/indian-express-malayalam/media/media_files/2025/05/29/pahIZlCqlYret6vG9yrY.jpg)
Virat Kohli, Yash Dayal Photograph: (IPL, Instagram)
RCB vs PBKS IPL 2025 Qualifier 1: കാത്തിരുന്ന കന്നി ഐപിഎൽ കിരീടത്തിൽ നിന്ന് ഒരു ജയം മാത്രം അകലെ ആർസിബി. 2016ന് ശേഷം ആദ്യമായി ഐപിഎൽ ഫൈനലിലെത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ തച്ചുതകർത്ത് കരുത്ത് കാണിച്ചാണ് ആർസിബി ഫൈനൽ പ്രവേശനം ആഘോഷമാക്കുന്നത്. പഞ്ചാബ് കിങ്സിനെ 101 റൺസിൽ ഓൾഔട്ടാക്കിയതിന് ശേഷം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 60 പന്തുകൾ ശേഷിക്കെ ബെംഗളൂരു ആധികാരിക ജയം പിടിച്ചു.
ആർസിബി ഇന്നിങ്സിലെ പത്താം ഓവറിലെ അവസാന പന്തിൽ മുഷീർ ഖാനെ ഡീപ് സ്ക്വയർ ലെഗ്ഗിലേക്ക് സിക്സ് പറത്തി ക്യാപ്റ്റൻ രജത് ആണ് വിജയ റൺ കുറിച്ച് ഫൈനൽ ഉറപ്പിച്ചത്. 27 പന്തിൽ നിന്ന് 56 റൺസ് അടിച്ചെടുത്ത ഫിൽ സോൾട്ട് ആണ് ആർസിബിയുടെ ജയം വേഗത്തിലാക്കിയത്.
RCB vs LSG: പന്തിന്റെ മഹാമനസ്കത കൊണ്ടല്ല; ആ മങ്കാദിങ്ങിൽ ജിതേഷ് ഔട്ട് അല്ല; നിയമം ഇങ്ങനെ
2016ൽ ഇതേ ദിവസമായിരുന്നു ആർസിബി ഐപിഎൽ ഫൈനലിൽ ഹൈദരാബാദിനോട് തോറ്റ് കിരീടത്തിനരികെ വീണ് മടങ്ങിയത്. ഒൻപത് വർഷത്തിനിപ്പുറം അതേ ദിവസത്തിൽ ആർസിബി ഫൈനലിലെത്തി എന്ന കൗതുകമുണ്ട്.
Also Read: 'ദിഗ്വേഷിനെ ഋഷഭ് പന്ത് നാണംകെടുത്തി'; ഇതാണോ ക്യാപ്റ്റൻ? ആഞ്ഞടിച്ച് അശ്വിൻ
പഞ്ചാബ് കിങ്സിന് ഫൈനലിൽ എത്താനുള്ള വാതിലുകൾ അടഞ്ഞിട്ടില്ല എന്ന ആശ്വാസത്തോടെ മടങ്ങാം. അഹമ്മദാബാദിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിലേക്കാണ് ഇനി പഞ്ചാബിന്റെ ശ്രദ്ധയെല്ലാം. ലീഗ് ഘട്ടത്തിൽ ഒന്നാമത് എത്തി കരുത്ത് കാണിച്ച പഞ്ചാബിന് ആർസിബി ബോളർമാരുടെ മുൻപിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വരികയായിരുന്നു.
മുല്ലാന്‍പൂര്‍ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്സ് ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. 14.1 ഓവറിൽ 101 റൺസിന് പഞ്ചാബ് ഓൾഔട്ടായി. രജത് ആണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ക്യാപ്റ്റൻ എങ്കിലും നിർണായക മത്സരത്തിൽ ഫീൽഡ് സെറ്റിൽ ഉൾപ്പെടെ തീരുമാനമെടുത്ത് കോഹ്ലി ടീമിനെ മുൻപിൽ നിന്ന് നയിക്കുന്നതാണ് പഞ്ചാബിനെതിരെ കണ്ടത്.
Also Read: പഞ്ചാബികൾ പഞ്ചാബ് കിങ്സിനെ പിന്തുണയ്ക്കുന്നില്ല; പരാതിയുമായി അർഷ്ദീപ് സിങ്
അൺക്യാപ്പ്ഡ് ബാറ്റർമാരുടേയും ക്യാപ്റ്റൻ ശ്രേയസിന്റേയും ബാറ്റിങ് കരുത്തിലാണ് സീസണിൽ പഞ്ചാബ് കുതിച്ചത്. എന്നാൽ ആർസിബി ഈ ബാറ്റിങ് യൂണിറ്റിനെ തകർത്തിട്ടു. പവർപ്ലേയിൽ തന്നെ പഞ്ചാബിന്റെ നാല് വിക്കറ്റുകളാണ് വീണത്. പിന്നെ തിരികെ കയറാൻ പഞ്ചാബ് കിങ്സിന് സാധിച്ചില്ല.
പഞ്ചാബ് കിങ്സിന്റെ ബാറ്റിങ് നിരയ്ക്ക് മുകളിൽ ഹെയ്സൽവുഡും സുയാഷും യഷ് ദയാലും കയറി ഇറങ്ങി. മൂന്ന് വിക്കറ്റ് വീതം ആണ് ഹെയ്സൽവുഡും സുയാഷും വീഴ്ത്തിയത്. യഷ് ദയാൽ രണ്ട് വിക്കറ്റും. 26 റൺസ് എടുത്ത സ്റ്റോയ്നിസ് ആണ് പഞ്ചാബിന്റെ ടോപ് സ്കോറർ. മൂന്ന് കളിക്കാർ മാത്രമാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കണ്ടത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.