/indian-express-malayalam/media/media_files/2025/03/29/91QqYkDpybQWza4WBPVa.jpg)
Hardik Pandya GT Vs MI Photograph: (IPL, Instagram)
MI vs GT IPL 2025: ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോര്. പ്ലേഓഫ് ഉറപ്പിക്കാൻ ലക്ഷ്യമിട്ട് ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും ഇന്ന് കളത്തിലിറങ്ങും. തുടരെ ആറ് മത്സരങ്ങൾ ജയിച്ച് തകർപ്പൻ തിരിച്ചുവരവ് നടത്തിയ മുംബൈയെ വീഴ്ത്തുക ശുഭ്മാൻ ഗില്ലിനും സംഘത്തിനും എളുപ്പമാവില്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ഗുജറാത്ത് ടൈറ്റൻസ് തോൽവിയിലേക്ക് വീണിരുന്നു.
14 പോയിന്റോടെ മൂന്നും നാലും സ്ഥാനങ്ങളിലാണ് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും. ഏഴ് മത്സരങ്ങളാണ് സീസണിൽ ഇരു ടീമും ഇതുവരെ ജയിച്ചത്. ഇന്ന് ജയിക്കുന്ന ടീം 16 പോയിന്റോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഒപ്പം ഒന്നാം സ്ഥാനത്ത് എത്തും.
ബോളിങ്ങിലും ബാറ്റിങ്ങിലും ഗുജറാത്ത് കരുത്ത്
ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർ റബാഡയുടെ തിരിച്ചുവരവ് ഗുജറാത്തിന്റെ കരുത്ത് കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പർപ്പിൾ ക്യാപ്പിനായുള്ള പോരിൽ മുൻപിലാണ് പ്രസിദ്ധ് കൃഷ്ണ. പവർപ്ലേകളിൽ മുഹമ്മദ് സിറാജ് അപകടകാരിയായി മാറുകയും ചെയ്യുന്നു. റബാഡയും ഫോം കണ്ടെത്താനാവാതെ നിൽക്കുന്ന റാഷിദ് ഖാനും കൂടി ഇവർക്കൊപ്പം തിളങ്ങിയാൽ മുംബൈ ബാറ്റർമാർ വിറയ്ക്കും.
ഗുജറാത്തിന്റെ ടോപ് ഓർഡർ ബാറ്റിങ് നിരയെ മുംബൈയ്ക്ക് വീഴ്ത്താനായാൽ ഹർദിക്കിനും കൂട്ടർക്കും ജയത്തിലേക്ക് എത്താനാവും. സായ് സുദർശനും ശുഭ്മാൻ ഗില്ലും ബട്ട്ലറും ചേർന്ന ഗുജറാത്ത് ടോപ് ഓർഡർ റൺസ് കണ്ടെത്തുന്നത് തടയുക മുംബൈക്ക് എളുപ്പമാവില്ല. എന്നാൽ മാജിക് സ്പെല്ലുകളുമായി ബുമ്രയും ബോൾട്ടും വന്നാൽ ഗുജറാത്ത് പിടിച്ചുനിൽക്കാൻ പ്രയാസപ്പെടും.
മുംബൈ ഇന്ത്യൻസ് സാധ്യത ഇലവൻ: രോഹിത് ശർമ, റികെൽറ്റൻ, സൂര്യകുമാർ യാദവ്, തിലക് വർമ, വിൽ ജാക്സ്, ഹർദിക് പാണ്ഡ്യ, നമൻ ധിർ, മിച്ചൽ സാന്റ്നർ. ദീപക് ചഹർ, ട്രെന്റ് ബോൾട്ട്, ബുമ്ര
ഗുജറാത്ത് ടൈറ്റൻസ് സാധ്യത ഇലവൻ: സായ് സുദർശൻ, ശുഭ്മൻ ഗിൽ, ബട്ട്ലർ, വാഷിങ്ടൺ സുന്ദർ, ഷാരൂഖ് ഖാൻ, രാഹുൽ തെവാതിയ,റാഷിദ് ഖാൻ, സായ് കിഷോർ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, റബാഡ
പിച്ച് റിപ്പോർട്ട്
വാങ്കഡെയിൽ ചൊവ്വാഴ്ച വൈകുന്നേരം മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കേണ്ടി വരില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും ചെന്നൈ സൂപ്പർ കിങ്സിനും എതിരെ ഉപയോഗിച്ച അതേ പിച്ച് ആയിരിക്കും ഇന്ന് ഗുജറാത്ത് ടൈറ്റൻസിന് എതിരേയും തയ്യാറാക്കുക എന്നാണ് റിപ്പോർട്ട്. അതിനാൽ കൂറ്റൻ സ്കോർ പിറക്കുന്ന മത്സരമാണ് പ്രതീക്ഷിക്കുന്നത്.
നേർക്കുനേർ കണക്ക്
കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടിയപ്പോൾ നാല് കളിയിലും ജയം പിടിച്ചത് ഗുജറാത്താണ്. രണ്ട് മത്സരത്തിലാണ് മുംബൈ ജയിച്ചത്.
Read More
- നന്നായി കളിച്ചിട്ടും ഹൈദരാബാദിനെ ജയിക്കാൻ അനുവദിക്കാതെ മഴ; ഡൽഹി തടിതപ്പി
- 'ഞാൻ ടെസ്റ്റ് ക്യാപ്റ്റനാവാം'; സീനിയർ താരത്തിന്റെ 'ഓഫർ' തള്ളി ബിസിസിഐ; റിപ്പോർട്ട്
- ആഴ്ചയിൽ മൂന്ന് ഡയാലിസിസ്; മരണത്തോട് മല്ലിട്ട് അച്ഛൻ; നീറുന്ന വേദനയിൽ 'സിമ്മു'വിന്റെ ബാറ്റിങ്
- Chennai Super Kings: 28 പന്തിൽ സെഞ്ചുറി; വെടിക്കെട്ട് ബാറ്ററെ ടീമിൽ ചേർത്ത് ധോണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.