/indian-express-malayalam/media/media_files/2025/04/30/3CMXuUJszK53cwYHuMNE.jpg)
Jules Kounde, Cristiano Ronaldo Photograph: (Jules Kounde, Cristiano Ronaldo, Instagram)
കോപ്പ ഡെൽ റേ കിരീടത്തിലേക്ക് റയൽ മാഡ്രിഡിനെ തകർത്ത് ബാഴ്സലോണ എത്തിയപ്പോൾ പ്രതിരോധനിര താരം ജൂൾസ് കുണ്ടെ ആരാധകരുടെ ഹൃദയം കവർന്നിരുന്നു. ഇപ്പോഴിതാ ബാഴ്സയുടെ ഫ്രഞ്ച് താരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോ ലക്ഷ്യം വയ്ക്കുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആവശ്യത്തെ തുടർന്ന് വമ്പൻ ഓഫർ അൽ നസർ ജൂൾസ് കുണ്ടെയ്ക്ക് മുൻപിൽ വെച്ചതായാണ് വിവരം.
80 മില്യൺ യൂറോ ആണ് ജൂൾസ് കുണ്ടെയ്ക്ക് വേണ്ടി ബാഴ്സയ്ക്ക് മുൻപിൽ അൽ നസർ ഓഫർ വെച്ചതെന്നാണ് കാർപെറ്റസ് എഫ്സിപി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നൗകാമ്പിൽ തന്നെ തുടരാനാണ് താത്പര്യം എന്ന് താരം ബാഴ്സയെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഈ സീസണിൽ ഫ്ളിക്കിന് കീഴിൽ ജൂൾസ് കുണ്ടെ മിന്നി തിളങ്ങിയിരുന്നു. 52 മത്സരങ്ങളിൽ നിന്ന് നാല് ഗോളും എട്ട് അസിസ്റ്റും ഈ റൈറ്റ് ബാക്ക് താരത്തിൽ നിന്ന് വന്നു. കോപ്പ ഡെൽ റേയും സൂപ്പർ കോപ്പയും നേടുന്നതിൽ ബാഴ്സയുടെ പ്രകടനത്തിൽ ജൂൾസ് കുണ്ടെയുടെ പ്രകടനം നിർണായകമായിരുന്നു.
ആഴ്സണൽ, ചെൽസി, പിഎസ്ജി എന്നീ ക്ലബുകളുടെ ശ്രദ്ധയിലേക്കും ജൂൾസ് കുണ്ടെ എത്തിയിട്ടുണ്ട്. നിലവിൽ ബാഴ്സ സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന സമയമാണ്. എങ്കിലും സെന്റർ ബാക്കായും റൈറ്റ് ബാക്കായും കളിക്കാനും ഹൈ ലെവൽ പെർഫോമൻസ് കാഴ്ചവെക്കാനും പ്രാപ്തനായ താരത്തെ ക്ലബിൽ നിലനിർത്താനാണ് ഫ്ളിക്കും സംഘവും താത്പര്യപ്പെടുന്നത്. എന്നാൽ ഇതിലും വലിയ ഓഫർ വന്നാൽ ബാഴ്സ താരത്തെ വിൽക്കാൻ തയ്യാറായേക്കുമോ എന്ന ചോദ്യം ശക്തമാണ്.
യൂറോപ്പിലെ ടോപ് ലീഗ് കളിക്കുക എന്നതാണ് നിലവിൽ ജൂൾസ് കുണ്ടെയുടെ പദ്ധതി. ഇതിലൂടെ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങളിലൊരാളായി വളരുകയും ഫ്രഞ്ച് താരം ലക്ഷ്യം വെക്കുന്നു. 2027 വരെയാണ് ബാഴ്സയുമായി ജൂൾസ് കുണ്ടെയ്ക്ക് കരാറുള്ളത്.
Read More
- Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒളിയമ്പുമായി താരം; ഇൻസ്റ്റഗ്രാം സ്റ്റോറി വിവാദത്തിൽ
- റഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞ സംഭവം;റുഡിഗർക്ക് ഒരു വർഷം വരെ വിലക്ക് വന്നേക്കും
- Kerala Blasters: വാക്കും പ്രവൃത്തിയും ഒന്നായിരിക്കണം; മാനേജ്മെന്റിനെതിരെ മഞ്ഞപ്പട
- ഇന്ത്യൻ കളിക്കാരെ വളർത്തിയെടുക്കുക എന്റെ ഉത്തരവാദിത്വം അല്ല; അലോസരപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് കോച്ച്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us