scorecardresearch

Pakistan Vs South Africa: കലിപ്പിച്ച് ഷഹീൻ അഫ്രീദി; പാഞ്ഞടുത്തത് ദക്ഷിണാഫ്രിക്കൻ ബാറ്റർക്ക് നേരെ

ദക്ഷിണാഫ്രിക്കൻ ബാറ്റർ സെഞ്ചുറി ലക്ഷ്യമാക്കി ബാറ്റ് ചെയ്യുമ്പോഴാണ് ഇരു താരങ്ങളും തമ്മിൽ ക്രീസിൽ വെച്ച് കയ്യാങ്കളയുടെ വക്കിലേക്ക് വരെ കാര്യങ്ങൾ എത്തിയത്

ദക്ഷിണാഫ്രിക്കൻ ബാറ്റർ സെഞ്ചുറി ലക്ഷ്യമാക്കി ബാറ്റ് ചെയ്യുമ്പോഴാണ് ഇരു താരങ്ങളും തമ്മിൽ ക്രീസിൽ വെച്ച് കയ്യാങ്കളയുടെ വക്കിലേക്ക് വരെ കാര്യങ്ങൾ എത്തിയത്

author-image
Sports Desk
New Update
Shaheen Shah Afridi

പാക്കിസ്ഥാൻ-ദക്ഷിണാഫ്രിക്കൻ താരങ്ങൾ തമ്മിൽ വാക്കേറ്റം: (സ്ക്രീൻഷോട്ട്)

ത്രിരാഷ്ട്ര പരമ്പരയിൽ പാക്കിസ്ഥാൻ ബോളർമാരെ അടിച്ചൊതുക്കി 352 റൺസ് ആണ് ദക്ഷണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ സ്കോർ ചെയ്തത്. മൂന്ന് ബാറ്റർമാർ 80ന് മുകളിൽ സ്കോർ ചെയ്തതോടെയാണ് കൂറ്റൻ വിജയ ലക്ഷ്യം പാക്കിസ്ഥാന് മുൻപിൽ വയ്ക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചത്. ഈ മത്സരത്തിന് ഇടയിൽ പാക്കിസ്ഥാൻ പേസർ ഷഹീൻ അഫ്രീദിയും ദക്ഷിണാഫ്രിക്കൻ ബാറ്ററും തമ്മിൽ വലിയ കൊമ്പുകോർക്കലും ഉണ്ടായി. 

Advertisment

ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ വൺഡൌണായി ഇറങ്ങിയ മാത്യു ബ്രീത് സ്കെയും ഷഹീൻ അഫ്രീദിയും തമ്മിലാണ് ക്രീസിൽ വെച്ച് ഏറ്റുമുട്ടിയത്. കറാച്ചിയിൽ നടനന് ആവേശപ്പോരാട്ടത്തിന് ഇടയിൽ ഇരു താരങ്ങളും ശക്തമായ വാക്കുതർക്കത്തിലേർപ്പെട്ടു. സഹതാരങ്ങളും അംപയറും എത്തിയാണ് ഇവരെ മാറ്റിയത്. 

ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ 28ാം ഓവറിലാണ് സംഭവം. ഓൺസൈഡിലേക്ക് ദക്ഷിണാഫ്രിക്കൻ താരം ഷോട്ട് കളിച്ചു.സിംഗിളിനായി ഓടുന്നതിന് ഇടയിൽ ഷഹീനും ബ്രീത് സ്കെയും തമ്മിൽ കൂട്ടിയിടിക്കുന്ന അവസ്ഥയിലെത്തി. ഇത് പാക്കിസ്ഥാൻ പേസറെ അസ്വസ്ഥപ്പെടുത്തി. ചോദ്യം ചെയ്യാനായി ദക്ഷിണാഫ്രിക്കൻ ബാറ്ററുടെ അടുത്തേക്ക് ഷഹീൻ എത്തി. ദക്ഷിണാഫ്രിക്കൻ താരവും വിട്ടുകൊടുക്കാതിരുന്നതോടെ രംഗം ചൂടുപിടിച്ചു.

Advertisment

കളിയിലേക്ക് വരുമ്പോൾ ക്യാപ്റ്റൻ ബവുമ 82 റൺസ് എടുത്തു. 96 പന്തിൽ നിന്ന് 13 ഫോറുകളോടെയായിരുന്നു ബവുമയുടെ ഇന്നിങ്സ്. മാത്യു ബ്രീത് സ്കെ 84 പന്തിൽ നിന്ന് 83 റൺസ് കണ്ടെത്തി. 10 ഫോറും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് വന്നത്. കഴിഞ്ഞ കളിയിൽ ന്യൂസിലൻഡിന് എതിരേ മാത്യു സെഞ്ചുറി നേടിയിരുന്നു. 

56 പന്തിൽ നിന്ന് 87 റൺസ് ആണ് ക്ലാസൻ അടിച്ചെടുത്തത്. 11 ഫോറും മൂന്ന് സിക്സും താരത്തിൽ നിന്ന് വന്നു. ഇതോടെയാണ് കൂറ്റൻ വിജയ ലക്ഷ്യം പാക്കിസ്ഥാന് മുൻപിൽ വെക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞത്. ചെയ്സ് ചെയ്ത് ഇറങ്ങിയ പാക്കിസ്ഥാൻ ആദ്യ ഓവറുകൾ പിന്നിടുമ്പോൾ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചു. എട്ട് ഓവറിലേക്ക് കളി എത്തുമ്പോഴേക്കും ഒരു വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എന്ന നിലയിലാണ് പാക്കിസ്ഥാൻ. 

Read More

South Africa South Africa Cricket Team Pakistan Cricket Team Pakistan Vs South Africa Shaheen Shah Afridi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: