scorecardresearch

MI vs GT: ഇന്നും പിച്ച് വില്ലൻ; തോറ്റ് പുറത്താവുക മുംബൈയോ ഗുജറാത്തോ? എലിമിനേറ്റർ എവിടെ കാണാം?

MI vs GT IPL eliminator: ഗില്ലും സുദർശനും ബട്ട്ലറും റൺസ് വാരിയപ്പോൾ മധ്യനിര ബാറ്റിങ്ങിലെ പോരായ്മ ഗുജറാത്തിനെ കാര്യമായി ബാധിച്ചില്ല. എന്നാലിപ്പോൾ ബട്ട്ലർ ഇല്ലാതെയാണ് എലിമിനേറ്ററിന് ഗുജറാത്ത് ഇറങ്ങുന്നത്

MI vs GT IPL eliminator: ഗില്ലും സുദർശനും ബട്ട്ലറും റൺസ് വാരിയപ്പോൾ മധ്യനിര ബാറ്റിങ്ങിലെ പോരായ്മ ഗുജറാത്തിനെ കാര്യമായി ബാധിച്ചില്ല. എന്നാലിപ്പോൾ ബട്ട്ലർ ഇല്ലാതെയാണ് എലിമിനേറ്ററിന് ഗുജറാത്ത് ഇറങ്ങുന്നത്

author-image
Sports Desk
New Update
Hardik Pandya GT Vs MI

Hardik Pandya GT Vs MI Photograph: (IPL, Instagram)

MI vs GT IPL 2025 eliminator: ഇന്ന് തോറ്റാൽ പുറത്ത്. ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും എലിമിനേറ്ററിൽ ഏറ്റുമുട്ടുമ്പോൾ ഇരുകൂട്ടരുടേയും മനസിൽ ഈ ഭയമുണ്ടാവും. അതുകൊണ്ട് തന്നെ ജയം പിടിക്കാൻ രണ്ടും കൽപ്പിച്ചാവും മുംബൈയും ഗുജറാത്തും ഇറങ്ങുക. അതോടെ മൊഹാലിയിൽ എലിമിനേറ്ററിൽ തീപാറും പോരാട്ടം ആരാധകർക്ക് പ്രതീക്ഷിക്കാം. 

Advertisment

ഇന്ന് ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ നേരിടും. ടോപ് 3 ബാറ്റർമാരെ ആശ്രയിച്ചായിരുന്നു ലീഗ് ഘട്ടത്തിലെ ഗുജറാത്ത് ടൈറ്റൻസിന്റെ കുതിപ്പ് കണ്ടത്. ശുഭ്മാൻ ഗില്ലും സായ് സുദർശനും ജോസ് ബട്ട്ലറും റൺസ് വാരിയപ്പോൾ മധ്യനിര ബാറ്റിങ്ങിലെ പോരായ്മ ഗുജറാത്തിനെ കാര്യമായി ബാധിച്ചില്ല. എന്നാലിപ്പോൾ ബട്ട്ലർ ഇല്ലാതെയാണ് എലിമിനേറ്ററിന് ഗുജറാത്ത് ഇറങ്ങുന്നത്. ഇനി ടോപ് 3 ബാറ്റർമാർ നിരാശപ്പെടുത്തിയാൽ റുതർഫോർഡും ഷാരൂഖ് ഖാനും ആ കുറവ് നികത്താനുള്ള പ്രാപ്തിയുണ്ട്. 

Also Read: RCB vs PBKS: പഞ്ചാബിനെ തച്ചുതകർത്തു; 2016ന് ശേഷം ബെംഗളൂരു ഫൈനലിൽ

ലീഗ് ഘട്ടത്തിൽ ആദ്യ രണ്ടിൽ ഗുജറാത്ത് ഫിനിഷ് ചെയ്യും എന്നാണ് കരുതപ്പെട്ടത്. എന്നാൽ അവസാന രണ്ട് ലീഗ് ഘട്ട മത്സരത്തിലും തോറ്റത് ഗുജറാത്തിന് തിരിച്ചടിയായി. ബട്ട്ലറിന് പകരം മെൻഡിസിനെയാണ് ഗുജറാത്ത് സ്ക്വാഡിൽ കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ ബട്ട്ലറിനൊപ്പം നിൽക്കുന്ന ബാറ്ററല്ല മെൻഡിസ് എന്ന് വ്യക്തം. 

Advertisment

ബോളിങ് നിര ഗുജറാത്തിന് ആശങ്കയാവുന്നുണ്ട്. മുഹമ്മദ് സിറാജിന്റെ ഫോം മങ്ങി കഴിഞ്ഞു. റാഷിദ് ഖാന് തന്റെ മികവിലേക്ക് എത്താനായിട്ടില്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ 199, 235, 230 സ്കോറുകളാണ് ഗുജറാത്തിന് എതിരെ എതിരാളികൾ കണ്ടെത്തിയത്. 

RCB vs LSG: പന്തിന്റെ മഹാമനസ്കത കൊണ്ടല്ല; ആ മങ്കാദിങ്ങിൽ ജിതേഷ് ഔട്ട് അല്ല; നിയമം ഇങ്ങനെ

താര സമ്പന്നമാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ എല്ലാ താരങ്ങളും തിളങ്ങുന്നില്ല എന്നതാണ് തലവേദന. 640 റൺസോടെ സൂര്യകുമാർ യാദവാണ് അവരുടെ റൺവേട്ടയിൽ മുൻപിൽ.  റികെൽറ്റന്റെ റൺ സമ്പാദ്യം 252 റൺസ് ആണ്. റികെൽറ്റൻ പ്ലേഓഫ് കളിക്കുന്നുമില്ല. ഇതോടെ ഓപ്പണിങ്ങിൽ രോഹിത് ശർമയക്ക് ടീമിനായി മികച്ച തുടക്കം കണ്ടെത്തേണ്ടതുണ്ട്. 

Also Read: 'ദിഗ്വേഷിനെ ഋഷഭ് പന്ത് നാണംകെടുത്തി'; ഇതാണോ ക്യാപ്റ്റൻ? ആഞ്ഞടിച്ച് അശ്വിൻ

റികെൽറ്റന് പകരം ബെയർസ്റ്റോയെയാണ് മുംബൈ സ്ക്വാഡിൽ എത്തിച്ചത്. നിലവിൽ ഗുജറാത്തിന്റെ ബോളിങ് യൂണിറ്റിനേക്കാൾ ശക്തം മുംബൈയുടേതാണ്. ബുമ്രയ്ക്കും ബോൾട്ടിനും ഗുജറാത്തിന്റെ മുൻനിരയെ വിറപ്പിക്കാനാവും. എന്നാൽ ലീഗ് ഘട്ടത്തിൽ രണ്ട് വട്ടവും മുംബൈയെ വീഴ്ത്താൻ ഗുജറാത്തിന് സാധിച്ചു. തുടരെ ആറ് ജയങ്ങളുമായാണ് മുംബൈ തകർപ്പൻ തിരിച്ചുവരവ് നടത്തയത്. എന്നാൽ ലീഗ് ഘട്ടത്തിലെ അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടിലും മുംബൈ തോറ്റിരുന്നു. 

ഗുജറാത്ത് ടൈറ്റൻസ് സാധ്യത ഇലവൻ: ശുഭ്മാൻ ഗിൽ, സായ് സുദർശൻ, കുശാൽ മെൻഡിസ്, റുതർഫോർഡ്, ഷാരൂഖ് ഖാൻ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, ജെറാൾഡ് കോറ്റ്സീ, അർഷാദ് ഖാൻ, സായ് കിഷോർ, മുഹമ്മദ് സിറാജ്

മുംബൈ ഇന്ത്യൻസ് സാധ്യത ഇലവൻ: രോഹിത് ശർമ, ബെയർസ്റ്റോ, തിലക് വർമ, സൂര്യകുമാർ യാദവ്, ചരിത അസലങ്ക, ഹർദിക് പാണ്ഡ്യ, നമൻ ധിർ, മിച്ചൽ സാന്ത്നർ, ദീപക് ചഹർ, ട്രെന്റ് ബോൾട്ട്, ബുമ്ര

പിച്ച് റിപ്പോർട്ട്

ഈ സീസണിൽ നാല് ഐപിഎൽ മത്സരങ്ങളാണ് ചണ്ഡീഗഡിൽ പ്ലേഓഫിന് മുൻപ് നടന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ 200ന് മുകളിൽ സ്കോർ ഉയർന്നത് മൂന്ന് വട്ടം. അവസാന രണ്ട് മത്സരങ്ങളിൽ 111ന് ഓൾ ഔട്ട്, 95ന് ഓൾഔട്ട്, 20 ഓവറിൽ 157 എന്നീ സ്കോറുകളാണ് വന്നത്.

ആദ്യ ക്വാളിഫയറിൽ ഇവിടെ പഞ്ചാബ് കിങ്സ് 101 റൺസിന് തകർന്നടിഞ്ഞു. ഈ മത്സരത്തിൽ പിച്ച് സീമർമാരേയും സ്പിന്നർമാരേയും തുണച്ചു. എന്നാൽ എലിമിനേറ്ററിനായി പുതിയ പിച്ച് ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഇവിടെ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും എന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ മഴയ്ക്കുള്ള സാധ്യതയില്ല. 

Also Read: പഞ്ചാബികൾ പഞ്ചാബ് കിങ്സിനെ പിന്തുണയ്ക്കുന്നില്ല; പരാതിയുമായി അർഷ്ദീപ് സിങ്

മുംബൈ ഇന്ത്യൻസ് - ഗുജറാത്ത് ടൈറ്റൻസ് മത്സരം എത്ര മണിക്ക് ആരംഭിക്കും?

മുംബൈ ഇന്ത്യൻസ് - ഗുജറാത്ത് ടൈറ്റൻസ് പോര് ഇന്ത്യൻസ് സമയം രാത്രി 7.30ന് ആരംഭിക്കും. 

മുംബൈ ഇന്ത്യൻസ് - ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?

മുംബൈ ഇന്ത്യൻസ് - ഗുജറാത്ത് ടൈറ്റൻസ് പോരിന്റെ ലൈവ് സ്ട്രീമിങ് ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. 

മുംബൈ ഇന്ത്യൻസ് - ഗുജറാത്ത് ടൈറ്റൻസ് മത്സരം ടെലിവിഷനിൽ ലൈവായി എവിടെ കാണാം? 

മുംബൈ ഇന്ത്യൻസ് - ഗുജറാത്ത് ടൈറ്റൻസ് മത്സരം ലൈവായി സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ കാണാം. 

Read More

Mumbai Indians Gujarat Titans IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: