/indian-express-malayalam/media/media_files/2025/04/30/FDoe2pOaHLTDJGNjFf4H.jpg)
Rinku Singh, Kuldeep Yadav Photograph: (Screengrab)
Kuldeep Yadav Slapping Rinku Singh: റിങ്കു സിങ്ങിന്റെ മുഖത്ത് അടിക്കുന്ന കുൽദീപ് യാദവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിന് ഇടയിലാണ് സംഭവം. വിഡിയോ വൈറലായതോടെ കുൽദീപിനെ വിലക്കണം എന്നതുൾപ്പെടെയുള്ള വാദങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നു. എന്നാൽ സംഭവത്തിൽ ഇപ്പോൾ പ്രതികരണവുമായി വരികയാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്.
രണ്ട് വട്ടം ആണ് റിങ്കു സിങ്ങിന്റെ മുഖത്ത് കുൽദീപ് യാദവ് അടിക്കുന്നത്. അടികൊണ്ടതിന് ശേഷം റിങ്കുവിന്റെ മുഖം വല്ലാതെയാവുന്നതും വിഡിയോയിൽ കാണാം. ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന ചോദ്യം ഇതോടെ ഉയർന്നു. വർഷങ്ങൾക്ക് മുൻപ് ശ്രീശാന്തിന്റെ മുഖത്ത് ഹർഭജൻ സിങ് അടിച്ച സംഭവത്തോട് വരെ ചില ആരാധകർ ഇതിനെ താരതമ്യപ്പെടുത്തി.
Yo kuldeep watch it pic.twitter.com/z2gp4PK3OY
— irate lobster🦞 (@rajadityax) April 29, 2025
എന്നാൽ റിങ്കു സിങ്ങും കുൽദീപും തമ്മിൽ യാതൊരു വിധ പ്രശ്നങ്ങളും ഇല്ല എന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് പങ്കുവെച്ചിരിക്കുന്നത്. 'സുഹൃത്തുക്കൾ, ഞങ്ങളുടെ യുപി ബോയ്സ്' എന്ന ക്യാപ്ഷനോടെയാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സമൂഹമാധ്യമങ്ങളിലെത്തിയത്.
Media (𝘴𝘢𝘯𝘴𝘢𝘯𝘪) vs (𝘥𝘰𝘴𝘵𝘰𝘯 𝘬𝘦 𝘣𝘦𝘦𝘤𝘩 𝘬𝘢) Reality!
— KolkataKnightRiders (@KKRiders) April 30, 2025
𝘎𝘦𝘩𝘳𝘪 𝘥𝘰𝘴𝘵𝘪 feat. our talented UP boys 😂 pic.twitter.com/2fY749CSXf
കുൽദീപും റിങ്കു സിങ്ങും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന നിലയിലെ വാർത്തകളുടെ തലക്കെട്ടുകൾ പങ്കുവെച്ചതിന് ശേഷം റിങ്കു സിങ്ങും കുൽദീപ് യാദവും ഒരുമിച്ച് ചേർന്ന് നിന്ന് സൗഹൃദം പങ്കിടുന്ന വിഡിയോയാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഷെയർ ചെയ്തരിക്കുന്നത്.
Read More
- ബുമ്രയുടെ മാജിക് ഓവർ; വീണ്ടും കിരീടം സ്വപ്നം കണ്ട് തുടങ്ങി മുംബൈ ആരാധകർ
- സഞ്ജുവിനെ പ്രകോപിപ്പിച്ചത് എന്ത്? രാജസ്ഥാന്റെ നീക്കങ്ങളിൽ ക്ഷുഭിതനെന്ന് റിപ്പോർട്ട്
- ഹൈദരാബാദ് കളിക്കാർ മാലിദ്വീപിൽ; സീസൺ മധ്യത്തിൽ വെച്ച് വിനോദയാത്ര
- ഇന്ത്യൻ കളിക്കാരിൽ പോണ്ടിങ് വിശ്വസിക്കുന്നില്ല; പഞ്ചാബ് കിങ്സ് കിരീടം നേടില്ലെന്ന് മനോജ് തിവാരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.