്പിച്ചത്. എന്നാൽ എട്ടാം സ്ഥാനത്തേക്ക് വരെ ധോനി ബാറ്റിങ് പൊസിഷൻ മാറ്റിയതിന് എതിരെ വലിയ വിമർശനം ഉയരുകയും ചെയ്തിരുന്നു.
സ്ട്രൈക്ക്റേറ്റ് 229
കഴിഞ്ഞ സീസണിൽ 229 ആണ് ധോണിയുടെ സ്ട്രൈക്ക്റേറ്റ്. നേടിയത് 161 റൺസ്. നേരിട്ടത് 73 പന്തുകൾ. "2019ൽ ഞാൻ വിരമിച്ചതാണ്. അടുത്ത ഏതാനും വർഷം കൂടി എനിക്ക് കളിക്കാൻ സാധിക്കുന്നത് വരെ കളിക്കുന്നത് ആസ്വദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, തന്റെ ആപ്പിന്റെ ലോഞ്ചിൽ സംസാരിക്കുമ്പോൾ ധോണി പറഞ്ഞു.
"ഞാൻ ഇത് ആസ്വദിക്കാനാണ് ആഗ്രഹിക്കുന്നത്. സ്കൂളിൽ കളിച്ചിരുന്നപ്പോൾ ആസ്വദിച്ചിരുന്നത് എങ്ങനെയാണോ അത് പോലെ. ആ കാലത്ത് നാല് മണിയാണ് ഞങ്ങളുടെ സ്പോർട്സ് ടൈം. മഴയാണ് എങ്കിൽ ഫുട്ബോളാവും കളിക്കുക. അതേ നിഷ്കളങ്കതയോടെ കളിക്കാനാണ് ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നത്," ധോണി പറഞ്ഞു.
"എന്താണോ നിങ്ങൾക്ക് നല്ലത്, എന്താണോ നിങ്ങൾക്ക് ഇണങ്ങുന്നത് എന്നത് തിരിച്ചറിയാനാവണം. ഞാൻ ക്രിക്കറ്റിലേക്ക് എത്തുമ്പോൾ ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു ക്രിക്കറ്റായിരിക്കും എന്റെ എല്ലാം എന്ന്. മറ്റൊന്നും അവിടെ ബാധകമല്ല. ഞാൻ എപ്പോൾ ഉറങ്ങുന്നു, എഴുന്നേൽക്കുന്നു എന്നതെല്ലാം ക്രിക്കറ്റിനെ എങ്ങനെ ബാധിക്കും എന്നാണ് ഞാൻ നോക്കിയിരുന്നത്," ധോണി പറഞ്ഞു.
Read More
- Ranji Trophy Semi: സ്വപ്ന ഫൈനൽ മൂന്ന് വിക്കറ്റ് അകലെ; ഗുജറാത്ത് വാലറ്റം പൊരുതുന്നു
- Women Premier League: ക്യാച്ചുകൾ നഷ്ടപ്പെടുത്തി യുപി; ഒരു പന്ത് ശേഷിക്കെ ജയിച്ച് ഡൽഹി
- Pakistan Vs New Zealand: സ്വന്തം മണ്ണിൽ 'പവറില്ലാതെ' പാക്കിസ്ഥാൻ; ന്യൂസിലൻഡിന് 60 റൺസ് ജയം
- Pakistan Vs New Zealand: 2,237 ദിവസത്തിന് ശേഷം അത് സംഭവിച്ചു; വില്യംസണിന്റെ വിക്കറ്റിന്റെ വില!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us