/indian-express-malayalam/media/media_files/2025/01/03/ws0LpCrSOeuqMHnWuit8.jpg)
Salah Photograph: (Instagram)
പ്രീമിയർ ലീഗ് കിരടത്തിലേക്ക് അടുക്കുകയാണ് ലിവർപൂൾ. അതിന് ഇടയിൽ മുഹമ്മദ് സലയുടെ ആൻഫീൽഡിലെ ഭാവി സംബന്ധിച്ച ചോദ്യങ്ങൾ ശക്തമാവുകയാണ്. ഫ്രഞ്ച് ലീഗ് വമ്പന്മാരായ പിഎസ്ജി വമ്പൻ ഓഫർ സലയ്ക്ക് മുൻപിൽ വെച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ പുതിയ ഓഫർ സലയ്ക്ക് മുൻപിൽ വെച്ച് താരത്തെ ക്ലബിൽ നിലനിർത്താനുള്ള ശ്രമങ്ങൾ ലിവർപൂൾ തുടങ്ങിയതാണ് സൂചന.
സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ സലയെ സ്വന്തമാക്കാനാണ് പിഎസ്ജി ലക്ഷ്യമിടുന്നത്. പ്രതിവാരം 500000 യൂറോയാണ് സലയ്ക്ക് മുൻപിൽ പിഎസ്ജി വെച്ചതെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് വർഷത്തേക്കാണ് പിഎസ്ജി സലയ്ക്കായി കരാർ ഓഫർ ചെയ്യുന്നത്.
എന്നാൽ പിഎസ്ജിയുടെ ഈ ഓഫർ പ്രതിരോധിക്കാൻ രണ്ട് വർഷത്തേക്ക് കരാർ പുതുക്കാനാണ് ലിവർപൂൾ പദ്ധതിയിടുന്നത്. പ്രതിവാരം ലിവർപൂൾ സലയ്ക്ക് ഓഫർ ചെയ്യുന്നത് 400000 യൂറോയും. സലയെ ക്ലബ് വിടാൻ അനുവദിച്ച് യുവ അറ്റാക്കറെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ലിവർപൂൾ ശ്രമിക്കുമോ എന്ന ചോദ്യവും ശക്തമാണ്. ക്ലബിന്റെ ഭാവി മുൻപിൽ കണ്ട് പരിശീലകൻ സ്ലോട്ട് ഇതുപോലൊരു നിലപാട് എടുക്കുമോ എന്നും ആരാധകർക്ക് ആശങ്കയുണ്ട്.
⚠️ Infos Mohamed Salah / PSG / Liverpool :
— Romain Collet Gaudin (@RomainCG75) January 1, 2025
- Le PSG a très envie de faire signer l’Egyptien cet été et lui propose 500000€ par semaine sur 3 saisons !
- Alors que Liverpool lui propose une prolongation un peu à la baisse sur 2 saisons avec 400000€ par semaine.#LFC#TeamPSGpic.twitter.com/AF3ilDKTZp
ഈ സീസണിൽ 18 മത്സരങ്ങളിൽ നിന്ന് സല 17 ഗോളുകൾ നേടി. സലയുടെ പ്രായം ലിവർപൂൾ കണക്കിലെടുക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ തന്റെ ഏറ്റവും മികച്ച സീസണിലൂടെയാണ് സല കടന്നു പോകുന്നത്. വെസ്റ്റ് ഹാമിനെ 5-0ന് ലിവർപൂൾ തോൽപ്പിച്ചപ്പോൾ ഒരു ഗോളും രണ്ട് അസിസ്റ്റും സലയിൽ നിന്ന് വന്നു. ഇതിലൂടെ ജനുവരിയിലേക്ക് എത്തുന്നതിന് മുൻപ് സലയുടെ ഗോൾ കോൺട്രിബ്യൂഷൻ 30ലേക്ക് വന്നു.
1586 മിനിറ്റ് കളിച്ച സല 17 ഗോളും 13 അസിസ്റ്റുമാണ് സീസണിൽ അക്കൌണ്ടിലാക്കിയത്. ഈ സീസണിൽ ഓരോ 53 മിനിറ്റിലും സലയുടെ ഒരു ഗോൾ കോൺട്രിബ്യൂഷൻ എത്തുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us