scorecardresearch

"റൊണാൾഡോയെ പോലെ സ്വാർഥൻ; വിനിക്ക് മുൻപിൽ എംബാപ്പെ ചൂളി പോകുന്നു"

Cristiano Ronaldo, Kylian Mbappe: എംബാപ്പെയെ എന്തുകൊണ്ട് അർജന്റീനയുടെ ഇതിഹാസ താരം മെസിയുമായി താരതമ്യം ചെയ്യാൻ പോലുമാവില്ല എന്ന് സാംപോളി പറയുന്നു

Cristiano Ronaldo, Kylian Mbappe: എംബാപ്പെയെ എന്തുകൊണ്ട് അർജന്റീനയുടെ ഇതിഹാസ താരം മെസിയുമായി താരതമ്യം ചെയ്യാൻ പോലുമാവില്ല എന്ന് സാംപോളി പറയുന്നു

author-image
Sports Desk
New Update
Cristiano Ronaldo About Mbappe

Cristiano Ronaldo, Mbappe Photograph: (ഇൻസ്റ്റഗ്രാം)

Cristiano Ronaldo, Kylian Mbappe: ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തന്റെ പ്രിയപ്പെട്ട ഫുട്ബോൾ താരം എന്ന് പലപ്പോഴും റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെ പറഞ്ഞിട്ടണ്ട്. ലീഗ് വൺ വമ്പന്മാരായ പിഎസ്ജിയിൽ നിന്ന് ബെർണാബ്യുവിലേക്ക് എത്തി റൊണാൾഡോയുടെ പാത പിന്തുടരുകയുമാണ് എംബാപ്പെ. എന്നാൽ പോർച്ചുഗൽ ക്യാപ്റ്റൻ റൊണാൾഡോയും എംബാപ്പെയും സ്വാർഥരാണ് എന്ന പറഞ്ഞ് എത്തുകയാണ് അർജന്റീനയുടെ മുൻ പരിശീലകൻ സാംപോളി. 

Advertisment

ഒൻപതാം നമ്പർ ജഴ്സിയണിഞ്ഞ് റയൽ മാഡ്രിഡിനായി പന്ത് തട്ടുന്ന എംബാപ്പെയെ എന്തുകൊണ്ട് അർജന്റീനയുടെ ഇതിഹാസ താരം മെസിയുമായി താരതമ്യം ചെയ്യാനാവില്ല എന്ന് സാംപോളി പറയുന്നു. "നമ്മൾ ബാഴ്സ താരം ലാമിൻ യമാലിനെ മെസിയുമായി താരതമ്യപ്പെടുത്തുന്നു. അതിന് കാരണം അവന്റെ വ്യക്തിപരമായ കളിയിലെ മികവും ടീമിലെ സഹതാരങ്ങളോടുള്ള ബന്ധവും കൊണ്ടാണ്. എന്നാൽ എംബാപ്പെ റയൽ മാഡ്രിഡിൽ പ്രയാസപ്പെടുകയാണ്," സാംപോളി ചൂണ്ടിക്കാണിക്കുന്നു. 

Messi, Lamine Yamal
Messi, Lamine Yamal Photograph: (ഫയൽ ഫോട്ടോ)

"എംബാപ്പെയെ ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിട്ടാണ് താരതമ്യം ചെയ്യുക. ഇരുവരും എല്ലായ്പ്പോഴും സ്വന്തം കാര്യം മാത്രമാണ് ചിന്തിക്കുക. പിന്നെ ഗോൾ നേടുന്നതിനെ കുറിച്ചും. പിഎസ്ജിയിൽ എംബാപ്പെ കൂടുതൽ അപകടകാരിയായിരുന്നു. ഇടത് വിങ്ങിൽ ഒൻപതാമനായി അപകടം വിതയ്ക്കാൻ എംബാപ്പെയ്ക്ക് സാധിച്ചിരുന്നു,"

വിനിഷ്യസ് ജൂനിയറിന്റെ സാന്നിധ്യമാണ് എംബാപ്പെയെ റയൽ മാഡ്രിഡിൽ പിന്നോട്ട് വലിക്കുന്നതെന്നും അർജന്റീനയുടെ മുൻ പരിശീലകൻ പറഞ്ഞു. "വിനിഷ്യസ് റയൽ മാഡ്രിഡിൽ ഉണ്ട്. അതുകൊണ്ട് തന്നെ എംബാപ്പെ വളരെ അസ്വസ്ഥനാണ്. പിൻവലിഞ്ഞ് നിൽക്കുകയാണ്. ആ പൊസിഷനിൽ നിന്ന് എങ്ങനെ ആക്രമിക്കണം എന്ന് എംബാപ്പെയ്ക്ക് അറിയില്ല. എന്നിട്ടും നിർണായകമായ ഗോളുകൾ കണ്ടെത്താൻ എംബാപ്പെയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഫ്രാൻസിൽ ഞാൻ കണ്ട എംബാപ്പെയോ ഖത്തർ ലോകകപ്പിൽ ഞങ്ങൾ കണ്ട എംബാപ്പെയ അല്ല ഇത്," സാംപോളി പറഞ്ഞു. 

Advertisment

റയൽ മാഡ്രിഡിനായി 52 മത്സരങ്ങളിൽ നിന്ന് 36 ഗോളുകളാണ് എംബാപ്പെ വലയിലാക്കിയത്. യുവേഫ സൂപ്പർ കപ്പിലും ഫിഫ ഇന്റർ കോണ്ടിനന്റൽ കപ്പിലും എംബാപ്പെ റയലിനെ തുണച്ചു. എന്നാൽ ചാംപ്യൻസ് ലീഗിലും കോപ്പ ഡെൽ റേയിലും എംബാപ്പെയ്ക്ക് റയലിനെ വിജയിപ്പിച്ചു കയറ്റാനായില്ല. 

Read More

Lionel Messi Kylian Mbappé Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: