scorecardresearch

ഇത്ര നിലവാരമില്ലേ? മനു ഭാക്കറിന്റെ ഒളിംപിക്സ് മെഡലിന് കേടുപാട്

പാരിസ് ഒളിംപിക്സിൽ നേടിയ മെഡലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി വെളിപ്പെടുത്തി മനു ഭാക്കറിന് പുറമെ പല കായിക താരങ്ങളും എത്തിയിരുന്നു. ഇതിൽ രാജ്യാന്തര ഒളിംപിക് കമ്മറ്റിയും ഇപ്പോൾ പ്രതികരണവുമായി എത്തുന്നു

പാരിസ് ഒളിംപിക്സിൽ നേടിയ മെഡലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി വെളിപ്പെടുത്തി മനു ഭാക്കറിന് പുറമെ പല കായിക താരങ്ങളും എത്തിയിരുന്നു. ഇതിൽ രാജ്യാന്തര ഒളിംപിക് കമ്മറ്റിയും ഇപ്പോൾ പ്രതികരണവുമായി എത്തുന്നു

author-image
Sports Desk
New Update
Manu Bhaker, Sarabjot Singh

മനു​ ഭാക്കർ, സരബ്ജോദ് സിങ്(ഫയൽ ചിത്രം)

ഇന്ത്യൻ സ്റ്റാർ പിസ്റ്റൾ ഷൂട്ടർ മനു ഭാക്കറിന്റെ രണ്ട് ഒളിംപിക്സ് മെഡലുകൾക്കും കേടുപാട്. മനു ഭാക്കറിന് മുൻപ് നിരവധി താരങ്ങളും തങ്ങളുടെ ഒളിംപിക്സ് മെഡലിന് കേടുപാടുകൾ സംഭവിച്ചതായി വെളിപ്പെടുത്തിയിരുന്നു. പാരിസ് ഒളിംപിക്സിൽ നേടിയ മെഡലിന്റെ ഇപ്പോഴത്തെ അവസ്ഥ പങ്കുവെച്ച് പല താരങ്ങളും സമൂഹമാധ്യമങ്ങളിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്തതോടെ മെഡലിന്റെ ക്വാളിറ്റിയെ ചൊല്ലി ചോദ്യം ഉയർന്ന് കഴിഞ്ഞു. 

Advertisment

മനുവിന് ലഭിച്ച മെഡലുകളുടെ നിറം മങ്ങുകയാണ് ചെയ്തത്. മെഡലുകൾക്ക് കേടുപാടുകൾ സംഭവിച്ചു എന്ന് നിരവധി അത്ലറ്റുകൾ വെളിപ്പെടുത്തിയതോടെ മെഡലുകൾ മാറ്റി നൽകും എന്ന് രാജ്യാന്തര ഒളിംപിക് കമ്മറ്റി വ്യക്തമാക്കി. ഒറിജിനൽ മെഡലുകൾ തന്നെ ആയിരിക്കും നൽകുക എന്നും ഒളിംപിക് കമ്മിറ്റി അറിയിച്ചു. 


ഒളിംപിക്സ് മെഡലിന്റെ നടുവിലെ ഇരുമ്പ് കഷ്ണത്തിന്റെ ഭാരം 18 ഗ്രാം ആണ്. ഫ്രാൻസിൽ കോയിനുകളും മറ്റ് കറൻസികളും പുറത്തിറക്കുന്ന ഫ്രഞ്ച് സ്റ്റേറ്റ് മിന്റ് ആണ് ഇതും തയ്യാറാക്കുന്നത്. കേടുപാട് വന്ന മെഡലുകൾ അടുത്ത ആഴ്ചകളിൽ തന്നെ മാറ്റി നൽകും. പാരിസ് ഒളിംപിക്സ് കമ്മിറ്റി ഇതിന് വേണ്ട നടപടികൾ വേഗത്തിലാക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. 

ഈഫൽ ടവറിന്റെ ഭാഗങ്ങൾ ഉൾക്കൊണ്ടാണ് 2024 പാരിസ് ഒളിംപിക്സിലെ മെഡലുകൾ തയ്യാറാക്കിയത്. 5,084 സ്വർണം, വെള്ളി, വെങ്കല മെഡലുകളാണ് പാരിസ് ഒളിംപിക്സിനായി തയ്യാറാക്കിയത്. ലക്ഷ്വറി ജ്വല്ലറി, വാച്ച് ബ്രാൻഡ് ആയ ഷുമെ ആണ് മെഡലുകൾ ഡിസൈൻ ചെയ്തത്. 

Advertisment

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഒളിംപിക്സിൽ ഒരു എഡിഷനിൽ തന്നെ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മനു മാറിയിരുന്നു. ഇന്ത്യക്കായി പാരിസിൽ ആദ്യ മെഡൽ നേടിയത് മനു ആയിരുന്നു. വ്യക്തിഗത 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡലിലേക്കാണ് മനു എത്തിയത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരവുമായി മനു. 

സരബ്ജോദ് സിങ്ങിനൊപ്പം ചേർന്നാണ് മനു പാരിസ് ഒളിംപിക്സിലെ തന്റെ രണ്ടാമത്തെ മെഡൽ നേടിയത്. 10 മിറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ വെങ്ക മെഡൽ സ്വന്തമാക്കുകയായിരുന്നു. ഒളിംപിക്സിൽ രണ്ട് മെഡലുകൾ നേടിയ മനു ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലുമായി ഏഴ് മെഡലുകൾ തന്റെ അക്കൌണ്ടിലാക്കിയിട്ടുണ്ട്. 21 മെഡലുകളാണ് ലോക ചാംപ്യൻഷിപ്പിലും ലോകകപ്പിലുമായി നേടിയത്. 

Read More

Shooting Paris Olympics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: