scorecardresearch

Kerala Blasters: ചങ്കായ ഹോർമിപാമിനെ ബ്ലാസ്റ്റേഴ്സ് കൈവിടും; മറ്റ് രണ്ട് താരങ്ങളും കടൽ കടക്കും

Kerala Blasters Transfer: മോണ്ടിനെഗ്രോൻ പ്രതിരോധനിര താരമായ ഡ്രിൻസിച്ചിൽ നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അതൃപ്തരാണ്. 2026 വരെ കരാറുള്ള ഡ്രിൻസസിച്ചിനെ ഒഴിവാക്കാനാണ് നീക്കം

Kerala Blasters Transfer: മോണ്ടിനെഗ്രോൻ പ്രതിരോധനിര താരമായ ഡ്രിൻസിച്ചിൽ നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അതൃപ്തരാണ്. 2026 വരെ കരാറുള്ള ഡ്രിൻസസിച്ചിനെ ഒഴിവാക്കാനാണ് നീക്കം

author-image
Sports Desk
New Update
Hormipam, Milos, Peprah

Hormipam, Milos, Peprah Photograph: (instagram)

Kerala Blasters Transfer News: പുതിയ പരിശീലകൻ ഡേവിഡ് കാറ്റലയ്ക്ക് കീഴിൽ വലിയ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് കളിക്കാൻ ഇറങ്ങിയത്. പക്ഷേ മോഹൻ ബഗാന്റെ രണ്ടാം നിര ടീമിന്റെ കരുത്തിന് മുൻപിലും തോൽവി സമ്മതിച്ച് സീസൺ അവസാനിപ്പിച്ചു. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ വലിയ അഴിച്ചുപണികൾ ഉണ്ടായേക്കും എന്ന റിപ്പോർട്ടുകളാണ് വരുന്നത്. അതിൽ ഈ സീസണോടെ ഈ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. 

Advertisment

മുന്നേറ്റ നിര താരം ക്വാമെ പെപ്ര, പ്രതിരോധനിര താരം മിലോസ് ഡ്രിൻസിച്ച്, ഹോർമിപാം എന്നിവർ അടുത്ത സീസൺ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരിക്കില്ല എന്ന റിപ്പോർട്ടുകളാണ് ശക്തം. ഐഎസ്എല്ലിൽ കഴിഞ്ഞ സീസണിൽ ഗോൾമുഖത്ത് അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചെങ്കിലും ഫിനിഷിങ്ങിൽ കേരള ബ്ലാസ്റ്റേഴ്സിന് അമ്പേ പാളിയിരുന്നു. ഹിമനെയ്ക്ക് ഒപ്പം പെപ്രയെ മാറ്റി മറ്റൊരു മുന്നേറ്റനിര താരത്തെ കൊണ്ടുവരാനാണ് ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. 

ഘാനയൽ നിന്നുള്ള താരമായ പെപ്ര സീസണിൽ 23 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത്. നേടിയത് ആറ് ഗോളുകൾ. മോണ്ടിനെഗ്രോൻ പ്രതിരോധനിര താരമായ ഡ്രിൻസിച്ചിൽ നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് അതൃപ്തരാണ്. എന്നാൽ 2026 വരെ കരാറുള്ള ഡ്രിൻസസിച്ചിനെ ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിലൂടെ തന്നെ ഒഴിവാക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കം. 

അഞ്ച് വർഷമായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടരുന്ന ഹോർമിപാമും ഈ സീസണോടെ ക്ലബ് വിടാനാണ് സാധ്യതകൾ. ഹോർമിപാമിനെ ലക്ഷ്യംവെച്ച് മറ്റ് ഐഎസ്എൽ ക്ലബുകൾ ചരടുവലികൾ തുടങ്ങിയിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ ആണ് അതിൽ മുൻപിൽ. വലിയ ട്രാൻസ്ഫർ ഫീ വാങ്ങി മാത്രമേ ഹോർമിപാമിനെ കേരള ബ്ലാസ്റ്റേഴ്സ് വിടുകയുള്ളെന്നാണ് സൂചന. 

Advertisment

അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ താനുണ്ടാവും എന്ന് നോവ സദൂയി വ്യക്തമാക്കിയിരുന്നു. സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാളിന് എതിരെ നോവ മികച്ച പ്രകടനം പുറത്തെടുക്കുകയുണ്ടായി. അടുത്ത സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ നിലനിർത്താൻ സാധ്യതയുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് നോവ. 

Read More

Kerala Blasters Fc Hormipam Ruivah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: