scorecardresearch

La Liga: ലാ ലീഗ കിരീട പോര് ഇഞ്ചോടിഞ്ച്; ബാഴ്സയ്ക്ക് ഇനി എത്ര ജയം വേണം?

La Liga Barcelona Matches: ചാംപ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന്റെ ദുഖം ലാ ലീഗ കിരീട നേട്ടത്തോടെ ആഘോഷിക്കുകയാണ് റയൽ മാഡ്രിഡ് ലക്ഷ്യം വയ്ക്കുന്നത്

La Liga Barcelona Matches: ചാംപ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന്റെ ദുഖം ലാ ലീഗ കിരീട നേട്ടത്തോടെ ആഘോഷിക്കുകയാണ് റയൽ മാഡ്രിഡ് ലക്ഷ്യം വയ്ക്കുന്നത്

author-image
Sports Desk
New Update
Mbappe, Lewandowski

Mbappe, Lewandowski Photograph: (file photo)

Barcelona La liga Matches: ഹൻസി ഫ്ളിക്കിന് കീഴിൽ ലാ ലീഗ കിരീടത്തിലേക്ക് അടുക്കുകയാണ് ബാഴ്സലോണ. ബുധനാഴ്ച മയോർക്കയ്ക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ജയം പിടിച്ചും ബാഴ്സ നിർണായക പോയിന്റ് സ്വന്തമാക്കി. പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള റയൽ മാഡ്രിഡിനേക്കാൾ ബാഴ്സയ്ക്കുള്ള ലീഡ് ഏഴ് പോയിന്റ് ആണ്. ഇനി എത്ര മത്സരങ്ങളിലൂടെ ബാഴ്സയ്ക്ക് ലാ ലീഗ കിരീടത്തിലേക്ക് എത്താം? 

Advertisment

ഹൻസി ഫ്ലിക്ക് കഴിഞ്ഞ വർഷം മെയിൽ ചുമതലയേറ്റെടുത്തത് മുതൽ അട്രാക്റ്റീവ് ഫുട്ബോളുമായി നിറയാൻ ബാഴ്സയ്ക്ക് സാധിച്ചിട്ടുണ്ട്. ഇനി അഞ്ച് മത്സരങ്ങൾ കൂടിയാണ് ലാ ലീഗയിൽ ബാഴ്സയ്ക്ക് മുൻപിലുള്ളത്. റയലിന് ബാക്കിയുള്ളത് ആറ് മത്സരങ്ങളും. ഇനിയുള്ള തങ്ങളുടെ അഞ്ച് മത്സരങ്ങളും ബാഴ്സ ജയിച്ചാൽ ലാ ലീഗ കിരീടം ഒരിക്കൽ കൂടി നൗകാമ്പിലേക്ക് പോരും. 

എൽ ക്ലാസിക്കോ ജയിച്ചും കിരീട നേട്ടം ആഘോഷമാക്കാം

തങ്ങളുടെ ബാക്കിയുള്ള അഞ്ച് മത്സരങ്ങളിലും ബാഴ്സയ്ക്ക് ജയിക്കാനായാൽ പിന്നെ റയൽ മാഡ്രിഡിന്റെ മത്സര ഫലങ്ങളിലേക്ക് ബാഴ്സയ്ക്ക് നോക്കേണ്ടി വരില്ല. അവസാന മാച്ച് ഡേയിൽ ബാഴ്സയ്ക്ക് ലാ ലീഗ കിരീട നേട്ടം ആഘോഷിക്കാനാവും. അതല്ല റയൽ മാഡ്രിഡ് വ്യാഴാഴ്ച ഗെറ്റാഫെയ്ക്ക് എതിരായ മത്സരം തോറ്റാൽ മെയ് 11ന് നടക്കുന്ന എൽ ക്ലാസിക്കോയിൽ ജയിച്ച് ബാഴ്സയ്ക്ക് ലാ ലീഗ കിരീട നേട്ടവും ആഘോഷിക്കാനാവും. 

ചാംപ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന്റെ ദുഖം ലാ ലീഗ കിരീട നേട്ടത്തോടെ ആഘോഷിക്കുകയാണ് റയൽ ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ റയലിന് ലാ ലീഗ കിരീടത്തിലേക്ക് ഇനി എത്തണം എങ്കിൽ അവരുടെ മത്സര ഫലങ്ങൾ മാത്രം നോക്കിയാൽ മതിയാവില്ല. പക്ഷേ ബാഴ്സയുടെ ഷെഡ്യൂൾ ഹൻസി ഫ്ളിക്കിനേയും സംഘത്തേയും അലോസരപ്പെടുത്തുന്നുണ്ട്. 

Advertisment

മെയ് ആദ്യ ആഴ്ചയിലാണ് ബാഴ്സയുടെ ചാംപ്യൻസ് ലീഗ് സെമി ഫൈനലിലെ ഇന്ററിന് എതിരായ ആദ്യ പാദ മത്സരം. ലാ ലീഗയിൽ റയൽ വയ്യാഡോളിഡ്, റയൽ മാഡ്രിഡ്, എസ്പ്യാനോൾ, വിയ്യാറയൽ, അത്ലറ്റിക് ക്ലബ് എന്നിവർക്കെതിരെയാണ് ബാഴ്സയുടെ ഇനിയുള്ള മത്സരങ്ങൾ. ഇതിൽ ഏതെങ്കിലും ഒരു മത്സരത്തിൽ ബാഴ്സ തോൽവിയിലേക്ക് വീണാൽ റയലിന്റെ പ്രതീക്ഷകൾ വർധിക്കും. 

വ്യാഴാഴ്ച ഗെറ്റാഫെയ്ക്ക് എതിരേയും ഞായറാഴ്ച സെൽറ്റ വിഗോയ്ക്ക് എതിരേയും എൽ ക്ലാസിക്കോയിൽ ബാഴ്സയ്ക്ക് എതിരേയും ജയിച്ചാൽ പോയിന്റ് പട്ടികയിൽ ഫ്ളിക്കിനും സംഘത്തിനും ഒപ്പത്തിനൊപ്പമെത്താൻ റയലിനാവും. 

ലാ ലീഗ പോയിന്റ് പട്ടികയിൽ നിലവിൽ 33 കളിയിൽ നിന്ന് 76 പോയിന്റ് ആണ് ബാഴ്സയ്ക്കുള്ളത്. 32 കളിയിൽ നിന്ന് റയൽ മാഡ്രിഡിനുള്ളത് 69 പോയിന്റും. 24 ജയങ്ങളിലേക്ക് ബാഴ്സ ലാ ലീഗ സീസണിൽ എത്തിയപ്പോൾ 21 കളിയിലാണ് റയൽ മാഡ്രിഡ് ജയിച്ചത്. 

Read More

Mbappe La Liga Barcelona Real Madrid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: