/indian-express-malayalam/media/media_files/VQwzlp22UJEJV5tEXoNH.jpg)
എംഎസ് ധോണി, ഋഷഭ് പന്ത്(ഫയൽ ഫോട്ടോ)
അടുത്ത 15 വർഷത്തോളം ഋഷഭ് പന്ത് ലഖ്‌നൗ സൂപ്പർ ജയന്റ്സിന് വേണ്ടി കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൽഎസ്ജി ഉടമ സഞ്ജീവ് ഗോയങ്ക. ഋഷഭ് പന്തിന് കീഴിൽ അഞ്ച് ഐപിഎൽ കിരീടം എങ്കിലും നേടാനാവും എന്നാണ് കണക്കു കൂട്ടുന്നത് എന്നും എൽഎസ്ജി ഉടമ പറഞ്ഞു.
'വിദഗ്ധർ പറയുന്നത് മുംബൈയുംചെന്നൈയുമാണ് ഏറ്റവും മികച്ച ടീമുകൾ എന്നാണ്. ധോണിയും രോഹിത്തുമാണ് ഏറ്റവും മികച്ചത് എന്നത് എതിർക്കാനാവില്ലെന്നാണ് അഭിപ്രായങ്ങൾ. എന്നാൽ നിങ്ങൾ എന്റെ ഈ വാക്കുകൾ ഓർമയിൽ വെക്കു. അടുത്ത 10 വർഷത്തിനുള്ളിൽ ഈ ആളുകൾ പറയുന്നത് ഇങ്ങനെയാവും, ധോണി, രോഹിത്, ഋഷഭ് പന്ത് എന്ന്, ഗോയങ്ക പറഞ്ഞു.
അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്കാണ് ധോണി ചെന്നൈയെ നയിച്ചത്. മുംബൈക്കൊപ്പം രോഹിത്തും ഐപിഎൽ കിരീടങ്ങൾ വാരിക്കൂട്ടി. ഇരുവരുടേയും നിരയിലേക്ക് അടുത്ത പത്ത് വർഷത്തിനുള്ളിൽ പന്ത് വളർന്ന് എത്തുമെന്നാണ് എൽഎസ്ജി ഉടമ അഭിപ്രായപ്പെടുന്നത്.
ജയിക്കാൻ ഇത്രയും അഭിനിവേഷവും വിശപ്പുമുള്ള മറ്റൊരു കളിക്കാരനെ താൻ കണ്ടിട്ടില്ല എന്നും ഋഷഭ് പന്തിനെ ചൂണ്ടി ഗോയങ്ക പറഞ്ഞു. ക്യാപ്റ്റൻസി ഋഷഭ് പന്തിന്റെ കൈകളിലേക്ക് എത്തുന്നത് ആദ്യമായല്ല. ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് സീസണുകളിൽ പന്ത് നയിച്ചു. ഋഷഭ് പന്തിന് കീഴിൽ 43 ഐപിഎൽ മത്സരങ്ങളിൽ 24 എണ്ണത്തിൽ ഡൽഹി ജയിച്ചു. 19 എണ്ണത്തിൽ തോറ്റു. പന്തിന്റെ വിജയ ശതമാനം 56 ആണ്.
എൽഎസ്ജിയുടെ ക്യാപ്റ്റൻസിക്കൊപ്പം ഉയർന്ന ഐപിഎൽ ടാഗും പന്തിന് മേലുള്ള സമ്മർദം കൂട്ടിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ പന്തിന് മേൽ പ്രൈസ് ടാഗിന്റെ സമ്മർദം ഉണ്ടാകുന്നില്ലെന്നാണ് ഗോയങ്ക പറയുന്നത്. താര ലേലം അവസാനിച്ചതോടെ പ്രൈസ് ടാഗ് സംബന്ധിച്ച ചർച്ചകളും അവസാനിച്ചു. എല്ലാ ടീമും 120 കോടി ചിലവഴിച്ചു. ഒരു താരത്തിനായി എത്ര രൂപ ചിലവഴിച്ചു എന്ന് നോക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us