scorecardresearch

സഞ്ജു സാംസണിന്റെ വിവാദ പുറത്താകലില്‍ ആദ്യമായി പ്രതികരിച്ച് സംഗക്കാര: Sanju Samson Catch

Kumar Sangakkara | Sanju Samson: സഞ്ജു സാംസണിന്റെ വിവാദ പുറത്താകലില്‍ ആദ്യമായി പ്രതികരിച്ച് രാജസ്ഥാൻ കോച്ച് കുമാര്‍ സംഗക്കാര. ഇന്നലെ രാത്രി മുതൽ കനത്ത പ്രതിഷേധമാണ് കാണാനാകുന്നത്.

Kumar Sangakkara | Sanju Samson: സഞ്ജു സാംസണിന്റെ വിവാദ പുറത്താകലില്‍ ആദ്യമായി പ്രതികരിച്ച് രാജസ്ഥാൻ കോച്ച് കുമാര്‍ സംഗക്കാര. ഇന്നലെ രാത്രി മുതൽ കനത്ത പ്രതിഷേധമാണ് കാണാനാകുന്നത്.

author-image
Sports Desk
New Update
Kumar Sangakkara | Sanju Samson

സഞ്ജു സാംസണിന്റെ വിവാദ പുറത്താകലില്‍ ആദ്യമായി പ്രതികരിച്ച് രാജസ്ഥാൻ കോച്ച് കുമാര്‍ സംഗക്കാര

ഇന്നലെ ഐപിഎല്ലില്‍ നടന്ന രാജസ്ഥാൻ റോയൽസിന്റ മത്സരത്തിൽ സഞ്ജു സാംസണിന്റെ വിവാദ പുറത്താകലില്‍ ആദ്യമായി പ്രതികരിച്ച് രാജസ്ഥാൻ കോച്ച് കുമാര്‍ സംഗക്കാര. "മുകേഷ് കുമാറിന്റെ പന്തിൽ സഞ്ജു ഔട്ടായെന്ന അമ്പയറുടെ തീരുമാനത്തില്‍ ഡഗൗട്ടിൽ ഇരുന്ന ഞങ്ങള്‍ക്കും സംശയമുണ്ടായിരുന്നു. ക്യാച്ചെടുത്ത ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്തിരുന്നോയെന്ന സംശയം തങ്ങള്‍ക്കും ഉണ്ടായിരുന്നു," സംഗക്കാര പറഞ്ഞു.

Advertisment

"മൂന്നാം അമ്പയര്‍ക്ക് തീരുമാനം എടുക്കുന്നതില്‍ ബുദ്ധിമുട്ടായിരുന്നു. ഇത് റീപ്ലേകളെയും ആംഗിളുകളേയും ആശ്രയിച്ചിരിക്കുന്നു, ചിലപ്പോള്‍ കാല്‍ ബൗണ്ടറി ലൈനില്‍ സ്പര്‍ശിച്ചതായി തോന്നും. എന്നാല്‍ കളിയില്‍ അമ്പയറുടെ തീരുമാനം അന്തിമമാണ്. ക്രിക്കറ്റില്‍ ഇത്തരം സംഭവങ്ങള്‍ സംഭവിക്കുന്നതാണ്," സംഗക്കാര പറഞ്ഞു.

🔥🔥 ©Akshai Pradeep

Posted by Troll Cricket malayalam on Tuesday, May 7, 2024
Advertisment

രാജസ്ഥാൻ നായകൻ സഞ്ജുവിന്റെ ഇന്നിങ്സിനെ പുകഴ്ത്താനും സംഗക്കാര മറന്നില്ല. "താന്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നതില്‍ സഞ്ജുവിന് കൃത്യമായി അറിയാം. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു ബാറ്റര്‍ എന്ന നിലയിലും സഞ്ജുവിന് ഏകാഗ്രത പ്രധാനമാണ്. എന്നാല്‍ ഇത് പലപ്പോഴും നഷ്ടമാകുന്ന സാഹചര്യങ്ങളുണ്ടാകാം," സംഗക്കാര പറഞ്ഞു.

ഡൽഹി ഫീൽഡർ ഷായ് ഹോപ്പിന്റെ കാൽ ബൌണ്ടറി ലൈനിലെ കുഷ്യനിൽ തട്ടിയെന്ന് വ്യക്തമായിട്ടും കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കാതെ ഔട്ട് വിധിച്ച ഐപിഎല്‍ തേർഡ് അമ്പയറുടെ തീരുമാനത്തിൽ ആരാധകർക്കിടയിൽ രോഷം പുകയുകയാണ്. ഇന്നലെ രാത്രി മുതൽ കനത്ത പ്രതിഷേധമാണ് ഐപിഎല്ലിന്റേയും എതിരാളികളായ ഡൽഹി ക്യാപിറ്റൽസിന്റേയും പേജുകളിൽ കാണാനാകുന്നത്.

അല്ലെങ്കിൽ ഒരു 3,4 തവണ റീപ്ലെനോക്കും ഇന്നായപ്പോൾ ഒരു തവണ തേർഡ് അംപയർ വേറെ വല്ല പണി നോക്ക് ©Jomon Joseph James

Posted by Troll Cricket Malayalam on Tuesday, May 7, 2024

ഐപിഎൽ എന്നാൽ ഇന്ത്യൻ പെയ്ഡ് ലീഗ് ആണെന്നാണ് ആരാധകർ വിമർശിക്കുന്നത്. ഡൽഹി ഉടമകൾ തേർഡ് അമ്പയറെ വിലയ്ക്കെടുത്തുവെന്നും സഞ്ജു സാംസണെ ബഹുമാനിക്കാൻ ഈ ടൂർണമെന്റിനും ബിസിസിഐയ്ക്കും സാധിക്കുന്നില്ലെന്നും വിമർശകർ ആരോപിച്ചു. സമൂഹ മാധ്യമങ്ങളിലെല്ലാം ജസ്റ്റിസ് ഫോർ സഞ്ജു മുദ്രാവാക്യങ്ങൾ ഉയരുകയാണ്.

Read More Sports News Here

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: