/indian-express-malayalam/media/media_files/2025/01/17/n4ayhn1PqvcHldhgSSfk.jpg)
നെയ്മർ, മെസി Photograph: (ഇൻസ്റ്റഗ്രാം)
മെസിയോട് ഫ്രഞ്ച് താരം എംബാപ്പെയ്ക്ക് അസൂയയായിരുന്നു എന്ന് നെയ്മർ. താനും എംബാപ്പെയും തമ്മിൽ ചെറിയ വഴക്കുകൾ ഉണ്ടായിട്ടുണ്ട് എന്നും ബ്രസീൽ സൂപ്പർ താരം പറയുന്നു.
എംബാപ്പെ അലോസരപ്പെടുത്തിയിരുന്നോ എന്നാണ് നെയ്മർക്ക് നേരെ എത്തിയ ചോദ്യം. ഇല്ലാ എന്നാണ് ഇതിന് മറുപടിയായി നെയ്മർ പറഞ്ഞത്. 'ഞങ്ങൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പിഎസ്ജിയിൽ എംബാപ്പെ ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു. ഗോൾഡൻ ബോയ് എന്നാണ് ഞാൻ എംബാപ്പെയെ വിളിച്ചിരുന്നത്', നെയ്മർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് എംബാപ്പെ. ഞാൻ എംബാപ്പെയെ എന്നും സഹായിച്ചിട്ടേയുള്ളു. എല്ലായ്പ്പോഴും സംസാരിച്ചിട്ടേയുള്ളു. ഞാൻ താമസിക്കുന്നിടത്തേക്ക് എംബാപ്പെ വന്നിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് രാത്രി ഭക്ഷണം കഴിച്ചിട്ടുണ്ട്, നെയ്മർ പറയുന്നു.
ഞാനും എംബാപ്പെയും തമ്മിൽ നല്ല കൂട്ടുകെട്ടായിരുന്നു. എന്നാൽ മെസി വന്നതിന് ശേഷം എംബാപ്പെയ്ക്ക് മെസിയോട് അസൂയ ഉണ്ടായി. ഞാൻ ആരുമായും കൂട്ടുകൂടി പോകുന്നത് എംബാപ്പെയ്ക്ക് ഇഷ്ടമല്ലായിരുന്നു. പിന്നെ വഴക്കുണ്ടാവുകയും പെരുമാറ്റത്തിൽ മാറ്റം വരികയും ചെയ്തു, ബ്രസീൽ സൂപ്പർ താരം പറഞ്ഞു.
ഈഗോ ടീമിനെ തോൽപ്പിച്ചു
കളിക്കാരുടെ ഈഗോകൾ പ്രധാനപ്പെട്ട മത്സരങ്ങളിൽ പിഎസ്ജിക്ക് തിരിച്ചടിയായിട്ടുണ്ട് എന്നും നെയ്മർ പറഞ്ഞു. ഈഗോകൾ ഉണ്ടാകുന്നത് നല്ലതാണ്. എന്നാൽ നിങ്ങൾ ഉറപ്പിക്കേണ്ടതുണ്ട് ഒറ്റയ്ക്കല്ല നിങ്ങൾ കളിക്കുന്നത് എന്ന്. ഒപ്പം കളിക്കാൻ ഒരാളുണ്ടെന്ന് ഉറപ്പാക്കണം. ഈഗോ എല്ലായിടത്തും ഉണ്ടാവും. ഒപ്പം ഓടി കൂടെ സഹായിക്കാൻ ആരുമില്ലെങ്കിൽ പിന്നെ ജയിക്കുക എന്നത് അസാധ്യമാണ്, നെയ്മർ പറയുന്നു.
ബ്രസീലിൽ നിന്ന് സ്പെയ്നിലേക്ക് വരുമ്പോൾ റയൽ മാഡ്രിഡിന് പകരം ബാഴ്സലോണ തിരഞ്ഞെടുത്തതിൽ തനിക്ക് കുറ്റബോധം ഇല്ലെന്നും നെയ്മർ വ്യക്തമാക്കുന്നു. 'മെസിക്കൊപ്പം കളിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. ഞാൻ ഇഷ്ടപ്പെട്ട ടീമാണ് ബാഴ്സ. റൊണാൾഡിഞ്ഞോയുടെ കാലം മുതൽ ഞാൻ ബാഴ്സയെ ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ അവിടെ കളിക്കാനും എനിക്കായി, നെയ്മർ പറഞ്ഞു.
2017ലാണ് നെയ്മർ ബാഴ്സയിൽ നിന്ന് പിഎസ്ജിയിലേക്ക് റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് എത്തുന്നത്. അതേ വർഷം തന്നെയാണ് മൊണാക്കോയിൽ നിന്ന് എംബാപ്പെയും പിഎസ്ജിയിലേക്ക് വരുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.