scorecardresearch

കൊടുങ്കാറ്റായി പേസർമാർ; ചരിത്രത്തിലേക്ക് പന്തെറിഞ്ഞ് ടീം ഇന്ത്യ

ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ കളങ്കം മായ്ക്കുന്ന വിധമായിരുന്നു കൊടുങ്കാറ്റായി ആഞ്ഞടിച്ച പേസ് പടയുടെ സംഹാര താണ്ഡവം. വെറും 23.2 ഓവറിൽ 55 റൺസിന് പ്രോട്ടീസ് പട ചാരമായി.

ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ കളങ്കം മായ്ക്കുന്ന വിധമായിരുന്നു കൊടുങ്കാറ്റായി ആഞ്ഞടിച്ച പേസ് പടയുടെ സംഹാര താണ്ഡവം. വെറും 23.2 ഓവറിൽ 55 റൺസിന് പ്രോട്ടീസ് പട ചാരമായി.

author-image
Sports Desk
New Update
Ind vs SA | 2nd Test

ഫൊട്ടോ: X/ BCCI

ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഇന്ത്യ. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ കളങ്കം മായ്ക്കുന്ന വിധമായിരുന്നു കൊടുങ്കാറ്റായി ആഞ്ഞടിച്ച പേസ് പടയുടെ സംഹാര താണ്ഡവം. വെറും 23.2 ഓവറിൽ 55 റൺസിന് പ്രോട്ടീസ് പട ചാരമായി. ദക്ഷിണാഫ്രിക്കൻ നിരയിൽ വെറീൻ (15), ബെഡിങ്ഹാം (12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മറ്റാർക്കും നിലയുറപ്പിച്ച് കളിക്കാനായില്ല.

Advertisment

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയ്ക്കെതിരെ ഏതൊരു ടീമിന്റേയും ഏറ്റവും ചെറിയ സ്കോറാണിത്. ടെസ്റ്റ് കരിയറിലെ മികച്ച പ്രകടനമാണ് മുഹമ്മദ് സിറാജ് ഇന്ന് പുറത്തെടുത്തത്. ഒമ്പത് ഓവറിൽ വെറും 15 റൺസ് മാത്രം വിട്ടുനൽകിയാണ് സിറാജ് ആറ് വിക്കറ്റുകൾ കൊയ്തത്. മൂന്ന് മെയ്ഡൻ ഓവറുകളും അദ്ദേഹം എറിഞ്ഞു. എട്ടോവറിൽ 25 റൺസിന് രണ്ട് വിക്കറ്റെടുത്ത ബുംറയും മൂന്നോവറിൽ റണ്ണൊന്നും വിട്ടു കൊടുക്കാതെ രണ്ട് വിക്കറ്റെടുത്ത മുകേഷ് കുമാറും മികച്ച പിന്തുണയാണ് അവർക്ക് നൽകിയത്.

2023 നവംബറിൽ നടന്ന ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ 50 റൺസിൽ എറിഞ്ഞിട്ടപ്പോഴും മുഹമ്മദ് സിറാജാണ് 6 വിക്കറ്റുമായി തിളങ്ങിയത്. അതേസമയം, മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യ 7.3 ഓവറിൽ 50 റൺസെടുത്തിട്ടുണ്ട്. രോഹിത് ശർമ്മ (36), ശുഭ്മൻ ഗിൽ (6) എന്നിവരാണ് ക്രീസിലുള്ളത്. നേരത്തെ യശസ്വി ജെയ്സ്വാളിനെ (0) ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായിരുന്നു.

Read More

Advertisment
India Vs South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: