/indian-express-malayalam/media/media_files/2025/04/20/EzxVDwSwZkGKnpxVAJpo.jpg)
Vaibhav Suryavanshi Photograph: (Rajasthan Royals, Instagram)
Vaibhav Suryavanshi MI vs RR IPL 2025: മുംബൈ ഇന്ത്യൻസ് ഇന്ന് രാജസ്ഥാൻ റോയൽസിന് എതിരെ ഇറങ്ങുമ്പോൾ ശ്രദ്ധയെല്ലാം പതിനാലുകാരൻ വൈഭവ് സൂര്യവൻഷിയിലേക്കാണ്. ഗുജറാത്ത് ടൈറ്റൻസിന് എതിരായ മത്സരത്തിൽ 35 പന്തിൽ സെഞ്ചുറി നേടി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത വൈഭവിനെ പിടിച്ചുകെട്ടാൻ തന്ത്രങ്ങൾ തയ്യാറാക്കിയാവും ഹർദിക്കും കൂട്ടരും ഇന്ന് ഇറങ്ങുക. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഇന്നും കളിക്കാൻ സാധ്യതയില്ല.
ട്രെന്റ് ബോൾട്ട് നേതൃത്വം നൽകുന്ന മുംബൈ ഇന്ത്യൻസിന്റെ ബോളിങ് നിരയെ നേരിടുക എന്നത് വൈഭവ് സൂര്യവൻഷിക്ക് എളുപ്പമാവില്ല. എന്നാൽ ഗുജറാത്തിന്റ ബോളിങ് നിരയെ നിലംതൊടീക്കാതെ പറത്തി തന്റെ കരുത്ത് വൈഭവ് വ്യക്തമാക്കി കഴിഞ്ഞു. ഇന്നും എട്ടാം ക്ലാസുകാരന്റെ ബാറ്റിൽ നിന്ന് അത്ഭുതം പ്രതീക്ഷിക്കുകയാണ് ക്രിക്കറ്റ് ലോകം. സീസണിന്റെ തുടക്കത്തിൽ ജയങ്ങൾ കണ്ടെത്താൻ പ്രയാസപ്പെട്ട മുംബൈ ഇന്ത്യൻസ് തകർപ്പൻ തിരിച്ചുവരവ് നടത്തിയാണ് ഇപ്പോൾ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്.
പത്ത് മത്സരങ്ങൾ കളിച്ചപ്പോൾ ആറ് കളിയിൽ മുംബൈ ഇന്ത്യൻസ് ജയിച്ചു. നാല് കളിയിൽ തോൽവിയിലേക്ക് വീണു. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ​ റോയൽസ്. ഏഴ് കളിയിൽ രാജസ്ഥാൻ റോയൽസ് തോറ്റപ്പോൾ ജയിച്ചത് മൂന്ന് മത്സരങ്ങളിൽ മാത്രം. അഞ്ച് തുടർ തോൽവികളുമായി നാണംകെട്ട് നിന്നിരുന്ന രാജസ്ഥാനെ ജയത്തിലേക്ക് എത്തിച്ചത് വൈഭവ് ആയിരുന്നു.
രോഹിത് ശർമ ടൈമിങ് വീണ്ടെടുത്തു എന്നതാണ് മുംബൈ ഇന്ത്യൻസിന് ആശ്വാസം നൽകുന്നത്. ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്ത ബുമ്രയിൽ നിന്ന് മാജിക് ഓവറുകൾ വരുന്ന് എന്നത് മുംബൈ ഇന്ത്യൻസിന്റെ ആത്മവിശ്വാസം കൂട്ടുന്നു. സൂര്യകുമാർ യാദവ് നാല് പാടും പന്തടിച്ച് പറത്തുമ്പോൾ കരുത്തുറ്റ സംഘമായി മുംബൈ മാറി കഴിഞ്ഞു.
രാജസ്ഥാൻ റോയൽസ് സാധ്യത ഇലവൻ: വൈഭവ് സൂര്യവൻഷി, യശസ്വി ജയ്സ്വാൾ, നിതീഷ് റാണ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, ഹെറ്റ്മയർ, ശുഭം ദുബെ, ഹസരങ്ക, ജോഫ്ര ആർച്ചർ, മഹീഷ് തീക്ഷ്ണ, സന്ദീപ് ശർമ
മുംബൈ ഇന്ത്യൻസ് സാധ്യതാ ഇലവൻ: രോഹിത് ശർമ, റികെൽറ്റൻ, സൂര്യകുമാർ യാദവ്, തിലക് വർമ, വിൽ ജാക്സ്, ഹർദിക് പാണ്ഡ്യ, നമൻ ധിർ, മിച്ചൽ സാന്റ്നർ, ദീപക് ചഹർ, ട്രെന്റ് ബോൾട്ട്, ബുമ്ര
Read More
- CSK vs PBKS: ചെപ്പോക്കിൽ നാണംകെട്ട് ധോണിയും സംഘവും; ചെന്നൈ സൂപ്പർ കിങ്സ് പുറത്ത്
- കോൾ മീ! ഇത് സാം കറാന് കുറച്ച് പേഴ്സണലാണ്; ചെന്നൈയോടുള്ള കലിപ്പോ?
- Sara Tendulkar: 'എന്റെ സിരകളിലൊഴുകുന്നതും ക്രിക്കറ്റാണ്'; സാറയും ക്രിക്കറ്റിലേക്ക്
- MS Dhoni IPL: 'അടുത്ത മത്സരം കളിക്കുമോയെന്ന് അറിയില്ല'; നെഞ്ചിടിപ്പ് കൂട്ടി വീണ്ടും ധോണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us