scorecardresearch

'നന്ദി കോഹ്ലി; ഇനിയും ബുദ്ധിമുട്ടിക്കരുത്'; വാളെടുത്ത് ആരാധകർ

ബോളണ്ടിന് മുൻപിൽ വീണ്ടും വീണാണ് കോഹ്ലി മടങ്ങിയത്. ഈ പരമ്പരയിൽ ഇത് മൂന്നാം വട്ടമാണ് കോഹ്ലിയെ ബോളണ്ട് പുറത്താക്കുന്നത്. കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓവലിൽ കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയതും ബോളണ്ടായിരുന്നു.

ബോളണ്ടിന് മുൻപിൽ വീണ്ടും വീണാണ് കോഹ്ലി മടങ്ങിയത്. ഈ പരമ്പരയിൽ ഇത് മൂന്നാം വട്ടമാണ് കോഹ്ലിയെ ബോളണ്ട് പുറത്താക്കുന്നത്. കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓവലിൽ കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയതും ബോളണ്ടായിരുന്നു.

author-image
Sports Desk
New Update
virat kohli wicket

Virat Kohli Wicket in Sydney (Screenshot)

സിഡ്നി ടെസ്റ്റിലും സ്കോർ ഉയർത്താനാവാതെ മടങ്ങി ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. നേരിട്ട ആദ്യ പന്തിൽ ഗോൾഡൻ ഡക്കായി മടങ്ങേണ്ടതായിരുന്നു കോഹ്ലി. എന്നാൽ സ്മിത്തിന്റെ കൈകളിലേക്ക് പന്ത് എത്തുമ്പോൾ പന്ത് ഗ്രൌണ്ടിൽ തൊട്ടതായി തേർഡ് അംപയർ വിധിച്ചതോടെ കോഹ്ലിക്ക് ജീവൻ തിരിച്ചു കിട്ടി. എന്നാൽ ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ പന്തിൽ ഒരിക്കൽ കൂടി പിഴച്ച് കോഹ്ലി മടങ്ങി. ഇതോടെ കോഹ്ലി വിരമിക്കൽ പ്രഖ്യാപിക്കണം എന്ന മുറവിളി ശക്തമായി. 

Advertisment

ബോളണ്ടിന് മുൻപിൽ വീണ്ടും വീണാണ് കോഹ്ലി മടങ്ങിയത്. ഈ പരമ്പരയിൽ ഇത് മൂന്നാം വട്ടമാണ് കോഹ്ലിയെ ബോളണ്ട് പുറത്താക്കുന്നത്. കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓവലിൽ കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയതും ബോളണ്ടായിരുന്നു. ഹെയ്സൽവുഡ് ഈ പരമ്പരയിൽ കോഹ്ലിയെ പുറത്താക്കിയത് രണ്ട് വട്ടം. 

സിഡ്നിയിൽ ക്രീസിൽ കൂടുതൽ സമയം നിന്ന് ഇന്നിങ്സ് കെട്ടിപ്പടുക്കാനാണ് കോഹ്ലി ശ്രമിച്ചത്. എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം അഞ്ച് റൺസ് കൂട്ടിച്ചേർത്ത് നിൽക്കെ ബോളണ്ടിന്റെ ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ ലെങ്ത് ഡെലിവറിയിൽ പിഴച്ച് കോഹ്ലി സെക്കന്റ് സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങി. 

Advertisment

ഓരോ മത്സരം കഴിയുമ്പോഴും കൂടുതൽ മോശമാകുന്നു. വിരമിക്കൽ പ്രഖ്യാപിക്കു വിരാട് എന്നെല്ലാമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന കമന്റുകൾ. ഇന്ത്യൻ ടീമിന് വേണ്ടി നിങ്ങൾ ഒരുപാട് ചെയ്തു കഴിഞ്ഞു. ഇനി ദയവായി വിരമിക്കു. ഇന്ത്യൻ ടീമിന് വേണ്ടി ഇപ്പോൾ നിങ്ങൾ വിരമിക്കുകയാണ് ചെയ്യേണ്ടത് എന്നതാണ് മറ്റൊരു കമന്റ്. 

സാങ്കേതിക മികവിൽ കോഹ്ലി പിന്നോട്ട് പോയിരിക്കുന്നതായും പല തരത്തിലെ ഷോട്ടുകൾ കളിക്കുന്നതിന് കോഹ്ലിക്ക് ഇപ്പോൾ സാധിക്കില്ലെന്നും ആരാധകരുടെ അഭിപ്രായങ്ങൾ ഉയരുന്നു. നെറ്റ്സിൽ മണിക്കൂറുകളോളം പരിശീലനം നടത്തുന്നു. എന്നിട്ടും ഓഫ് സ്റ്റംപിന് പുറത്തായി വരുന്ന പന്തിൽ തുടരെ വിക്കറ്റ് നൽകി മടങ്ങുന്നു. ഇത്രയും പരിചയസമ്പത്തുള്ള താരത്തിന് എങ്ങനെയാണ് ഇങ്ങനെയൊരു പിഴവ് വരുത്താൻ സാധിക്കുന്നത് എന്നും ആരാധകർ ചോദിക്കുന്നു. 

Read More

450 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ശുഭ്മാൻ ഗില്ലിനെ ചോദ്യം ചെയ്യും

രോഹിത് സിഡ്നിയിൽ കളിക്കില്ല; ഗംഭീറിനേയും അഗാർക്കറേയും അറിയിച്ചു; റിപ്പോർട്ട്

'പോയി അടിച്ച് തകർക്കു'; രോഹിത്തിനോട് ഹൃദയം തൊടുന്ന വാക്കുകളുമായി ശാസ്ത്രി

സജൻ പ്രകാശിന് അർജുന അവാർഡ്; ഗുകേഷിനും മനു ഭാക്കറിനും ഖേൽരത്ന

Indian Cricket Team Virat Kohli Indian Cricket Players India Vs Australia indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: