scorecardresearch

തീയുണ്ടയായി സിറാജ്; നീറിപ്പുകഞ്ഞ് പ്രോട്ടീസ് പട

മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് പിറകിലാണ്. സെഞ്ചൂറിയനിൽ കൈവിട്ട ജയം തിരിച്ചുപിടിക്കാനും പരമ്പരയിൽ ഒപ്പമെത്താനുമാണ് രോഹിത്ത് ശർമ്മയുടേയും കൂട്ടരുടെയും ശ്രമം.

മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് പിറകിലാണ്. സെഞ്ചൂറിയനിൽ കൈവിട്ട ജയം തിരിച്ചുപിടിക്കാനും പരമ്പരയിൽ ഒപ്പമെത്താനുമാണ് രോഹിത്ത് ശർമ്മയുടേയും കൂട്ടരുടെയും ശ്രമം.

author-image
Sports Desk
New Update
Mohammed Siraj | Ind vs SA

ഫൊട്ടോ: X / BCCI

കേപ് ടൗണിൽ നിർണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗറിന് തുടക്കത്തിലേ കൈപൊള്ളി. ആദ്യ ടെസ്റ്റ് മാച്ചിൽ വെറും മൂന്ന് ദിവസത്തിനകം ഇന്ത്യയെ ചുരുട്ടിക്കെട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കൻ സംഘം ആദ്യം ഇന്ത്യൻ പേസർമാരുടെ കയ്യിൽ പന്ത് നൽകിയത്.

Advertisment

എന്നാൽ, 34 റൺസെടുക്കുമ്പോഴേക്കും ആഫ്രിക്കൻ ടീമിന്റെ അഞ്ച് മുൻനിര താരങ്ങളെ ഇന്ത്യൻ പേസർമാർ കൂടാരം കയറ്റിയിരുന്നു. മാരക ഫോമിൽ പന്തെറിയുന്ന മുഹമ്മദ് സിറാജ് ആദ്യ 18 ഓവറിനകം തന്നെ ആറ് വിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു. എയ്ഡൻ മാർക്രം (2), ഡീൻ എൽഗർ (4), ടോണി ഡി സോർസി (2), ഡേവിഡ് ബെഡിങ്ഹാം (12), കൈൽ വെറീൻ (15), മാർക്കോ ജാൻസൻ (0) എന്നിവരാണ് സിറാജിന് മുന്നിൽ മുട്ടുമുടക്കിയത്.

Advertisment

ട്രിസ്റ്റൻ സ്റ്റബ്സിനെ നായകൻ രോഹിത് ശർമ്മയുടെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറയും തുടക്കം മോശമാക്കിയില്ല. കേശവ് മഹാരാജിനെ പുറത്താക്കി മുകേഷ് കുമാറും ഒരു വിക്കറ്റ് പോക്കറ്റിലാക്കി. 21 ഓവർ പിന്നിടുമ്പോൾ 50/8 എന്ന നിലയിൽ പതറുകയാണ് ആതിഥേയർ. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് പിറകിലാണ്.

സെഞ്ചൂറിയനിൽ കൈവിട്ട ജയം തിരിച്ചുപിടിക്കാനും പരമ്പരയിൽ ഒപ്പമെത്താനുമാണ് രോഹിത്ത് ശർമ്മയുടേയും കൂട്ടരുടെയും ശ്രമം. അശ്വിനേയും ഷർദ്ദുൾ താക്കൂറിനേയും പുറത്തിരുത്തി, മുകേഷ് കുമാറിനെയും പ്രസിദ്ധ് കൃഷ്ണയേയും കളിപ്പിക്കുകയായിരുന്നു.

Read More

India Vs South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: