/indian-express-malayalam/media/media_files/2025/09/05/lionel-messi-argentina-2025-09-05-10-57-43.jpg)
Photograph: (Source: Argentina Football, Instagram)
Lionel Messi confirms india visit:14 വർഷം മുൻപ് ഇന്ത്യയിൽ വന്നപ്പോൾ ലഭിച്ചത് നല്ല ഓർമകളാണെന്ന് പറഞ്ഞ് ഈ വർഷത്തെ ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് ഇതിഹാസ താരം മെസി. ഫുട്ബോളിനോട് ഇത്രയും അഭിനിവേഷമുള്ള രാജ്യത്തേക്ക് വരാനാവുന്നത് ബഹുമതിയായി കാണുന്നതായും മെസി പറഞ്ഞു. ഗോട്ട് ടൂർ ഓഫ് ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ നാല് നഗരങ്ങളാണ് മെസി സന്ദർശിക്കുന്നത്.
ഡിസംബർ 12ന് മെസി കൊൽക്കത്തയിലെത്തും. ഇവിടെ നിന്ന് മെസി അഹമ്മദാബാദിലേക്ക് പോകും. പിന്നാലെ മുംബൈയിലേക്കും ഡൽഹിയിലേക്കും എത്തും. ഡൽഹിയിൽ എത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കും എന്നാണ് റിപ്പോർട്ടുകൾ.
Also Read: ഇന്ത്യൻ താരങ്ങളുടെ തൂക്കിയടി; 413 റൺസ് ചെയ്സ് ചെയ്ത ഓസ്ട്രേലിയ എയ്ക്ക് കൂറ്റൻ തോൽവി
"ഈ ട്രിപ്പ് യാഥാർഥ്യമാകുന്നത് ബഹുമാനമായി കണക്കാക്കുന്നു. ഇന്ത്യ വളരെ സ്പെഷ്യലായ ഒരു രാജ്യമാണ്. 14 വർഷം മുൻപ് ഇന്ത്യയിൽ വന്നപ്പോഴുള്ള നല്ല ഓർമകൾ എനിക്കുണ്ട്. അവിടുത്തെ ആരാധകർ അതിശയപ്പെടുത്തിയിരുന്നു. ഫുട്ബോളിനോട് ഏറെ അഭിനിവേശമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ പുതുതലമുറയിലെ ആരാധകരെ കാണാനായി ഞാൻ കാത്തിരിക്കുകയാണ്," മെസി പറഞ്ഞു.
Also Read: പാക്കിസ്ഥാൻ കളിക്കാർക്ക് ഹസ്തദാനം നൽകരുത്; വനിതാ ലോകകപ്പ് ടീമിന് ബിസിസിഐ നിർദേശം
ഡിസംബർ 12ന് കൊൽക്കത്തയിലെത്തുന്ന മെസി അടുത്ത ദിവസം തന്റെ ഒരു പ്രതിമ അനാച്ഛാദനം ചെയ്യും. പിന്നാലെ GOAT കൺസേർട്ടിൽ പങ്കെടുക്കും. GOATCUP എന്ന പേരിൽ ഏഴ് പേര് വിധം അടങ്ങുന്ന ടീമിനൊപ്പം മെസി ഫുട്ബോൾ കളിക്കും. സൗരവ് ഗാംഗുലി, ജോൺ എബ്രഹാം എന്നിവർ ഈ ടീമിൽ ഉൾപ്പെടും എന്നാണ് റിപ്പോർട്ടുകൾ. ഈ മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 3500 രൂപയിൽ നിന്നാണ് എന്നാണ് സൂചന.
Also Read: ഒരു തെറ്റും ചെയ്തില്ല; ബിസിസിഐയോട് ഒരിക്കലും മാപ്പ് പറയില്ല: മൊഹ്സിൻ നഖ്വി
2011 സെപ്‌തംബറിലാണ് ഇതിന് മുമ്പ് മെസി ഇന്ത്യയിൽ വന്നത്. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വലക്കെതിരെ അര്‍ജന്‍റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിൽ മെസി കളിച്ചു. ഈ വർഷം നവംബറിലും മെസി ഇന്ത്യയിൽ എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ മെസിയും അർജന്റീന ടീമും മറ്റൊരു ദേശിയ ടീമുമായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളിക്കും എന്നാണ് വാർത്തകൾ.
Read More: റാങ്കിങ്ങിൽ സഞ്ജുവിന്റെ തകർപ്പൻ മുന്നേറ്റം; ഗില്ലിനേയും മറികടന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.