/indian-express-malayalam/media/media_files/2025/05/02/b0ZKaLxP3XzIngUG96wv.jpg)
Liverpool Premier League Title Win Celebration Photograph: (Liverpool, Instagram)
Liverpool Premier League Win Celebration: ടോട്ടനത്തിനെ ആൻഫീൽഡിൽ 5-1ന് തകർത്താണ് ലിവർപൂൾ തങ്ങളുടെ 20ാം പ്രീമിയർ ലീഗ് കിരീട നേട്ടം ആഘോഷമാക്കിയത്. ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും ഇംഗ്ലീഷ് ചാംപ്യന്മാരായി മാറിയ ഓരോ നിമിഷവും ആൻഫീൽഡ് പ്രകമ്പനങ്ങൾ കൊണ്ട് നിറഞ്ഞു. റിക്ടർ സ്കെയ്ൽ വെച്ച് ആൻഫീൽഡിലുണ്ടായ കിരീട നേട്ടത്തിന്റെ ആഘോഷങ്ങൾക്കിടെയുണ്ടായ ചെറിയ ഭൂചലനത്തിന്റെ അളവ് റെക്കോർഡ് ചെയ്തതിന്റെ കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ലിവർപൂൾ സർവകലാശാലയിലെ ശാസ്ത്രഞ്ജരാണ് ആൻഫീൽഡിലെ ആരാധകരുടെ ആഘോഷം സൃഷ്ടിച്ച പ്രകമ്പനം റെക്കോർഡ് ചെയ്തത്. 60,415 കാണികളാണ് ലിവർപൂളിന്റെ ടോട്ടനത്തിനെതിരായ മത്സരം കാണാൻ ആൻഫീൽഡിൽ എത്തിയത്. എന്നും ലോകത്തെ അത്ഭുതപ്പെടുത്തുന്ന ആൻഫീൽഡും ലിവർപൂൾ ആരാധകരും ഇത്തവണയും പതിവ് തെറ്റിച്ചില്ല.
ഏറ്റവും ഉയർന്ന തീവ്രത 24ാം മിനിറ്റിലെ ഗോളിൽ
24ാം മിനിറ്റിൽ മക് അലിസ്റ്ററിന്റെ ഗോൾ വന്നപ്പോഴാണ് ആൻഫീൽഡിൽ ഏറ്റവും വലിയ പ്രകമ്പനം ഉണ്ടായത്. റിക്ടർസ്കെയിലിൽ 1.74 തീവ്രതയിലെ ഭൂചലനമാണ് ഉണ്ടായത്. ഈ ഗോളോടെയാണ് ലിവർപൂൾ ലീഡ് 2-1 ആയി ഉയർത്തിയത്. രണ്ടാം പകുതിയിൽ സല വല കുലുക്കിയപ്പോൾ ആൻഫീൽഡിൽ റിക്ടർസ്കെയിലിൽ രേഖപ്പെടുത്തിയത് 1.60 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം.
69ാം മിനിറ്റിൽ ടോട്ടനം താരത്തിന്റെ ഓൺ ഗോൾ വന്ന് ലിവർപൂൾ സ്കോർ 5-1 ആയി മാറ്റിയപ്പോൾ റിക്ടർസ്കെയിലിൽ രേഖപ്പെടുത്തിയത് 1.03 തീവ്രതയിലെ പ്രകമ്പനം. എന്തുകൊണ്ട് ആൻഫീൽഡും ലിവർപൂൾ ആരാധകരും വേറിട്ട് നിൽക്കുന്നു എന്നത് ഈ കണക്കുകളിൽ നിന്ന് പോലും വ്യക്തം.
2019ൽ ക്ലോപ്പിന് കീഴിലാണ് ഇതിന് മുൻപ് ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം ചൂടിയത്. ആർനെ സ്ലോട്ടിന് കീഴിൽ പ്രീമിയർ ലീഗ് ചാംപ്യന്മാരായ ലിവർപൂൾ ഇത്തവണ 34 കളിയിൽ 25ലും ജയിച്ചു. തോറ്റത് രണ്ട് കളിയിൽ മാത്രം. 82 പോയിന്റോടെ ലിവർപൂൾ ഇംഗ്ലീഷ് ചാംപ്യന്മാരായപ്പോൾ രണ്ടാമതെത്തിയ ആഴ്സണലിന് നേടാനായത് 67 പോയിന്റ് മാത്രം.
Read More
- Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒളിയമ്പുമായി താരം; ഇൻസ്റ്റഗ്രാം സ്റ്റോറി വിവാദത്തിൽ
- റഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞ സംഭവം;റുഡിഗർക്ക് ഒരു വർഷം വരെ വിലക്ക് വന്നേക്കും
- Kerala Blasters: വാക്കും പ്രവൃത്തിയും ഒന്നായിരിക്കണം; മാനേജ്മെന്റിനെതിരെ മഞ്ഞപ്പട
- ഇന്ത്യൻ കളിക്കാരെ വളർത്തിയെടുക്കുക എന്റെ ഉത്തരവാദിത്വം അല്ല; അലോസരപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് കോച്ച്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us