/indian-express-malayalam/media/media_files/2025/05/21/Mtr98aBL6ST3bHRrwjnM.jpg)
Mumbai Indians and Delhi Capitals Players Photograph: (IPL, Instagram)
MI vs DC IPL 2025: ഇന്ന് മുംബൈ ഇന്ത്യൻസിനോട് തോറ്റാൽ ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേഓഫ് സ്വപ്നങ്ങൾ അവസാനിക്കും. ആദ്യ നാലിൽ ഇടം നേടാൻ ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിക്കണം എന്നിരിക്കെ മഴയാണ് ഡൽഹി ക്യാപിറ്റൽസ് ഇപ്പോൾ ഭീഷണിയാവുന്നത്. ഇന്നത്തെ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചാൽ ഇരു ടീമുകളേയും അത് ബാധിക്കുക എങ്ങനെ?
മഴ ഭീഷണിയാവുന്ന സാഹചര്യത്തിലാണ് ഡൽഹി-മുംബൈ മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകൾ മാത്രം മുൻപ് വേദി മാറ്റണം എന്ന് ഡൽഹി ക്യാപിറ്റൽ ഉടമ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് ദിവസം മുംബൈയിൽ മഴ ശക്തമാവും എന്ന മുന്നറിയിപ്പിനെ തുടർന്ന് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡൽഹി-മുംബൈ മത്സരം നടക്കുന്ന ഇന്ന് രാത്രി മുംബൈയിൽ മഴ ലഭിക്കാനുള്ള സാധ്യത 25 ശതമാനം മാത്രമാണെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ മഴ കല്ലുകടിയാവുമോ എന്ന ഭീഷണി ശക്തമാണ്. മഴയെ തുടർന്ന് മത്സരം തടസപ്പെട്ടാൽ ഒരു മണിക്കൂർ അധിക സമയം കൂടി അനുവദിക്കും എന്ന് ഐപിഎൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മുംബൈ-ഡൽഹി മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചാൽ?
ഡൽഹി ക്യാപിറ്റൽസ്-മുംബൈ ഇന്ത്യൻസ് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചാൽ അത് ഹർദിക് പാണ്ഡ്യക്കും സംഘത്തിനും ഗുണം ചെയ്യും. മത്സരഫലം ഇല്ലാതെ വന്നാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. നിലവിൽ 14 പോയിന്റ് ആണ് മുംബൈ ഇന്ത്യൻസിനുള്ളത്. മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചാൽ ഇത് 15 പോയിന്റിലേക്ക് എത്തും.
മഴയെ തുടർന്ന് മുംബൈക്കെതിരായ മത്സരം ഉപേക്ഷിച്ചാൽ ഡൽഹി ക്യാപിറ്റൽസിന്റെ പോയിന്റ് 14ലേക്കും വരും. പിന്നെ പഞ്ചാബ് കിങ്സിന് എതിരെയാണ് മുംബൈ ഇന്ത്യൻസിന്റേയും ഡൽഹി ക്യാപിറ്റൽസിന്റേയും മത്സരം. ഇതിൽ മുംബൈ ഇന്ത്യൻസ് ജയിച്ചാൽ മുംബൈക്ക് 17 പോയിന്റാവും. പഞ്ചാബിനെ ഡൽഹിയും തോൽപ്പിച്ചാൽ ഡൽഹിയുടെ പോയിന്റ് എത്തുക 16ലേക്ക്. ഇതോടെ മുംബൈക്ക് പ്ലേഓഫിൽ എത്താം.
ഇനി ഇന്നത്തെ മത്സരം മഴയെ തുടർന്ന് ഉപേക്ഷിക്കുകയും മുംബൈ പഞ്ചാബിനോട് തോൽക്കുകയും ചെയ്താൽ മുംബൈയുടെ പോയിന്റ് 15ൽ നിൽക്കും. അതേ സമയം ഡൽഹി പഞ്ചാബിനോട് ജയിച്ചാൽ ഡൽഹിക്ക് 16 പോയിന്റാവും. ഇതോടെ മുംബൈയെ മറികടന്ന് ഡൽഹിക്ക് പ്ലേഓഫിലേക്ക് എത്താം.
Peak Mumbai.
— Parth (@TheSoulSpartan) May 20, 2025
Really wonder how Mumbai vs Capitals happen tomorrow. The city’s weather is in shambles. Lightning, rain, wind everything at once. #Mumbai#MIvDC#Wankhede
pic.twitter.com/Uky6o9zTt7
ഡൽഹിയെ പലവട്ടം തുണച്ച് ഭാഗ്യം
ഇന്നത്തെ മത്സരം ഉപേക്ഷിച്ചാൽ പിന്നെ മെയ് 26ന് നടക്കുന്ന മത്സരത്തോടെയാവും അവസാന പ്ലേഓഫ് സ്ഥാനം ആർക്ക് എന്ന് വ്യക്തമാവുക. മെയ് 26ന് ആണ് പഞ്ചാബ് കിങ്സ്-മുംബൈ ഇന്ത്യൻസ് മത്സരം. സീസണിൽ ഡൽഹിയെ പലവട്ടം ഭാഗ്യം തുണച്ചിരുന്നു. ഹൈദരാബാദിനെതിരായ മത്സരം ഡൽഹി തോൽക്കേണ്ട ഘട്ടത്തിലാണ് മഴ അവരെ തുണച്ച് എത്തിയതും മത്സരം ഉപേക്ഷിച്ചതും.
അന്ന് ഹൈദരാബാദിന് എതിരെ 20 ഓവറിൽ 133 റൺസ് മാത്രമാണ് ഡൽഹിക്ക് കണ്ടെത്താനായത്. ഹൈദരാബാദിന് മറ്റ് അത്ഭുതങ്ങൾ സംഭവിച്ചില്ല എങ്കിൽ അനായാസം ജയം പിടിക്കാമായിരുന്ന മത്സരമായിരുന്നു ഇത്. തോൽവി മുൻപിൽ നിൽക്കെയാണ് ഡൽഹിയെ രക്ഷിച്ച് മഴ എത്തിയത്.
പിന്നാലെ പഞ്ചാബ് കിങ്സിന് എതിരെ ധരംശാലയിൽ നടന്ന ഡൽഹി ക്യാപിറ്റൽസിന്റെ മത്സരവും മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. പഞ്ചാബ് കിങ്സ് കൂറ്റൻ സ്കോർ ലക്ഷ്യമാക്കി ബാറ്റ് ചെയ്യവെയാണ് സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് മത്സരം നിർത്തി വയ്ക്കേണ്ടി വന്നത്. ഇതും ഡൽഹിയെ രക്ഷിച്ചിരുന്നു.
Read More
- CSK vs RR: ധോണിക്കും പിടിച്ചുകെട്ടാനായില്ല; ഇവിടെ തുടരാനാണ് തീരുമാനമെന്ന് പ്രഖ്യാപിച്ച് വൈഭവ്
- Sanju Samson: 'സഹിക്കാൻ പറ്റിയില്ല'; ധോണി ചെപ്പോക്കിൽ ബാറ്റിങ്ങിന് ഇറങ്ങിയത് ചൂണ്ടി സഞ്ജു
- Rohit Sharma: രോഹിത് ആഗ്രഹിച്ചത് ധോണി സ്റ്റൈൽ; ബിസിസിഐ അനുവദിച്ചില്ല; റിപ്പോർട്ട്
- MI vs DC IPL: മരണക്കളിയിൽ ആര് വീഴും? മുംബൈ-ഡൽഹി മത്സര ഫലം എങ്ങനെ ബാധിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us