scorecardresearch

IPL 2024: കരീബിയൻ കൊടുങ്കാറ്റായി നരെയ്ൻ, ഏകാനയിൽ കെകെആറിന്റെ വെടിക്കെട്ട്!

17ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ കൊടുങ്കാറ്റായി വീശിയടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓപ്പണർ സുനിൽ നരെയ്ൻ

17ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ കൊടുങ്കാറ്റായി വീശിയടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓപ്പണർ സുനിൽ നരെയ്ൻ

author-image
Sports Desk
New Update
sunil narein | 81 runs from 39 balls

27 പന്തിൽ നിന്ന് അർധസെഞ്ചുറി കണ്ടെത്തിയ കരീബിയൻ താരം 39 പന്തിൽ നിന്ന് 81 റൺസ് നേടിയാണ് പുറത്തായത് (Photo by Arjun Singh / Sportzpics for IPL)

17ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ കൊടുങ്കാറ്റായി വീശിയടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓപ്പണർ സുനിൽ നരെയ്ൻ. 27 പന്തിൽ നിന്ന് അർധസെഞ്ചുറി കണ്ടെത്തിയ കരീബിയൻ താരം 39 പന്തിൽ നിന്ന് 81 റൺസ് നേടിയാണ് പുറത്തായത്. ഇതിനിടയിൽ ഏഴ് സിക്സും ആറ് ഫോറുകളും താരം പറത്തി.

Advertisment

ഏകാന സ്റ്റേഡിയത്തിൽ ടോസ് നേടിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകൻ കെ.എൽ. രാഹുൽ ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഫിലിപ് സാൾട്ടിനൊപ്പം (14 പന്തിൽ 32) ചേർന്ന് നരെയ്ൻ തകർപ്പൻ തുടക്കമാണ് ഷാരൂഖ് ഖാൻ്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിന് സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ 4.2 ഓവറിൽ 61 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 

Advertisment

സോൾട്ട് പുറത്തായ ശേഷം അങ്കൃഷ് രഘുവംശിക്കൊപ്പം (32) ചേർന്ന് 79 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും നരെയ്ൻ പടുത്തുയർത്തി. ലഖ്നൗ സൂപ്പർ ജയന്റ്സിനായി അഫ്ഗാനിസ്ഥാൻ പേസർ നവീനുൾ ഹഖ് രണ്ട് വിക്കറ്റെടുത്തു.

Read More Sports News Here

IPL 2024 Sunil Narine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: